Kerala
നോര്‍ക്ക കോഴിക്കോട് സെന്ററില്‍ സര്‍ട്ടിഫിക്കറ്റ് അറ്റസ്റ്റേഷന് ജൂണ്‍ 27 മുതല്‍ പുനരാരംഭിക്കും
കോഴിക്കോട്:നോര്‍ക്ക റൂട്ട്സ് കോഴിക്കോട് മേഖലാ സെന്ററില്‍ സര്‍ട്ടിഫിക്കറ്റ് ഒതന്റിക്കേഷന്‍ സേവനങ്ങള്‍ ജൂണ്‍ 27 (വ്യാഴാഴ്ച) മുതല്‍ പുനരാരംഭിക്കുമെന്ന് സെന്റര്‍ മാനേജര്‍ അറിയിച്ചു. സേവനങ്ങള്‍ക്കായി നോര്‍ക്ക റൂട്ട്സിന്റെ ഔദ്യോഗിക വെബ്സൈറ്റായ www.norkaroots.org ൽ രജിസ്റ്റർ ചെയ്യാവുന്നതാണ്. അപേക്ഷയുടെ പ്രിന്റ് ഔട്ട്, പാസ്പോര്‍ട്ട്, സര്‍ട്ടിഫിക്കറ്റുകൾ, മാര്‍ക്ക് ലിസ്റ്റുകളുടെ (ഇംപ്രൂവ്മെന്റ്, സപ്ലി ഉള്‍പ്പടെ) അസ്ലലും പകര്‍പ്പുകളും അറ്റസ്റ്റേഷനായി ഹാജരാക്കണം. അപേക്ഷകനു പകരം ഒരേ അഡ്രസ്സിലുള്ള നോമിനിക്ക് ഫോട്ടോ ഐഡി പ്രൂഫുമായി ഹാജരാകാം. ക്രഡിറ്റ്, ഡെബിറ്റ് കാര്‍ഡുകള്‍/ഇ -പെയ്മെന്റ്, യു.പി.ഐ അധിഷ്ഠിത മൊബൈല്‍ ആപ്പുകള്‍ മുഖേന മാത്രമേ ഫീസ് ഒടുക്കാന്‍ കഴിയൂ.
വിദ്യാഭ്യാസ സര്‍ട്ടിഫിക്കറ്റുകള്‍ സാക്ഷ്യപ്പെടുത്തുന്നതിന് കേന്ദ്ര-കേരള സര്‍ക്കാറുകള്‍ അധികാരപ്പെടുത്തിയിട്ടുള്ള സംസ്ഥാനത്തെ ഏക സ്ഥാപനമാണ് നോര്‍ക്ക റൂട്ട്സ്. വ്യക്തിവിവര സര്‍ട്ടിഫിക്കറ്റുകളുടെ ഹോം അറ്റസ്റ്റേഷന്, എം.ഇ.എ, അപ്പോസ്റ്റില്, വിവിധ എംബസികളുടെ സാക്ഷ്യപ്പെടുത്തല്‍ എന്നിവ നോര്‍ക്ക റൂട്ട്സ് വഴി ലഭ്യമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 0495-2304882,2304885, +91-7012609608, എന്നീ നമ്പറുകളിലോ (ഓഫീസ് സമയത്ത്, പ്രവൃത്തിദിനങ്ങളില്‍) 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന നോര്‍ക്ക ഗ്ലോബല്‍ കോണ്ടാക്ട് സെന്ററിന്റെ ടോൾ ഫ്രീ നമ്പറുകളിലോ 18004253939 ഇന്ത്യയിൽ നിന്നും +91 8802012345 വിദേശത്തു നിന്നും (മിസ്ഡ് കോൾ സൗകര്യം) ബന്ധപ്പെടാവുന്നതാണ്.
Kerala
സംസ്ഥാനത്ത് വൈദ്യുതി നിരക്ക് കുറയും; ഫെബ്രുവരി മുതൽ യൂണിറ്റിന് 9 പൈസ കുറയും
തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി നിരക്ക് കുറയും.ഫെബ്രുവരി മുതൽ യൂണിറ്റിന് 9 പൈസയാണ് കുറയുക. ഇന്ധന സർ ചാർജ് 19 ൽ നിന്നും 10 പൈസയായി കുറഞ്ഞതിനാലാണിത്.സ്വമേധയാ പിരിക്കുന്ന 10 പൈസ/ യൂണിറ്റിന് പുറമെ വരുന്ന ഇന്ധന സർചാർജ് റെഗുലേറ്ററി കമ്മീഷന്റെ അംഗീകാരത്തോടെ പിരിക്കാനും വ്യവസ്ഥ ചെയുന്നുണ്ട്. ഇങ്ങനെ പിരിക്കുന്ന ഇന്ധന സർചാർജ് ആണ് 9 പൈസ നിരക്കിൽ കമ്മീഷന്റെ അംഗീകാരത്തോടെ തുടർന്നു പോയിരുന്നത്.ഒക്ടോബർ 2024 മുതൽ ഡിസംബര്‍ 2024 വരെയുള്ള മാസങ്ങളുടെ ഇന്ധന സർചാർജജ് കുറഞ്ഞതാണ് ഇതിനു കാരണം. ആയതിനാൽ 2025 ഫെബ്രുവരിയിൽ 19 പൈസയിൽ നിന്നും 10 പൈസയായി ഇന്ധന സർചാർജ് കുറയുകയും ചെയുന്നു. അതുകൊണ്ട് ഫെബ്രുവരി മാസം മുതല്‍ ഉപഭോക്താക്കള്‍ക്ക് വൈദ്യുതി നിരക്ക് യൂണിറ്റിന് 9 പൈസ കുറയും.
