കണ്ണൂർ ഗവ. ഐ.ടി.ഐ.യിൽ അപേക്ഷ ക്ഷണിച്ചു

കണ്ണൂർ: ഗവ. ഐ.ടി.ഐ തോട്ടടയിലെ വിവിധ മെട്രിക്, നോൺ മെട്രിക്, എൻ.സി.വി.ടി ട്രേഡുകളിലേക്ക് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. itiadmissions.kerala.gov.in പോർട്ടലിലൂടെ 29 വരെ അപേക്ഷ സമർപ്പിക്കാം. ശേഷം അടുത്തുള്ള ഗവ. ഐ.ടി.ഐ.യിൽ അപേക്ഷയുടെ പകർപ്പ്, അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം പരിശോധനക്ക് ഹാജരാകണം. ഫോൺ : 9895265951, 8089238825.