Connect with us

Kerala

കേരള ബാങ്കിനെ തരംതാഴ്ത്തി ആർ.ബി.ഐ; 25 ലക്ഷത്തിന് മുകളിൽ വ്യക്തിഗത വായ്പ നൽകാനാവില്ല

Published

on

Share our post

കേരള ബാങ്കിനെ തരംതാഴ്ത്തി ആർ.ബി.ഐ. സി ക്ലാസ് പട്ടികയിലേക്കാണ് കേരള ബാങ്കിനെ ആർ.ബി.ഐ തരംതാഴ്ത്തിയത്. കേരള ബാങ്കിന് ഇനി 25 ലക്ഷത്തിന് മുകളിൽ വ്യക്തിഗത വായ്പ നൽകാനാവില്ല. നൽകിയ വായ്പകൾ ഘട്ടംഘട്ടമായി തിരിച്ച് പിടിക്കാൻ നിർദേശം നൽകി. നബാർഡ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് റിപ്പോർട്ട്.

കേരളാ ബാങ്കിൻറെ റാങ്കിംഗ് മാനദണ്ഡങ്ങൾ വിലയിരുത്താൽ റിസർവ്വ് ബാങ്ക് ഏർപ്പെടുത്തിയ കൺട്രോളിംഗ് അതോറിറ്റി നബാർഡാണ്. വായ്പ നിയന്ത്രണത്തിൽ വിവിധ ശാഖകളിലേക്ക് കേരള ബാങ്ക് കത്തയച്ചു. റിസർവ്വ് ബാങ്കിൻറെ പുതിയ ക്ലാസിഫിക്കേഷൻ അനുസരിച്ച് സി ക്ലാസ് പട്ടികയിലാണെന്നും പുതിയ സാഹചര്യത്തിൽ വ്യക്തിഗത വായ്പകൾ 25 ലക്ഷത്തിൽ കൂടുരുതെന്നും കാണിച്ചാണ് കേരളാ ബാങ്ക് വിവിധ ശാഖകളിലേക്ക് കത്തയച്ചത്.


Share our post

Kerala

മോട്ടോര്‍ വാഹനങ്ങള്‍ക്ക് ഇ-ചലാനില്‍ ചുമത്തപ്പെടുന്ന പെറ്റി കേസിലെ പിഴ ഇനി ഓണ്‍ലൈനായി അടക്കാം

Published

on

Share our post

കൊച്ചി: മോട്ടോര്‍ വാഹനങ്ങള്‍ക്ക് ഇ-ചലാനില്‍ ചുമത്തപ്പെടുന്ന പെറ്റി കേസുകളുടെ പിഴയടക്കാന്‍ ഓണ്‍ലൈന്‍ സംവിധാനം. ഫൈന്‍ 45 ദിവസത്തിനകം പരിവാഹന്‍ വെബ്‌സൈറ്റിലൂടെയോ അക്ഷയ കേന്ദ്രങ്ങളിലൂടെയോ അടക്കുന്നതിനുള്ള സംവിധാനമാണിപ്പോള്‍ ഏര്‍പ്പെടുത്തിയിട്ടുള്ളത്. കോടതി നടപടികള്‍ നിന്ന് ഒഴിവാകുന്നതിനായി സംവിധാനം പ്രയോജനപ്പെടുത്താമെന്ന് അധികൃതര്‍ അറിയിച്ചു.

