Kannur
ജ്വല്ലറി ഉടമകളെ കബളിപ്പിച്ച് ലക്ഷങ്ങൾ തട്ടിയ നാലംഗ സംഘം മട്ടന്നൂർ പൊലീസിന്റെ പിടിയിൽ

കണ്ണൂർ: ജ്വല്ലറി ഉടമകളെ കബളിപ്പിച്ച് ലക്ഷങ്ങൾ തട്ടിയ നാലംഗ സംഘം കണ്ണൂർ മട്ടന്നൂർ പൊലീസിന്റെ പിടിയിൽ. പണയം വെച്ച സ്വർണം തിരിച്ചെടുത്ത് വിൽക്കാനെന്ന പേരിൽ പണം തട്ടിയ കേസിലാണ് ദമ്പതികൾ ഉൾപ്പെടെ അറസ്റ്റിലായത്. കണ്ണൂർ ബാങ്ക് റോഡിലെ അനുശ്രീ ജ്വല്ലറിയിലാണ് തട്ടിപ്പ് നടത്താൻ പ്രതികൾ ശ്രമിച്ചത്. ബാങ്കിൽ പണയം വെച്ച സ്വർണം തിരിച്ചെടുത്ത് വിൽക്കാൻ സഹായിക്കുന്ന സ്ഥാപനമാണ് ഇത്. ഇവിടേക്ക് കഴിഞ്ഞ ദിവസം ഉച്ചക്ക് അഷ്റഫ് എന്നയാളാണ് ആദ്യം എത്തിയത്. നമ്പർ വാങ്ങി മടങ്ങിയ ഇയാൾ രണ്ട് മണിക്കൂർ കഴിഞ്ഞ് വിളിച്ചു. മട്ടന്നൂരിലെ എസ്.ബി.ഐ ബാങ്കിൽ പണയം വെച്ച സ്വർണം തിരിച്ചെടുക്കലായിരുന്നു ആവശ്യം. പണവുമായി ജ്വല്ലറി ജീവനക്കാരൻ ദിനേശനെ ഓട്ടോറിക്ഷയിൽ പറഞ്ഞയക്കാൻ തീരുമാനിച്ചു.
പിന്നാലെ ഒരു സ്ത്രീയുടെ വിളി വന്നു. കാര്യം പറഞ്ഞതോടെ പതിനഞ്ച് ലക്ഷവുമായി ദിനേശൻ മട്ടന്നൂരിലേക്ക് പോയി. അവിടെ കാത്തുനിൽപ്പുണ്ടായിരുന്നു റഹിയാനത്ത്. വിശ്വാസമായതോടെ ദിനേശൻ പണം നൽകി. ശേഷം വിദഗ്ധമായി റഹിയാനത്ത് മുങ്ങുകയായിരുന്നു. പണം പോയെന്നറിഞ്ഞതോടെ ദിനേശൻ മട്ടന്നൂർ പൊലീസിൽ പരാതി നൽകി. ഉളിയിൽ സ്വദേശിയായ റഹിയാനത്തും ഭർത്താവ് റഫീഖും സംഘവും പിന്നാലെ പൊലീസിന്റെ പിടിയിലായി. പുതിയങ്ങാടി സ്വദേശി റാഫി, പഴശ്ശി ഡാം സ്വദേശി റസാഖ് എന്നിവരാണ് സംഘത്തിലെ മറ്റുള്ളവർ. ഇവരെയും പൊലീസ് പിടികൂടി. ബാങ്കിലെയും ജ്വല്ലറിയിലെയും സി.സി.ടി.വി ദൃശ്യങ്ങളാണ് ഇവരെ കുടുക്കിയത്. തട്ടിപ്പിനായി പ്ത്യേകം മൊബൈൽ ഫോണും സിമ്മും ഉപയോഗിക്കുന്നതാണ് ഇവരുടെ രീതി. കാസർകോടും പഴയങ്ങാടിയിലും ഇവർ സമാന തട്ടിപ്പ് നടത്തിയെന്നും വിവരമുണ്ട്. വിശദമായ അന്വേഷണം നടത്താനാണ് പൊലീസിന്റെ തീരുമാനം.
Kannur
നാല് ലക്ഷം രൂപവരെ സ്വയം തൊഴില്‍ വായ്പ

