Connect with us

KOLAYAD

ചങ്ങലഗേറ്റ് മുതൽ ചെമ്പുക്കാവ് വരെ തെരുവ് വിളക്കുകൾ പ്രവർത്തനസജ്ജമാക്കണം

Published

on

Share our post

കോളയാട് : ചങ്ങലഗേറ്റ് മുതൽ ചെമ്പുക്കാവ് വരെ തെരുവ് വിളക്കുകൾ പ്രവർത്തന സജ്ജമാക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. പ്രദേശത്ത് തെരുവ് വിളക്കുകൾ സ്ഥാപിച്ചിട്ടുണ്ടെങ്കിലും പ്രവർത്തന രഹിതമാണ്. വന്യമൃഗ ശല്യം കൂടിയതിനാലും വന്യമൃഗങ്ങളുടെ മുന്നിൽ പെട്ട് അപകടങ്ങളുണ്ടാവുന്നത് പതിവായ സാഹചര്യത്തിലും ഇക്കാര്യത്തിൽ അധികൃതർ ഉടൻ നടപടി സ്വീകരിക്കണമെന്നും പ്രദേശവാസികൾ ആവശ്യപ്പെട്ടു. ചെമ്പുക്കാവ് മുതൽ കൊളപ്പ വരെയുള്ള മേഖലയിൽ തെരുവ് വിളക്കുകൾ സ്ഥാപിക്കണമെന്നും ആവശ്യമുയർന്നിട്ടുണ്ട്.


Share our post

KOLAYAD

സി.പി.എം പേരാവൂർ ഏരിയാ പ്രതിനിധി സമ്മേളനം കോളയാടിൽ തുടങ്ങി

Published

on

Share our post

കോളയാട്: സി.പി.എം പേരാവൂർ ഏരിയാ സമ്മേളനത്തിന്റെ ഭാഗമായുള്ള പ്രതിനിധി സമ്മേളനം കോളയാടിൽ തുടങ്ങി. മുതിർന്ന പാർട്ടി അംഗം പി.തങ്കപ്പൻ പതാക ഉയർത്തി. സംസ്ഥാന കമ്മിറ്റി അംഗംഎൻ. ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. സി. ടി . അനീഷ് അധ്യക്ഷനായി.സംസ്ഥാന കമ്മിറ്റിയംഗം ഡോ.വി.ശിവദാസൻ എം.പി , ജില്ലാ സെക്രട്ടറിയേറ്റംഗങ്ങളായ പി.ഹരീന്ദ്രൻ, കാരായി രാജൻ, പി.പുരുഷോത്തമൻ, ജില്ലാ കമ്മിറ്റിയംഗങ്ങളായ കെ .ശ്രീധരൻ , എൻ .വി .ചന്ദ്രബാബു, ബിനോയ് കുര്യൻ, വി. ജി. പദ്മനാഭൻ, അഡ്വ.എം രാജൻ എന്നിവർ സംസാരിച്ചു. തങ്കമ്മ സ്‌കറിയരക്തസാക്ഷി പ്രമേയവും അഡ്വ. ജാഫർ നല്ലൂർ അനുശോചന പ്രമേയവും അവതരിപ്പിച്ചു.പ്രതിനിധി സമ്മേളനം ഞായറാഴ്ച വൈകിട്ട് നാലിന് സമാപിക്കും. തുടർന്ന് വളണ്ടിയർ മാർച്ചും ബഹുജനറാലിയും. പൊതുസമ്മേളനം സംസ്ഥാന സെക്രട്ടറിയേറ്റംഗം പി.കെ.ബിജു ഉദ്ഘാടനം ചെയ്യും. പട്ടികജാതി-പട്ടികവർഗ വകുപ്പ് മന്ത്രി ഒ.ആർ.കേളു മുഖ്യപ്രഭാഷണം നടത്തും. 11 ലോക്കലുകളിൽ നിന്നായി 140 പ്രതിനിധികളാണ് സമ്മേളനത്തിൽ പങ്കെടുക്കുന്നത്.


