എസ്.ബി.ഐ ക്ലര്‍ക്ക് മെയിന്‍സ് പരീക്ഷ ഫലം ഉടന്‍

എസ്.ബി.ഐ ക്ലര്‍ക്ക് മെയിന്‍സ് പരീക്ഷ ഫലം ഉടന്‍ പ്രസിദ്ധീകരിക്കും. പരീക്ഷയെഴുതിയ ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഔദ്യോഗിക വെബ്‌സൈറ്റ് വഴി ഫലം പരിശോധിക്കാവുന്നതാണ്.ഔദ്യോഗിക വെബ്‌സൈറ്റില്‍ കയറി ജനനതീയതി, റോള്‍ നമ്പര്‍ എന്നിവ ഉപയോഗിച്ച് ലോഗിന്‍ ചെയ്യാവുന്നതാണ്. 8773 ഒഴിവുകളാണ് നിലവില്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 200 മാര്‍ക്കിന്റെ ചോദ്യപേപ്പറാണ് പരീക്ഷയ്ക്ക് ഉണ്ടായിരുന്നത്. വിദ്യാഭ്യാസ വാര്‍ത്തകളും വിശകലനവും അറിയാന്‍ Join WhatsApp Group https://mbi.page.link/mb-education
എങ്ങനെ ഫലം പരിശോധിക്കാം
എസ്.ബി.ഐയുടെ ഔദ്യോഗിക വെബ്‌സൈറ്റ് തുറക്കാം
ഹോം പേജിലെ കറണ്ട് ഓപ്പണിങ്‌സ് എന്ന ഓപ്ഷന്‍ ക്ലിക്ക് ചെയ്യുക
ലോഗിന്‍ വിവരങ്ങള്‍ ടൈപ്പ് ചെയത് ലോഗിന്‍ ചെയ്യാം
സബ്മിറ്റ് ബട്ടന്‍ ക്ലിക്ക് ചെയ്യുക
റിസള്‍ട്ട് വിവരങ്ങളുടെ പ്രിന്റ് ഔട്ട് ഭാവി ആവശ്യങ്ങള്‍ക്കായി സൂക്ഷിച്ചു വെയ്ക്കാം ഫെബ്രുവരി 25 മുതല്‍ മാര്‍ച്ച് 2 വരെയായിരുന്നു എസ്.ബി.ഐ ക്ലര്‍ക്ക് പരീക്ഷ നടന്നത്. ജൂണ്‍ ആദ്യം ഫലം പ്രസിദ്ധീകരിക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നെങ്കിലും ലോക്‌സഭ ഇലക്ഷനോട് അനുബന്ധിച്ച് നീട്ടി വെയ്ക്കുകയായിരുന്നു.വിശദവിവരങ്ങള്‍ക്ക് ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിക്കാം sbi.co.in