സംസ്ഥാനത്തെ സ്വകാര്യ ബസ്സുടമകൾ അനിശ്ചിതകാല സമരത്തിലേക്ക്

Share our post

തിരുവനന്തപുരം: സംസ്ഥാനത്തെ സ്വകാര്യ ബസ്സുടമകൾ അനിശ്ചിതകാല സമരത്തിലേക്ക് കടക്കുന്നു. വിദ്യാർത്ഥികളുടെ ടിക്കറ്റ് വില വർധനവും, ലിമിറ്റഡ് സ്റ്റോപ്പ് ബസ്സുകൾ നിലനിർത്തണമെന്നുമുള്ള ആവശ്യവും ഉന്നയിച്ചാണ് സമരം. 140 കിലോമീറ്റർ അധികം വരുന്ന സ്വകാര്യ ബസ്സുകളുടെ ഫിറ്റനസ് പുതുക്കി നൽകണമെന്നും ബസ്സുടമകൾ പറയുന്നു. ഗതാഗത വകുപ്പിന് മുമ്പാകെ ആവശ്യമെത്തിച്ചിട്ടും നടപടിയുണ്ടായില്ല. ഗതാഗത മന്ത്രിയുമായി ചർച്ച നടത്തിയ ശേഷം സമരത്തിന്റെ തീയതി തീരുമാനിക്കുമെന്നും ബസുടമകളുടെ സംഘടന അറിയിച്ചു. ജില്ലാ അടിസ്ഥാനത്തിൽ വലിയ പ്രക്ഷോഭങ്ങൾ സംഘടിപ്പിക്കാൻ ഒരുങ്ങുകയാണ് സ്വകാര്യ ബസ്സുടമകളുടെ സംഘടന.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!