Share our post
Continue Reading

KANICHAR

സി.പി. എം പേരാവൂർ ഏരിയാ സമ്മേളനത്തിന് കോളയാട്ട് ചെങ്കൊടി ഉയർന്നു

Published

on

Share our post

എം.വിശ്വനാഥൻ

കോളയാട്: സി.പി.എം പേരാവൂർ ഏരിയാ സമ്മേളനത്തിന് പൊതുസമ്മേളന വേദിയായ കോളയാട്ടെ സീതാറാം യെച്ചൂരി നഗറിൽ
സംഘാടകസമിതി ചെയർമാൻ കെ. ടി. ജോസഫ് പതാകയുയർത്തി. വിവിധ സ്മൃതികുടീരങ്ങളിൽനിന്ന് പുറപ്പെട്ട കൊടിമര, പതാക, ദീപശിഖാ ജാഥകൾ താഴെ കോളയാടിൽ സംഗമിച്ച് അത്‌ലറ്റുകൾ, റെഡ് വളണ്ടിയർമാർ എന്നിവരുടെ അകമ്പടിയോടെ പൊതുസമ്മേളന നഗരിയിലെത്തിച്ചു. 22 അനുബന്ധ ദീപശിഖകളും താഴെ കോളയാട് സംഗമിച്ചു. ഏരിയ സെക്രട്ടറി എം.രാജൻ അധ്യക്ഷനായി.

കൊടിമര ജാഥ ജില്ലാ സെക്രട്ടറിയേറ്റംഗം പി .ഹരീന്ദ്രൻ ഉദ്ഘാടനം ചെയ്തു. ജാഥാ ലീഡർ പി .വി. പ്രഭാകരൻ ഏറ്റുവാങ്ങി. പതാകജാഥ സംസ്ഥാന കമ്മറ്റിയംഗം ഡോ. വി ശിവദാസൻ ഉദ്ഘാടനം ചെയ്തു. ജാഥാ ലീഡർ കെ.സുധാകരൻ ഏറ്റുവാങ്ങി. ദീപശിഖാ ജാഥകൾ ജില്ലാ കമ്മറ്റിയംഗം വി. ജി .പദ്മനാഭൻ ഉദ്ഘാടനം ചെയ്തു. ജിജി ജോയ് ഏറ്റുവാങ്ങി. ശനിയാഴ്ച പ്രതിനിധി സമ്മേളനം സംസ്ഥാന കമ്മിറ്റിയംഗം എൻ.ചന്ദ്രനും ഞായറാഴ്ച പൊതുസമ്മേളനം സംസ്ഥാന സെക്രട്ടറിയേറ്റംഗം പി.കെ.ബിജുവും ഉദ്ഘാടനം ചെയ്യും.

 


