മാലിന്യം കൂട്ടിയിട്ടതിന് ഹോട്ടലിന് പിഴ

തലശ്ശേരി : ഹരിതകർമസേനയ്ക്ക് മാലിന്യം പൂർണമായി നൽകാതെ ഹോട്ടലിന് പിറകുവശത്ത് അലക്ഷ്യമായി കൂട്ടിയിട്ടതിന് തദ്ദേശ സ്വയംഭരണ വകുപ്പിന്റെ ജില്ലാ എൻഫോഴ്സ്മെന്റ് സ്ക്വാഡ് 5000 രൂപ പിഴ ചുമത്തി. തലശ്ശേരി പുതിയ ബസ്‌സ്റ്റാൻഡിൽ പ്രവർത്തിക്കുന്ന ഗ്രാൻഡ് ഹോട്ടലിനാണ് പിഴ ചുമത്തിയത്.