മോട്ടോര്‍ വാഹനങ്ങള്‍ക്ക് പൊലിസ് ചുമത്തിയിട്ടുള്ള കേസുകളില്‍ വെര്‍ച്വല്‍ കോടതിയുടെയും റെഗുലര്‍ കോടതിയുടെയും പരിഗണനയിലുള്ളവ ഇതോടെ വേഗത്തില്‍ തീര്‍പ്പാക്കാം. വാഹനത്തിന്റെ ഉടമകള്‍ക്ക് തങ്ങളുടെ വാഹനത്തിന് ഇ-ചലാന്‍ വഴി എന്തെങ്കിലും പിഴ ചുമത്തിയിട്ടുണ്ടോയെന്ന് പരിവാഹന്‍ വെബ്‌സൈറ്റില്‍ പരിശോധിക്കാം. പിഴ ചുമത്തിയിട്ടുണ്ടെങ്കില്‍ തീര്‍പ്പാക്കുന്നതിന് പിഴ ചുമത്തിയ പൊലിസ് സ്റ്റേഷന്‍ എസ്.എച്ച്.ഒ മാര്‍ക്ക് നേരിട്ടോ ഇ-മെയിലൂടെയോ അപേക്ഷ സമര്‍പ്പിക്കണം. അതിന് ശേഷം പിഴ തുക പരിവാഹന്‍ വെബ്‌സൈറ്റിലൂടെയോ അക്ഷയ കേന്ദ്രങ്ങള്‍ വഴിയോ അടക്കാന്‍ വീണ്ടും അവസരം നല്‍കും.


Share our post
Continue Reading

Kerala

പ്ലസ് വണ്‍ സപ്ലിമെന്ററി അലോട്ട്‌മെന്റ്: ഇന്ന് പത്ത് മുതല്‍ ഓണ്‍ലൈനായി അപേക്ഷിക്കാം

Published

on

Share our post

തിരുവനന്തപുരം : പ്ലസ് വൺ മുഖ്യ അലോട്ട്‌മെന്റില്‍ അപേക്ഷിച്ചിട്ടും അലോട്ട്‌മെന്റ് ലഭിക്കാതിരുന്നവര്‍, ഇതുവരെ അപേക്ഷ സമർപ്പിക്കാൻ കഴിയാതിരുന്നവര്‍ എന്നിവരെ സപ്ലിമെന്ററി അലോട്ട്‌മെന്റിന് പരിഗണിക്കുന്നതിന് ഇന്ന് രാവിലെ പത്ത് മുതല്‍ ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാം. സപ്ലിമെന്ററി അലോട്ട്‌മെന്റിനുള്ള വേക്കന്‍സിയും മറ്റു വിവരങ്ങളും ചൊവ്വാഴ്ച രാവിലെ ഒമ്പതിന് hscap.kerala.gov.in അഡ്മിഷന്‍ വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കും.


Share our post
Continue Reading

Kerala

രക്തസ്രാവം കാര്യമാക്കിയില്ല,’സ്ത്രീകളെ സംബന്ധിച്ച് രക്തം കാണുന്നത് ആദ്യമായല്ലല്ലോ’ എന്ന മറുപടിയും

Published

on

Share our post

മിക്ക രോഗികളും അസുഖമൊക്കെ മാറിക്കഴിഞ്ഞു സന്തോഷത്തോടെ വന്ന് കാണാറുണ്ട്. ഓരോരുത്തരും രോഗികളായെത്തുന്നത് പല രീതിയിലാണ്. ചിലർ ക്യാമ്പിന് ചെക്ക് ചെയ്യാൻ വന്നവരായിരിക്കാം, ചിലർ എന്തെങ്കിലും സംശയങ്ങൾ തോന്നി ഹോസ്പിറ്റലിൽ കാണിക്കാൻ വന്നവരാവാം, മറ്റു ചിലർ മക്കളുടെ നിർബന്ധപ്രകാരം കാണിക്കാൻ വരുന്നവരാകാം. ചികിത്സയുടെ കാര്യവും ഇങ്ങനെത്തന്നെയാണ്. ചികിത്സ ചെയ്യാൻ സാമ്പത്തികമായി ബുദ്ധിമുട്ടുന്നവർ, സാമ്പത്തികമായി ചികിത്സ ചെയ്യാൻ സൗകര്യമുണ്ടായിട്ടും ചികിത്സ ഫലപ്രദമായി ചെയ്യാൻ കഴിയാത്ത അസുഖമുള്ളവർ, ധനസഹായം വാങ്ങി ചികിത്സ ചെയ്യുന്നവർ… അങ്ങനെ ഒട്ടേറെ മുഖങ്ങൾ. രോഗവുമായി ആശങ്കയോടെ കടന്നുവന്നവർ പരിപൂർണമായും അസുഖം മാറി പിന്നീട് കാണാൻ വരുന്ന രംഗം ഓരോ ഡോക്ടറേയും സംബന്ധിച്ച് അമൂല്യമായ നിമിഷങ്ങളാണ്.

