പാലക്കാട് മെഡിക്കൽ കോളേജിൽ വിദ്യാർത്ഥി ആത്മഹത്യ ചെയ്തു

പാലക്കാട് : മെഡിക്കൽ കോളേജിൽ വിദ്യാർത്ഥി ആത്മഹത്യ ചെയ്ത നിലയിൽ. രണ്ടാം വർഷ എം.ബി.ബി.എസ് വിദ്യാർത്ഥി വിഷ്ണുവിനെയാണ് ആത്മഹത്യചെയ്ത നിലയിൽ കണ്ടെത്തിയത്. ചൊവ്വാഴ്ച രാത്രി 11നായിരുന്നു സംഭവം. സുഹൃത്തുക്കൾ ഭക്ഷണം കഴിച്ച് തിരികെ വന്നപ്പോൾ മുറിയിൽ തൂങ്ങി മരിച്ച നിലയിൽ വിഷ്ണുവിനെ കാണുകയായിരുന്നു. ഉടനെ ആസ്പത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.