കണ്ണൂർ: സംസ്ഥാന പട്ടികജാതി പട്ടികവര്‍ഗ്ഗ വികസന കോര്പ്പറേഷന് നടപ്പാക്കുന്ന സ്വയം തൊഴില്‍ വായ്പാ പദ്ധതിക്ക് കീഴില്‍ വായ്പ അനുവദിക്കുന്നതിനായി ജില്ലയിലെ പട്ടികജാതി പട്ടികവര്‍ഗ്ഗത്തില്‍പ്പെട്ട തൊഴില്‍ രഹിതരായ യുവതീ യുവാക്കളില്‍ നിന്ന് അപേക്ഷകള്‍ ക്ഷണിച്ചു. പരമാവധി നാല് ലക്ഷം രൂപയാണ് വായ്പ ലഭിക്കുക. കുടുംബ വാര്‍ഷിക വരുമാനം മൂന്നുലക്ഷം രൂപയില്‍ താഴെയുള്ള 18 നും 55 നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. വായ്പാ തുകയ്ക്ക് കോര്‍പ്പറേഷന്റെ നിബന്ധനകള്‍ക്കനുസരിച്ച് ആവശ്യമായ ജാമ്യം ഹാജരാക്കണം. അപേക്ഷ ഫോറവും വിശദ വിവരങ്ങളും എ കെ ജി ആശുപത്രിക്ക് സമീപം തട്ടാ കോംപ്ലക്സില്‍ പ്രവര്‍ത്തിക്കുന്ന കോര്‍പ്പറേഷന്റെ ജില്ലാ ഓഫീസില്‍ ലഭ്യമാണ്. ഫോണ്‍:0497 2705036, 9400068513.
Kannur
കാണാതായ കണ്ണൂരിലെ ഓട്ടോ ഡ്രൈവർ തളിപ്പറമ്പിൽ മരിച്ച നിലയിൽ

തളിപ്പറമ്പ്: കാണാതായ കണ്ണൂരിലെ ഓട്ടോ ഡ്രൈവറെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കണ്ണൂര്‍ കൊറ്റാളി മില്‍ക്ക് സൊസൈറ്റിക്ക് സമീപത്തെ തിരുമംഗലത്ത് വീട്ടില്‍ അനില്‍ കുമാറിനെയാണ് (51) തളിപ്പറമ്പ് സര്‍സയ്യിദ് കോളേജിന് സമീപത്തെ കുറ്റിക്കാട്ടിലെ മരത്തില്‍ തൂങ്ങിയ നിലയില്‍ കണ്ടത്. കെ.എല്‍-13 എ.ജെ.-0976 നമ്പര്‍ ഓട്ടോറിക്ഷയില്‍ തളിപ്പറമ്പിലെത്തിയ അനില്‍കുമാര്‍ ചൊവ്വാഴ്ച്ച വൈകുന്നേരം ഓട്ടോറിക്ഷ സര്‍സയ്യിദ് കോളേജിന് സമീപത്തെ ഹോട്ടലിന് മുന്നില്‍ നിര്‍ത്തിയിടുകയായിരുന്നു. കൊറ്റാളിയിലെ കുടുംബവീട്ടിലോ ഭാര്യയുടെ വീടായ കോറോം മുത്തത്തിയിലോ തിരിച്ചെത്തിയില്ലെന്ന് ഭാര്യയുടെ പരാതിയില്‍ തളിപ്പറമ്പ് പോലീസ് കേസെടുത്ത് അന്വേഷിച്ചു വരുന്നതിനടെയാണ് ഇന്ന് ഉച്ചയോടെ തൂങ്ങിയനിലയില്‍ കണ്ടത്. കൊറ്റാളി പരേതനായ കാനാടത്ത് ദാസന്റെയും തിരുമംഗലത്ത് ശാന്തയുടെയും മകനാണ്. സംസ്ക്കാരം നാളെ ഉച്ചക്ക് ശേഷം നടക്കും.
Kannur
സംസ്ഥാന അണ്ടർ സെവൻ ചെസ്; ആരാധ്യ കൊമ്മേരി രജനീഷ് ജേതാവ്

ചെസ്സ് അസ്സോസിയേഷൻ ഓഫ് കേരള നടത്തിയ സംസ്ഥാന അണ്ടർ സെവൻ ഗേൾസ് ചെസ് മത്സരത്തിൽ മുഴുവൻ പോയിന്റും നേടി ആരാധ്യ കൊമ്മേരി രജനീഷ് ഒന്നാം സ്ഥാനം നേടി. ഒഡീഷയിൽ നടക്കുന്ന ദേശീയ അണ്ടർ സെവൻ മത്സരത്തിൽ കേരളത്തെ പ്രതിനിധീകരിക്കാൻ ആരാധ്യ യോഗ്യത നേടി. അഞ്ചരക്കണ്ടി കുന്നിരിക്കയിലെ ശ്രീപദത്തിൽ രജനീഷ് കൊമ്മേരിയുടെയും വീണാ രജനീഷിന്റെയും മകളാണ്. സഹോദരൻ: അദേഷ്.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്