Kerala
ലോകനാര്‍കാവ് ക്ഷേത്രപ്രവേശന സമരസേനാനി എം.കെ.കൃഷ്ണന് അന്തരിച്ചു
വടകര: ലോകനാര്‍കാവ് ക്ഷേത്രപ്രവേശന സമരസേനാനിയും ആദ്യകാല കോണ്‍ഗ്രസ് സംഘാടകനും അയിത്തോച്ചാടന പ്രവര്‍ത്തകനുമായിരുന്ന മേമുണ്ടയിലെ മീത്തലെ കുരുന്നംമനക്കല്‍ എം.കെ.കൃഷ്ണന് (111) അന്തരിച്ചു. നൂറ് വയസിന് ശേഷവും കോണ്‍ഗ്രസ് വേദികളില്‍ സജീവമായിരുന്നു ഇദ്ദേഹം.1946 ഒക്ടോബര്‍ 16-ന് ലോകനാര്‍കാവ് ക്ഷേത്രം എല്ലാ ജാതിക്കാര്‍ക്കുമായി തുറന്നുകൊടുക്കുന്ന ചടങ്ങിന്റെ പ്രാദേശികമായ ഒരുക്കങ്ങള്‍ക്ക് ഇദ്ദേഹം മുന്നില്‍നിന്നു. മദ്രാസ് മുഖ്യമന്ത്രി ടി.പ്രകാശം, കെ.കേളപ്പന് തുടങ്ങിയവരാണ് ചടങ്ങില്‍ പങ്കെടുത്തത്. ക്ഷേത്രപ്രവേശനത്തിന് ശേഷം ക്ഷേത്രക്കുളത്തിലിറങ്ങി ആദ്യം കുളിച്ചവരില്‍ ഇദ്ദേഹവുമുണ്ടായി. ഇതിന് നേതൃത്വം കൊടുത്തതിന്റെ പേരില്‍ ഭീഷണി ഉണ്ടായതിനെത്തുടര്‍ന്ന് പിന്നീട് കുറെക്കാലം ഒളിവില്‍ കഴിയേണ്ടിവന്നു.
14-ാം വയസില്‍ സ്വാതന്ത്ര്യസമരസേനാനി കക്കണ്ടി കുഞ്ഞിരാമക്കുറുപ്പില്‍നിന്നാണ് കോണ്‍ഗ്രസ് അംഗത്വം സ്വീകരിച്ചത്. മാഹി വിമോചനസമരത്തില്‍ വൊളന്റിയറായി. സമുദായത്തിലെ അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കുമെതിരെ നിരന്തരം ശബ്ദിച്ചു. ഇതിന് സമുദായവിലക്കും നേരിട്ടു. 1950ല്‍ പ്രജാ സോഷ്യലിസ്റ്റ് പാര്‍ട്ടിയില്‍ ചേര്‍ന്നെങ്കിലും 1971ല്‍ കോണ്‍ഗ്രസിലേക്ക് തിരിച്ചെത്തി. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളുമായി അടുത്ത ബന്ധമുണ്ട്. 110-ാം വയസ് വരെയും കോണ്‍ഗ്രസ് വേദികളില്‍ നിറസാന്നിധ്യമായിരുന്നു ഇദ്ദേഹം. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില്‍ ഭാര്യയ്ക്കൊപ്പം പോളിങ് ബൂത്തില്‍ പോയാണ് വോട്ട് രേഖപ്പെടുത്തിയത്.ഭാര്യ: മാക്കം അമ്മ. മക്കള്‍: കാര്‍ത്ത്യായനി, ഭാര്‍ഗവി, രഘുപതി, വിനോബന്‍, രാജീവന്, മുരളി, വിശ്വനാഥന്, പത്മനാഭന് (ബഹ്റിന്). മരുമക്കള്‍: സദാശിവന്, ശ്രീജ, ബിന്ദു, പ്രസീത, റീന, ലീന, പരേതരായ മാധവന്, ഉണ്ണി.
Kerala
‘ടിക്കറ്റ് ബുക്ക് ചെയ്യൂ, പണം പിന്നീട് മതി’ പുതിയ സംവിധാനവുമായി റെയിൽവേ
കാശില്ലെങ്കിലും ടിക്കറ്റ് ബുക്ക് ചെയ്യാൻ സംവിധാനം അവതരിപ്പിച്ച് റെയിൽവേ. ഇന്ത്യൻ റെയിൽവേ കാറ്ററിങ് ആന്റ് ടൂറിസം കോർപറേഷനാണ് ‘ബുക്ക് നൗ, പേ ലേറ്റർ’ പദ്ധതി അവതരിപ്പിച്ചത്. ഓൺലൈനിൽ ബുക്ക് ചെയ്യുമ്പോൾ അക്കൗണ്ടിൽ പണം ഇല്ലെങ്കിലും ടിക്കറ്റ് ലഭിക്കുന്ന പദ്ധതിയാണിത്.ഐആർസിടിസി അക്കൗണ്ടിലൂടെ ടിക്കറ്റ് സെലക്ട് ചെയ്ത ശേഷം ‘പേ ലേറ്റർ’ ഓപ്ഷൻ തെരഞ്ഞെടുത്താൽ 14 ദിവസം കഴിഞ്ഞ് പണമടച്ചാൽ മതി. ഈ സമയപരിധിക്കുള്ളിൽ പണം നൽകിയില്ലെങ്കിൽ 3.5 ശതമാനം സേവന നിരക്ക് ബാധകമാകും.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur1 year ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്
-
Breaking News10 months ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു