പോലീസുകാരൻ ക്വാർട്ടേഴ്‌സിൽ തൂങ്ങിമരിച്ച നിലയിൽ

തിരുവനന്തപുരം: പൂന്തുറയിൽ പോലീസുകാരനെ ആത്മഹത്യചെയ്ത നിലയിൽ കണ്ടെത്തി. പൂന്തുറ ട്രാഫിക് സ്റ്റേഷനിലെ സി.പി.ഒ മദനകുമാർ ആണ് മരിച്ചത്. പോലീസ് ക്വാർട്ടേഴ്‌സിലാണ് മദനകുമാറിനെ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയത്. പാറശ്ശാല സ്വദേശിയാണ്. മരണകാരണം വ്യക്തമല്ല. ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോള്‍ ‘ദിശ’ ഹെല്‍പ് ലൈനില്‍ വിളിക്കുക. Toll free helpline number: 1056, 0471-2552056