Share our post
Continue Reading

KOLAYAD

കോളയാട് ടൗൺ സമ്പൂർണ സൗന്ദര്യവത്കരണത്തിലേക്ക്

Published

on

Share our post

കോളയാട്: പേരാവൂർ ബ്ലോക്കിലെ ആദ്യ സമ്പൂർണ സുന്ദര ടൗണാവാൻ കോളയാട് ഒരുങ്ങി . ഇതിനായി സംസ്ഥാന സർക്കാർ അനുവദിച്ച രണ്ട് കോടി രൂപയുടെ പദ്ധതിക്ക് പൊതുമരാമത്ത് വകുപ്പിന്റെ അനുമതി കൂടി ലഭിച്ചതോടെ നിർമാണ പ്രവൃത്തികൾക്ക് തുടക്കമായി.തലശേരി-ബാവലി അന്തസംസ്ഥാന പാതയിലെ പ്രധാന ടൗണുകളിലൊന്നാണ് കോളയാട്. എന്നാൽ, വീതി കുറഞ്ഞ റോഡായതിനാൽ ടൗണിൽ വാഹനപാർക്കിങ്ങിനും കാൽനടയാത്രക്കും ഏറെ ബുദ്ധിമുട്ടാണ്. ഒരു വശത്ത് ഓട്ടോ പാർക്കിങ്ങും മറുവശത്ത് ഗുഡ്‌സ് പാർക്കിങ്ങുമുണ്ട്. ടൗണിന്റെ മധ്യഭാഗത്താണ് വായന്നൂർ,ആലച്ചേരി ഭാഗത്തേക്കുള്ള റോഡാരംഭിക്കുന്നതും. ടൗണിലെത്തുന്ന ഉപഭോക്താക്കളുടെ വാഹനങ്ങൾ പാർക്ക് ചെയ്യാനും സൗകര്യങ്ങളില്ല. ഈ സാഹചര്യത്തിലാണ് പഞ്ചായത്ത് ഭരണസമിതി സ്ഥലം എം.എൽ.എ കെ.കെ.ശൈലജ മുഖാന്തിരം നവകേരള സദസിൽ മന്ത്രി മുഹമ്മദ് റിയാസിന് നിവേദനം നല്കിയത്. ടൗണിന്റെ ശോചനീയാവസ്ഥ ബോധ്യപ്പെട്ട മന്ത്രി ബജറ്റിൽ ടൗൺ സൗന്ദര്യവത്കരണത്തിന് രണ്ട് കോടി നീക്കി വെക്കുകയായിരുന്നു.മന്ത്രി തന്നെ ഇടപെട്ട പൊതുമരാമത്ത് വകുപ്പിന്റെ അനുബന്ധ നടപടികൾ വേഗത്തിലാക്കിയതോടെയാണ് പദ്ധതിക്ക് തുടക്കമായത്.

സൗന്ദര്യവത്കരണം ഇങ്ങിനെ

* താഴെ കോളയാട് കള്ള് ഷാപ്പ് മുതൽ മേലെ കോളയാട് കെ.എസ്.ഇ.ബി ഓഫീസ് വരെയുള്ള ഒരു കിലോമീറ്റർ ദൂരം വീതി കൂട്ടി മെക്കാഡം ടാറിങ്ങ്

* റോഡിനിരുവശത്തും ഡ്രെയിനേജുകൾ സ്ഥാപിച്ച് കാൽനടയാത്രക്കാർക്ക് സുഗമമായി നടക്കാൻ നടപ്പാതകൾ

* നടപ്പാതകളുടെ ഒരു വശം കൈവരികളും ഇവയിൽ പൂച്ചട്ടികളും

* ടൗണിലെ പ്രധാന കവലയിൽ സിഗ്നൽ സംവിധാനം

* ടൗണിൽ ബസ് കാത്തിരിപ്പ് കേന്ദ്രം

* ടൗൺ സ്ഥിതി ചെയുന്ന ഒരു കിലോമീറ്റർ ദൂരം റോഡിൽ ഇരുവശവും തെരുവു വിളക്കുകൾ

* വാഹന പാർക്കിങ്ങിന് പ്രത്യേകം സ്ഥലസൗകര്യം

ടൗൺ സൗന്ദര്യവത്കരണത്തിന് ഏറ്റവുമധികം പിന്തുണ നൽകുന്നത് വ്യാപാരികളും ഓട്ടോ-ടാക്‌സി തൊഴിലാളികളും ചുമട്ടു തൊഴിലാളികളുമാണ്. ടൗണിൽ സ്ഥിതി ചെയ്യുന്ന ആരാധനാലയങ്ങളുടെ അധികൃതരും സൗന്ദര്യവ്തകരണത്തിന് പൂർണ പിന്തുണ നൽകുന്നുണ്ട്. പേരാവൂർ ബ്ലോക്കിലെ ഏഴ് പഞ്ചായത്തുകളിലായി നിരവധി ടൗണുകൾ ഉണ്ടെങ്കിലും കോളയാട് ഒഴികെ മറ്റൊരിടത്തും സമ്പൂർണ സൗന്ദര്യവത്കരണത്തിന് പദ്ധതികളില്ല. 2025 മാർച്ചോടെ പദ്ധതി പൂർത്തിയാക്കാനുള്ള ശ്രമത്തിലാണ് ഭരണസമിതിയെന്ന് വൈസ്.പ്രസിഡന്റ് കെ.ഇ.സുധീഷ് കുമാർ പറഞ്ഞു. ഭരണ-പ്രതിപക്ഷ ഭേദമില്ലാതെ മുഴുവൻ പഞ്ചായത്ത് അംഗങ്ങളൂം സൗന്ദര്യവത്കരണ പ്രവൃത്തികൾക്ക് നേതൃത്വം നല്കുന്നുണ്ട്.

പഞ്ചായത്തിലെ മുഴുവനാളുകളുടെയും സ്വപ്നമാണ് യാഥാർത്യമാവുന്നത്. വൃത്തിയും ഭംഗിയുമുള്ള കോളയാട് ടൗണെന്ന പഞ്ചായത്തിന്റെ ആവശ്യം അംഗീകരിച്ച് ആവശ്യമായ ഫണ്ടനുവദിച്ച സംസ്ഥാന സർക്കാരിനും കെ.കെ.ശൈലജ എം.എൽ.എക്കും പഞ്ചായത്തിന്റെ നന്ദി അറിയിക്കുന്നുവെന്ന് പഞ്ചായത്ത് പ്രസിഡന്റ് എം. റിജി പറഞ്ഞു.


Share our post
Continue Reading

KOLAYAD23 mins ago

സി.പി.എം പേരാവൂർ ഏരിയാ പ്രതിനിധി സമ്മേളനം കോളയാടിൽ തുടങ്ങി

Kerala1 hour ago

സൗദി അറേബ്യയിൽ തൊഴിലവസരം;റിക്രൂട്ട്മെന്‍റിലേക്കുള്ള അപേക്ഷകൾ ഡിസംബര്‍ പത്ത് വരെ മാത്രം

Kannur2 hours ago

കണ്ണൂർ കയാക്കത്തോൺ നാളെ പറശ്ശിനിക്കടവിൽ

Kannur2 hours ago

ഏഴരക്കുണ്ട് വെള്ളച്ചാട്ടം ഇനി ഹരിത കേന്ദ്രം

THALASSERRY2 hours ago

താഴെ ചൊവ്വ- ആയിക്കര റെയില്‍വെ ഗേറ്റ് നവംബര്‍ 26ന് അടച്ചിടും

Kannur2 hours ago

ജില്ലയിൽ താലൂക്ക് തല പരാതിപരിഹാര അദാലത്തുകൾ ഡിസംബർ ഒമ്പത് മുതൽ 16 വരെ

Kannur4 hours ago

യൂണിഫോം സേന; അപേക്ഷ ക്ഷണിച്ചു

Kannur5 hours ago

ഡി.ഡി.യു.ജി.കെ.വൈ പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു

Kerala5 hours ago

പത്താംതരം തുല്യതാ കോഴ്സിന് രജിസ്റ്റര്‍ ചെയ്യാം

Kannur6 hours ago

കണ്ണൂരില്‍ നഴ്‌സിങ് വിദ്യാര്‍ത്ഥിനി ശുചിമുറിയില്‍ മരിച്ച നിലയില്‍

Breaking News3 years ago

കോ​വി​ഡ് മൂ​ന്നാം ത​രം​ഗം രൂ​ക്ഷ​മാ​കാ​ൻ സാ​ധ്യ​ത​യെ​ന്ന് മു​ന്ന​റി​യി​പ്പ്

Local News2 years ago

പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ

Breaking News2 years ago

ലാപ്‌ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,

PERAVOOR1 year ago

പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു

KOLAYAD2 years ago

കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്

Kannur1 year ago

പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി

Kannur1 year ago

വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു

Breaking News2 years ago

പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്

Breaking News8 months ago

പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു

PERAVOOR12 months ago

പേരാവൂരിൽ സ്‌കൂൾ വിദ്യാർഥിനിയുടെ കൈവിരൽ അധ്യാപകൻ തല്ലിയൊടിച്ചതായി പരാതി

Trending

Copyright © 2023 NEWSHINTONLINE

error: Content is protected !!