മലബാർ ട്രെയിനിങ് കോളേജ് എൻ.എസ്.എസ് യൂണിറ്റ് ലഹരി വിരുദ്ധ ഫ്ലാഷ് മോബ് നടത്തി

പേരാവൂർ : അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് മലബാർ ട്രെയിനിങ് കോളേജ് എൻ. എസ്. എസ്.യൂണിറ്റ് ലഹരി വിരുദ്ധ ഫ്ലാഷ് മോബും ജനസദസ്സും സംഘടിപ്പിച്ചു. സിവിൽ എക്സൈസ് ഓഫീസർ പി. എസ്. ശിവദാസ് ഉദ്ഘാടനം ചെയ്തു. എൻ. എസ്. എസ്. സ്റ്റുഡന്റ് കോ ഓർഡിനേറ്റർ കെ. അനഘ അധ്യക്ഷത വഹിച്ചു. സബ് ഇൻസ്പെക്ടർ വി. ജെ.ജോസഫ്, പ്രീത കുര്യാക്കോസ്, അർസൽ അസീബിൻ മുഹമ്മദലി എന്നിവർ സംസാരിച്ചു.