പി.ജി ആദ്യവർഷത്തിന്റെ പകുതിയിലാണ് എന്റെ ജീവിതത്തിൽ വലിയ മാറ്റം വരുത്തിയ ആ രോ​ഗിയുടെ വരവ്. നാവിലെ പൊട്ടലായിരുന്നു അവരുടെ പ്രധാന പ്രശ്നം. മൂന്നു വർഷമായി പല ഡോക്ടർമാരെ കാണുകയും പല‌തരം മരുന്നുകൾ മാറിമാറി ഉപയോഗിക്കുകയും ചെയ്തിരുന്നു. വളരെ വ്യാകുലപ്പെട്ടാണ് അവർ സംസാരിച്ചിരുന്നത്. പരിശോധിച്ചു നോക്കുമ്പോൾ നാവിൽ ഒരു ചുവന്ന പാടും ചെറിയൊരു മുറിവും ഉണ്ടായിരുന്നെങ്കിലും അതത്ര വലുതൊന്നുമായിരുന്നില്ല. പ്രൊഫസർമാരുടെ നിർദ്ദേശം അനുസരിച്ച് ബാക്കി പരിശോധനകൾ നടത്തി. ബയോപ്സി എടുത്തു റിസൾട്ട് നോക്കുമ്പോൾ squamous cell carcinoma on the tongue(നാവിൽ വരുന്ന ഒരുതരം കാൻസർ ) ആണ്. രോ​ഗിയെ വിളിച്ചു വിവരം പറയണം. ബ്രേക്കിംഗ് ദ ന്യൂസ് തിയറിയിൽ പഠിച്ചിട്ടുണ്ട് എന്നതല്ലാതെ ആദ്യമായിട്ടാണ് അങ്ങനെയൊരു സാഹചര്യം ഞാൻ നേരിടുന്നത്.. ഒരു വിധത്തിൽ മാനേജ് ചെയ്തു എന്നേ പറയാനാവൂ. വിദ​ഗ്ധ കേന്ദ്രത്തിലേക്ക് റഫർ ചെയ്തു. സർജറിയും റേഡിയേഷനും അവിടെ നിന്നാണ് കഴിഞ്ഞത്. സ്റ്റേജ് 1 തന്നെയായിരുന്നു, ചികിത്സ തുടരുന്ന ഓരോ ഘട്ടത്തിലും അവർ എന്നെ വിളിച്ച് വിവരങ്ങൾ അറിയിക്കുന്നുണ്ടായിരുന്നു.

ചികിത്സ കൃത്യമായി തുടർന്നതുകൊണ്ട് പതുക്കെ അയാൾ സാധാരണ ജീവിതത്തിലേക്ക് കയറിവന്നു. ഞാൻ ഈ കേസ് എല്ലാവരുടെയും മുമ്പിൽ പ്രസന്റ് ചെയ്തപ്പോൾ എച്ച്.ഒ.ഡി. പറഞ്ഞ വാക്കുകൾ ഇന്നും എന്റെ ചെവിയിലുണ്ട്.. “Yes, Deepthi! You did it!! This is the war between life and death, He is a winner.. You made a huge change in their life..” അന്നെനിക്ക് അതു വേണ്ടത്ര ഗൗരവത്തിൽ മനസ്സിലായെങ്കിലും അതിന്റെ വ്യാപ്തി ഒന്നുകൂടെ മനസ്സിലാക്കി തന്നത് ചികിത്സ കഴിഞ്ഞ് അദ്ദേഹവും രണ്ടു മക്കളും കൂടി എന്നെ കാണാൻ വന്നപ്പോഴാണ്. അവരുടെ ഭാര്യ കണ്ണുനിറഞ്ഞു കൊണ്ടാണ് എന്നോട് സംസാരിച്ചത്. ഏട്ടനെ മാത്രമല്ല ഡോക്ടർ.. രണ്ട് പെൺമക്കളെയും എന്നെയും കൂടെ ആണ് നിങ്ങൾ രക്ഷപ്പെടുത്തിയത് എന്നുപറഞ്ഞ് അവർ കരഞ്ഞു.

