കാലിക്കറ്റ് സര്‍വ്വകലാശാലയില്‍ ജര്‍മന്‍,ഫ്രഞ്ച്,റഷ്യന്‍ ഭാഷകളില്‍ സര്‍ട്ടിഫിക്കറ്റ് പ്രോഗ്രാം

കാലിക്കറ്റ് സര്‍കാലാശാല റഷ്യന്‍ ആന്റ് കംപാരറ്റീവ് ലിറ്ററേച്ചര്‍ പഠന വകുപ്പില്‍ ജര്‍മന്‍,ഫ്രഞ്ച്, റഷ്യന്‍ ഭാഷകളില്‍ സര്‍ട്ടിഫിക്കറ്റ് പ്രോഗ്രാം .യോഗ്യത: പ്ലസ്ടു . അപേക്ഷകര്‍ക്ക് പ്രായപരിധിയില്ല. പ്രധാനമായും ഓണ്‍ലൈനിലാണ് ക്ലാസ് നടക്കുന്നത്. കോണ്ടാക്ട് ക്ലാസ്സുകളും നല്‍കുന്നതാണ്. ആറു മാസമാണ് കോഴ്‌സി ന്റെ കാലാവധി . കേരളത്തിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാര്‍ഥികള്‍ക്ക് പ്രത്യേകം ഫീസിളവ് നല്‍കുന്നുണ്ട്. പ്രവേശന വിഭാഗം വെബ്‌സൈറ്റിലൂടെയാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. അപേക്ഷയുടെ പകര്‍പ്പ് റഷ്യന്‍ ആന്റ് കംപാരറ്റീവ് ലിറ്ററേച്ചര്‍ പഠന വകുപ്പില്‍ സമര്‍പ്പിക്കേണ്ടത്. അവസാന തീയതി ജൂണ്‍ 28. കൂടുതല്‍ വിവരങ്ങള്‍ പ്രവേശന വിഭാഗം വെബ്‌സൈറ്റില്‍ https://uoc.ac.in/