ശമ്പളവും പെൻഷനും മുടങ്ങില്ല; കെ.എസ്.ആർ.ടി.സിക്ക് 20 കോടി കൂടി അനുവദിച്ച് സർക്കാർ

തിരുവനന്തപുരം : കെ.എസ്.ആർ.ടിസിക്ക് മാസാദ്യം നൽകിയ 30 കോടി രൂപയ്‌ക്ക് പുറമേ 20 കോടി രൂപ കൂടി സംസ്ഥാന സർക്കാർ അനുവദിച്ചതായി ധനമന്ത്രി കെ എൻ ബാലഗോപാൽ. ജീവനക്കാരുടെ ശമ്പളവും പെന്‍ഷനുമടക്കം മുടക്കം കൂടാതെ വിതരണം ചെയ്യാനാണ് സർക്കാർ സഹായം ലഭ്യമാക്കുന്നത്. പ്രതിമാസം 50 കോടി രൂപയെങ്കിലും ഇപ്പോൾ കോര്‍പറേഷന് സര്‍ക്കാര്‍ സഹായം ലഭിക്കുന്നുണ്ട്. നിലവിലുള്ള സര്‍ക്കാര്‍ ഇതുവരെ 5717 കോടി രൂപയാണ് കെ.എസ്.ആർ.ടിസിക്ക് സഹായമായി നല്‍കിയത്.