KOLAYAD
കണ്ണവം പോലീസ് സ്റ്റേഷൻ കെട്ടിടം ഉദ്ഘാടനത്തിനൊരുങ്ങുന്നു

ചിറ്റാരിപ്പറമ്പ് : മഴയത്ത് ചോർന്നൊലിക്കുന്ന വാടകക്കെട്ടിടത്തിലെ സ്ഥലപരിമിതിക്കുള്ളിൽ നിന്ന് കണ്ണവം പോലീസ് സ്റ്റേഷന് മോചനം. സ്മാർട്ട് കെട്ടിടത്തിലേക്ക് മാറാൻ ഒരുങ്ങുകയാണ് കണ്ണവം പോലീസ് സ്റ്റേഷൻ. നിർമാണപ്രവൃത്തി അന്തിമഘട്ടത്തിലാണ്. പോലീസ് ആസ്ഥാനത്തുനിന്ന് അനുമതി ലഭിക്കുന്നതോടെ സ്റ്റേഷൻ പുതിയ കെട്ടിടത്തിലേക്ക് മാറും. ജില്ലയിൽ മാവോവാദി ഭീഷണി നേരിടുന്ന ആറ് പോലീസ് സ്റ്റേഷനുകളിൽ ഒന്നാണ് കണ്ണവത്തേത്. ജില്ലയിൽ ആദ്യമായി പൊതുസ്ഥലങ്ങളിൽ 100 ക്യാമറകൾ സ്ഥാപിച്ച സ്റ്റേഷനാണ് കണ്ണവം.
നിർമിച്ചത് ഹൈടെക് കെട്ടിടം
8000 ചതുരശ്രയടിയിൽ രണ്ട് നിലകളായാണ് സ്റ്റേഷൻ കെട്ടിടം നിർമിച്ചത്. സേവനങ്ങൾ തേടിവരുന്ന സ്ത്രീകൾക്കും പുരുഷൻമാർക്കും പ്രത്യേകം കാത്തിരിപ്പ് കേന്ദ്രം, ഹെൽപ്പ് ഡെസ്‌ക്, കേസ് അന്വേഷണത്തിന് ശാസ്ത്രീയ സൗകര്യങ്ങൾ ഉൾപ്പെടെ ജനസൗഹൃദ പോലീസ് സ്റ്റേഷൻ്റെ ഇരുനില കെട്ടിടത്തിലുണ്ട്. കേരള പോലീസ് ഹൗസിങ് ആൻഡ് കൺസ്ട്രക്ഷൻ കോർപ്പറേഷനാണ് നിർമാണം.
വാടകക്കെട്ടിടത്തിൽ 24 വർഷം
രാഷ്ട്രീയ അക്രമസംഭവങ്ങൾ വർധിച്ചപ്പോഴാണ് കണ്ണവത്ത് പോലീസ് സ്റ്റേഷൻ പ്രവർത്തനം തുടങ്ങിയത്. കണ്ണവം ടൗണിന് സമീപം 24 വർഷമായി വാടകക്കെട്ടിടത്തിലാണ് പ്രവർത്തിക്കുന്നത്. ഇടുങ്ങിയ കെട്ടിടത്തിൽ ഇൻസ്പെക്ടറും വനിതാ ജീവനക്കാരും ഉൾപ്പെടെ 42 ജീവനക്കാർ ജോലിചെയ്യുന്നു. തൊണ്ടിമുതൽ സൂക്ഷിക്കാൻ സ്ഥലമില്ലാത്തതിനാൽ പിടിച്ചെടുത്ത വാഹനങ്ങൾ റോഡരികിലാണ് സൂക്ഷിക്കുന്നത്. ലോക്കപ്പ് സൗകര്യമില്ല. സമീപത്തെ വാടക മുറിയിലാണ് പോലീസുകാരുടെ വിശ്രമകേന്ദ്രം.
സ്റ്റേഷന് കെട്ടിടം നിർമാണത്തിനുള്ള സ്ഥലം വനംവകുപ്പിൽനിന്ന് വിട്ടുകിട്ടാൻ താമസിച്ചതാണ് കെട്ടിടനിർമാണം വൈകാൻ കാരണം. കണ്ണവം വില്ലേജ് ഓഫീസിന് സമീപത്തുള്ള 27 സെൻറാണ് വനംവകുപ്പ് പോലീസിന് വിട്ടുനൽകിയത്. കണ്ണൂരിൽ നടന്ന പോലീസിന്റെ ജില്ലാതല പരാതിപരിഹാര അദാലത്തിൽ കണ്ണവം പൗരസമിതി പ്രവർത്തകർ പരാതി നൽകിയിരുന്നു. പരാതി പരിഗണിച്ച മുൻ ഡി.ജി.പി. അനിൽകാന്താണ് വനംവകുപ്പിൽനിന്ന് വിട്ടുകിട്ടിയ 27 സെൻറിൽ സ്റ്റേഷൻ കെട്ടിടം നിർമിക്കാൻ നിർദേശിച്ചത്. സർക്കാർ കെട്ടിട നിർമാണത്തിന് 2.49 കോടി അനുവദിച്ചതും കെ.കെ.ശൈലജ എം.എൽ.എ.യുടെ നിരന്തര ഇടപെടലുമാണ് കെട്ടിടനിർമാണം വേഗത്തിലാക്കിയത്. 2022 നവംബർ 12-ന് മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി തറക്കല്ലിടൽ കർമം നിർവഹിച്ചു.
KOLAYAD
വായന്നൂർ നെയ്യമൃത് മഠം കുടുംബ സംഗമം

