കണ്ണൂരിൽ ഇ.ഇ.ജി ടെക്നിഷ്യന്‍ ഒഴിവ്

കണ്ണൂർ : ജില്ലയിലെ ഒരു സര്‍ക്കാര്‍ സ്ഥാപനത്തില്‍ ഇ.ഇ.ജി ടെക്നിഷ്യന്‍ തസ്തികയില്‍ രണ്ട് താല്‍ക്കാലിക ഒഴിവുണ്ട്. പ്ലസ്ടു, ന്യൂറോ ടെക്‌നോളജിയില്‍ പാരാമെഡിക്കല്‍ ഡിപ്ലോമ, കേരള പാരാമെഡിക്കല്‍ കൗണ്‍സില്‍ രജിസ്ട്രേഷന്‍ എന്നിവയാണ് യോഗ്യത. പ്രായപരിധി 41 വയസ് (ഇളവ് ബാധകം). താല്‍പര്യമുള്ളവര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി അതത് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളില്‍ ജൂലൈ എട്ടിനകം പേര് രജിസ്റ്റര്‍ ചെയ്യണം.