കായിക ക്ഷമത പരീക്ഷ മാറ്റിവെച്ചു

Oplus_131072
കണ്ണൂർ : വനം വന്യജീവി വകുപ്പിലെ ബീറ്റ് ഫോറസ്റ്റ് ഓഫീസർ തസ്‌തികയിലേക്ക് പി.എസ്.സി നടത്താനിരുന്ന കായിക ക്ഷമതാ പരീക്ഷയും ശാരീരിക അളവെടുപ്പും മാറ്റിവെച്ചു. മഴ കാരണം ജൂൺ 26, 27, 28 തീയതികളിൽ നടത്താനിരുന്ന പരീക്ഷയാണ് മാറ്റിവെച്ചത്. പുതിക്കിയ തീയതി പിന്നീട് അറിയിക്കും. മറ്റ് ദിവസങ്ങളിലെ പരീക്ഷകൾക്ക് മാറ്റമില്ലെന്നും പി.എസ്.സി അറിയിച്ചു.