കാൻസർ രോഗം വരുമ്പോൾ അത് ബാധിക്കുന്നത് ഒരു വ്യക്തിയെ മാത്രമല്ല, കുടുംബത്തെ തന്നെയാണെന്ന് അന്നെനിക്ക് വ്യക്തമായി. ആ അനുഭവം എന്റെ ജീവിതത്തിലെ വലിയ ഒരു വഴിത്തിരിവായിരുന്നു. പിന്നീട് ഒരു ഡോക്ടർ എന്ന നിലയിൽ ജീവിതത്തിൽ മനുഷ്യന്റെ നിസ്സഹായാവസ്ഥ ഞാൻ കണ്ടത് ഓങ്കോളജി പോസ്റ്റിങ്ങ് തുടങ്ങിയപ്പോളാണ്. അവിടെയും സെമിനാറുകളും കേസ് പ്രെസെന്റഷൻസും ഒക്കെ ചെയ്യണം. ഈ രോഗിയുടെ കേസ് പ്രസന്റേഷൻ ആണ് ഞാൻ ആദ്യമായി സെമിനാർ ഹോളിൽ അവതരിപ്പിച്ചത്. ഡയറക്ടേഴ്സ്, സീനിയേഴ്സ് ആയ ഡോക്ടർസ് എല്ലാരും തന്നെയുണ്ട് , സർജൻസ് , മെഡിക്കൽ ഓങ്കോളജിസ്റ്റുകൾ ,റേഡിയേഷൻ ഓങ്കോളജിസ്റ്റുകൾ, ഫെലോസ് , ആകെ അപരിചിതത്വം നിറഞ്ഞ മുഖങ്ങൾ മാത്രം.

ആദ്യ വർഷ പി.ജി ചെയ്യുന്ന ഒരു കുട്ടിയുടെ അറിവ് ഇവരുടെയൊക്കെ മുന്നിൽ എത്ര ചെറുതാവും എന്ന് ഊഹിക്കാമല്ലോ. പല ചോദ്യങ്ങളുടെയും മുന്നിൽ പകച്ചുനിന്നു പോയി. പക്ഷേ ഞാൻ റഫർ ചെയ്ത നേരത്തെ പറഞ്ഞ രോഗിയുടെ സർജനുമുണ്ടായിരുന്നു സെമിനാർ ഹോളിൽ. ഇത് കൃത്യസമയത്ത് തിരിച്ചറിഞ്ഞതുകൊണ്ടു മാത്രമാണ് ആ രോഗിയെ നമുക്ക് ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാൻ പറ്റിയതെന്ന് അദ്ദേഹം പറഞ്ഞു. രോ​ഗസ്ഥിരീകരണം കൃത്യസമയത്ത് ചെയ്യുന്നതിന്റെ മെച്ചം വ്യക്തമാക്കുന്നതായിരുന്നു അദ്ദേഹത്തിന്റെ വാക്കുകൾ.