കോളയാട്: വായന്നൂർ നെയ്യമൃത് മഠം കൊട്ടിയൂർ പെരുമാൾ നെയ്യമൃത് ഭക്ത സംഘത്തിന്റെ നേതൃത്വത്തിൽ വൈരിഘാതക ക്ഷേത്ര ഹാളിൽ കുടുംബ സംഗമം നടത്തി. ഭക്തസംഘം സെക്രട്ടറി പി.പി. രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. മഠം കാരണവർ കെ.പി. കുഞ്ഞിരാമൻ നമ്പ്യാർ അധ്യക്ഷനായി. ഭക്തസംഘം പ്രവർത്തകസമിതി അംഗം സംഗീത് മഠത്തിൽ, ഗോവിന്ദൻ, കരുണാകരക്കുറുപ്പ്, സി. കുഞ്ഞിക്കണ്ണൻ,സത്യ പ്രകാശ്,സജി തച്ചറത്ത് എന്നിവർ സംസാരിച്ചു. 12ന് നെയ്യമൃത് വ്രതം ആരംഭിക്കും.
KOLAYAD
വെങ്ങളത്ത് പൊതിച്ചോര്‍ ശേഖരിക്കാനെത്തിയ ഡി.വൈ.എഫ്.ഐ നേതാക്കള്‍ക്ക് മര്‍ദ്ദനമേറ്റു

കണ്ണവം: പൊതിച്ചോര്‍ ശേഖരിക്കാനെത്തിയ ഡിവൈഎഫ്ഐ നേതാക്കള്‍ക്ക് മര്‍ദ്ദനമെന്ന് പരാതി. കണ്ണൂര്‍ കണ്ണവം വെങ്ങളത്ത് ഖാദി ബോര്‍ഡ് പരിസരത്താണ് സംഭവം. ഡിസിസി അംഗം പ്രഭാകരനാണ് ഡിവൈഎഫ്ഐ പ്രവര്‍ത്തകരെ മര്‍ദ്ദിച്ചതെന്ന് പൊലീസിന് നല്കിയ പരാതിയില്‍ പറയുന്നു. ഡിവൈഎഫ്ഐ നേതാക്കളായ ശരത്ത്, ലാലു എന്നിവര്‍ക്കാണ് മര്‍ദ്ദനമേറ്റതെന്ന് പരാതിയില്‍ പറയുന്നു. യാതൊരു പ്രകോപനവുമില്ലാതെയാണ് മര്‍ദ്ദനമെന്നും പരാതിയിലുണ്ട്. മര്‍ദ്ദനത്തിന്റെ ദൃശ്യങ്ങള്‍ ഡിവൈഎഫ്ഐ പുറത്ത് വിട്ടു.
KOLAYAD
കോളയാട് മഖാം ഉറൂസിന് നെല്ലേരി അബ്ദുള്ള ഹാജി കൊടിയേറ്റി

കോളയാട് : കോളയാട് മഖാം ഉറൂസിന് ഖുവ്വത്തുൽ ഇസ്ലാം മദ്രസ അങ്കണത്തിൽ മഹല്ല് രക്ഷാധികാരി നെല്ലേരി അബ്ദുള്ള ഹാജി കൊടിയേറ്റി. മഖാം സിയാറത്തിന് ശേഷം മഹല്ല് ഖത്തീബ് അബ്ദുൾ നാസർ ദാരിമി കട്ടിപ്പാറ മതവിഞ്ജാന സദസ് ഉദ്ഘാടനം ചെയ്തു. മഹല്ല് പ്രസിഡൻറ് എ.പി.ഇബ്രാഹിം ഹാജി അധ്യക്ഷനായി. ഫളലു റഹ്മാൻ ഫൈസി, പേരോട് മുഹമ്മദ് അസ്ഹരി എന്നിവർ പ്രഭാഷണം നടത്തി. അബ്ദുൾ ഖാദർ ഫലാഹി, സൽമാൻ ഫൈസി, ഷഫീഖ് സഖാഫി, കെ.പി.ഫൈസൽ, കെ.പി.അസീസ്, അഷ്‌റഫ് തവരക്കാടൻ, കെ.കെ.അബൂബക്കർ, മുഹമ്മദ് കാക്കേരി, വി.സി. ഇഹ്സാൻ എന്നിവർ സംസാരിച്ചു.
ചൊവ്വാഴ്ച നടന്ന മതവിഞ്ജാന സദസ് ഹാഫിസ് ഇല്യാസ് സഖാഫി ഉദ്ഘാടനം ചെയ്തു. നെല്ലേരി ഹമീദ് അലി അധ്യക്ഷനായി. ഖലീൽ ഹുദവി മുഖ്യ പ്രഭാഷണം നടത്തി. ഹമീദ് മന്നാനി, മുഹമ്മദ് അഷറഫ് ഹിഷാമി, അബ്ദുൾ റാഷിദ് ഹംദാനി, അബ്ദുൾ ഗഫൂർ സഖാഫി, കെ.ഷക്കീർ, ഒ.കെ.അഷറഫ്, ടി.കെ.റഷീദ്, മുഹമ്മദ് പുന്നപ്പാലം, സലാം വായന്നൂർ എന്നിവർ സംസാരിച്ചു. ഉറൂസ് ബുധനാഴ്ച സമാപിക്കും.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്