സെമിനാർ കഴിഞ്ഞ് ഒ.പി ഡ്യൂട്ടി ആയിരുന്നു. കുഞ്ഞുകുട്ടികൾ മുതൽ അമ്മമാർവരെ പുറത്തു കാത്തുനിൽക്കുന്നു. സാറിനെ ഒ.പി-യിൽ അസിസ്റ്റ് ചെയ്യണം എന്നതാണ് ഞങ്ങളുടെ ഡ്യൂട്ടി. സങ്കടകരം എന്നുപറയട്ടെ മിക്ക കേസുകളും സ്റ്റേജ് മൂന്നിലും നാലിലുമൊക്കെയാണ് കണ്ടിരുന്നത്. ആദ്യമായി കാണാൻ വരുന്നവരും ഇൻവെസ്റ്റിഗേഷൻസ് എല്ലാം കഴിഞ്ഞ് ചികിത്സ പ്ലാൻ ചെയ്യുന്നവരും ചികിത്സയ്ക്കുപകരം പാലിയേറ്റീവ് ട്രീറ്റ്മെന്റ് മതി എന്ന് പറയുന്നവരുമൊക്കെ അക്കൂട്ടത്തിലുണ്ടാവും. ആർക്ക് മുൻഗണന കൊടുക്കണമെന്ന സംശയങ്ങളുമായി സിസ്റ്റർമാരെത്തും. ഇത്രയധികം സർജറികൾ ചെയ്യാനുള്ള ഡോക്ടർമാരോ, ചികിത്സാ സൗകര്യങ്ങളോ നമ്മുടെ നാട്ടിൽ ആയിട്ടില്ല എന്നുള്ളതാണ് സത്യം. കാൻസർ രോഗികളുടെ എണ്ണം അത്രയും കൂടുന്നുണ്ട്.

ഒ.പി ഡ്യൂട്ടി കഴിഞ്ഞാൽ വാർഡിലേക്കാണ് പോവേണ്ടത്. പക്ഷേ ഞങ്ങൾ വിദ്യാർഥികൾക്ക് വാർഡിൽ പ്രത്യേകിച്ചൊന്നും ചെയ്യാനില്ല എന്നായിരുന്നു എന്റെ ധാരണ. എന്നാൽ രോ​ഗികളോട് എപ്പോഴും കരുതലോടെ സംസാരിക്കാൻ കഴിയാത്തവരായിരിക്കും ഡോക്ടർമാരെന്ന് സീനിയർ എന്നോടു പറഞ്ഞു. അത്രയധികം രോഗികളെ ഒരു ദിവസം കാണാനുണ്ട്, സമയം കൊടുക്കണമെന്നുണ്ട് പക്ഷെ ഞങ്ങൾ നിസ്സഹായരാണ് എന്ന് അദ്ദേഹം പറഞ്ഞു. രോ​ഗികളുടെ അടുത്തുപോയി സംസാരിക്കാനും പറഞ്ഞു. അതെന്തിനാണാവോ എന്നായിരുന്നു എന്റെ ആദ്യധാരണ. പക്ഷേ സർ പറഞ്ഞത് എത്ര സത്യമാണെന്ന് ആദ്യദിവസത്തിൽത്തന്നെ മനസ്സിലായി.

ആരോഗ്യ സംബന്ധമായ വാര്‍ത്തകളും ആര്‍ട്ടിക്കിളുകളും വായിക്കാന്‍ വാട്‌സാപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ. അഞ്ചുമണി മുതൽ ആറര വരെയാണ് ഞാൻ വാർഡിൽ നിൽക്കാറുള്ളത്. ഇതിനിടയിൽ കേൾക്കുന്ന ഓരോരുത്തരുടെയും കഥകൾ വ്യത്യസ്തമാണ്. ആ വാർഡിലെ ഏറ്റവും അറ്റത്തുള്ള ബെഡിലെ അമ്മയുടെ മുഖം എനിക്ക് മറക്കാനാവില്ല. എല്ലാ ദിവസവും മക്കൾ വൈകുന്നേരമാണ് വരുന്നത്. കൂട്ടിരിപ്പിന് ഒരു ചേച്ചിയുണ്ട്. സംസാരിക്കാനായി അടുത്തുചെല്ലുമ്പോൾ, സർജറി കഴിഞ്ഞതിനു ശേഷം ക്ഷീണിച്ചിരിക്കുന്ന ആ കണ്ണിൽ ഒരു തിളക്കം കാണാം. കഥ പറയാനുള്ള ആവേശം, അവരെ കേൾക്കാൻ ഒരാൾ അത്രമാത്രം മതി അവർക്ക്.

അവരുടെ മക്കളെ അപൂർവമായിട്ടേ കണ്ടിട്ടുള്ളൂ. ഒരു ദിവസം ഞാൻ മകളെ കാണാൻ ഇടയായി. രണ്ടുപേരും ജോലിക്കാർ ആയിരുന്നു. അവരുടെ മുഖത്ത് വല്ലാത്തൊരു നിസ്സഹായത കണ്ടു. കാര്യങ്ങൾ ചോദിച്ചപ്പോഴാണ് അറിഞ്ഞത്. രോ​ഗവിവരം അമ്മ ആരോടും പറയാതെ വെച്ചിരിക്കുകയായിരുന്നുവെന്ന്.

കഴിഞ്ഞ വിഷുവിന് എല്ലാവരും കൂടി അമ്പലത്തിൽ പോയിവന്നപ്പോഴാണ് അമ്മയുടെ സെറ്റുമുണ്ടിൽ എന്തോ രക്തം കലർന്നതുപോലെ കാണുന്നത്. അപ്പോഴാണ് അമ്മ ഒട്ടും കൂസലില്ലാതെ പറഞ്ഞത് കുറച്ച് കാലങ്ങളായി അമ്മക്ക് രക്തസ്രാവം ഉണ്ടെന്നുള്ളത്. അന്നുതന്നെ ഒരു ഗൈനക്കോളജിസ്റ്റിനെ കാണിക്കുകയും ചെയ്തു. അവരുടെ നിർദേശപ്രകാരമാണ് കാൻസർ സെന്ററിലെത്തുന്നത്. ​തുടർന്നുനടത്തിയ പരിശോധനയിലാണ് ​ഗർഭാശയ കാൻസർ ആണെന്നു സ്ഥിരീകരിക്കുന്നത്.

തുടക്കത്തിൽ മക്കളോട് വിവരം പറയാതെ മറച്ചുവച്ചതിനേക്കുറിച്ച് ഞാൻ പിന്നീട് അമ്മയോട് സംസാരിച്ചു. ഇങ്ങനെയൊക്കെ ആകുമെന്ന് അറിയില്ലായിരുന്നു എന്നാണ് അവർ എന്നോട് പറഞ്ഞത്. സ്ത്രീകളെ സംബന്ധിച്ച് രക്തം കാണുന്നത് ഇതാദ്യമായിട്ടല്ലല്ലോ, വളരെ നിഷ്കളങ്കമായ ആ ഉത്തരത്തിന് ഞാൻ ചെറിയൊരു പുഞ്ചിരി മാത്രമേ നൽകിയുള്ളൂ. പക്ഷേ പിന്നീട് രോ​ഗസ്ഥിരീകരണം വൈകിയതിന്റെ ബുദ്ധിമുട്ടിനേക്കുറിച്ച് അമ്മ തിരിച്ചറിയുകയും ചെയ്തു. താൻ കുറച്ചു നേരത്തെ പറഞ്ഞിരുന്നെങ്കിൽ ഇത്ര ബുദ്ധിമുട്ടേണ്ടി വരില്ലായിരുന്നു, മക്കൾക്കും ബുദ്ധിമുട്ടാവില്ലായിരുന്നു എന്ന് പറയുമ്പോൾ അവരുടെ കണ്ണുനനഞ്ഞിരുന്നു.

എന്തുകൊണ്ടായിരിക്കും നേരത്തെ കാൻസർ കണ്ടു പിടിക്കാൻ പറ്റാതിരിക്കുന്നത് ,ആളുകൾ ഇതിനെ പറ്റി ബോധവാന്മാരാവാത്തത് എന്തുകൊണ്ടായിരിക്കും അങ്ങനെ നൂറു നൂറു ചോദ്യങ്ങൾ എന്റെ മനസ്സിലൂടെ കടന്നുപോയി. ലക്ഷണങ്ങളെപ്പറ്റിയുള്ള അറിവില്ലായ്മ, കൂട്ടുവരാൻ ആളില്ലാത്തത് തുടങ്ങിയ പലതുമാകാം അവരെ വൈകിപ്പിച്ചത്. രോ​ഗപ്രതിരോധം എത്രമാത്രം പ്രധാനമാണെന്ന് ഓരോരുത്തരും തിരിച്ചറിഞ്ഞ്, ചികിത്സ വൈകിപ്പിക്കാതിരിക്കുക എന്നതാണ് കാൻസറിനെ നേരിടുന്നതിൽ ഏറ്റവും പ്രധാനം.


Share our post
Continue Reading

Kerala28 mins ago

മോട്ടോര്‍ വാഹനങ്ങള്‍ക്ക് ഇ-ചലാനില്‍ ചുമത്തപ്പെടുന്ന പെറ്റി കേസിലെ പിഴ ഇനി ഓണ്‍ലൈനായി അടക്കാം

Kerala42 mins ago

പ്ലസ് വണ്‍ സപ്ലിമെന്ററി അലോട്ട്‌മെന്റ്: ഇന്ന് പത്ത് മുതല്‍ ഓണ്‍ലൈനായി അപേക്ഷിക്കാം

PERAVOOR2 hours ago

അർച്ചന ആസ്പത്രിയിലെ സീനിയർ ഡോക്ടറെ ആദരിച്ചു

PERAVOOR9 hours ago

നിടുംപൊയിലിൽ ചൊവ്വാഴ്ച ഹർത്താൽ

Kerala12 hours ago

രക്തസ്രാവം കാര്യമാക്കിയില്ല,’സ്ത്രീകളെ സംബന്ധിച്ച് രക്തം കാണുന്നത് ആദ്യമായല്ലല്ലോ’ എന്ന മറുപടിയും

Kannur12 hours ago

പറശ്ശിനിക്കടവില്‍ ഭക്‌തജന തിരക്കേറുന്നു

Kerala12 hours ago

സ്പെ​ഷ​ൽ ട്രെ​യി​നു​ക​ളു​ടെ കാ​ലാ​വ​ധി ദീ​ർ​ഘി​പ്പി​ച്ചു

Kerala13 hours ago

കേരള ഹൈക്കോടതിയില്‍ ഓഫീസ് അറ്റന്‍ഡന്റ് ഒഴിവുകള്‍ ; ശമ്പളം അരലക്ഷം വരെ

Kerala13 hours ago

മേൽപ്പാലത്തിൽ നിന്ന് സ്കൂട്ടർ താഴേക്ക് വീണ് യുവതി മരിച്ചു; മൂന്ന് വയസുകാരിക്ക് പരിക്ക്

Kannur13 hours ago

കണ്ണൂര്‍ ഗവ.വനിത ഐ.ടി.ഐയില്‍ അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള തീയതി നീട്ടി

Breaking News3 years ago

കോ​വി​ഡ് മൂ​ന്നാം ത​രം​ഗം രൂ​ക്ഷ​മാ​കാ​ൻ സാ​ധ്യ​ത​യെ​ന്ന് മു​ന്ന​റി​യി​പ്പ്

Local News1 year ago

പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ

PERAVOOR1 year ago

പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു

Breaking News1 year ago

ലാപ്‌ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,

KOLAYAD1 year ago

കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്

Kannur10 months ago

പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി

Kannur1 year ago

വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു

Breaking News1 year ago

പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്

Breaking News3 months ago

പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു

PERAVOOR7 months ago

പേരാവൂരിൽ സ്‌കൂൾ വിദ്യാർഥിനിയുടെ കൈവിരൽ അധ്യാപകൻ തല്ലിയൊടിച്ചതായി പരാതി

Trending

Copyright © 2023 NEWSHINTONLINE

error: Content is protected !!