തൊണ്ടിയിൽ സെയ്ന്റ് ജോൺസിൽ വായനക്കൂട്ടങ്ങൾ ഉദ്ഘാടനം

പേരാവൂർ : തൊണ്ടിയിൽ സെയ്ന്റ് ജോൺസ് യു.പി. സ്‌കൂളിലെ വായനക്കൂട്ടം ഇരിട്ടി ഉപജില്ല മുൻ വിദ്യാഭ്യാസ ഓഫീസർമാരായ കെ.ജെ. ജനാർദ്ദനൻ, എം.ടി. ജെയ്‌സ് എന്നിവർ ഉദ്ഘാടനം ചെയ്തു. പ്രഥമാധ്യാപകൻ സോജൻ വർഗീസ് അധ്യക്ഷത വഹിച്ചു. പി.ടി.എ. പ്രതിനിധി അമ്പിളി വിനോയ്, ജീന ജോർജ്, മേഴ്‌സി തോമസ്, ആഗ്നസ് കുര്യൻ എന്നിവർ സംസാരിച്ചു. സ്‌കൂൾ ലൈബ്രറിയിലേക്ക് മുൻ എ.ഇ.ഒ എം.ടി. ജെയ്‌സ് നൽകിയ നൂറോളം പുസ്തകങ്ങൾ സോജൻ വർഗീസ് ഏറ്റുവാങ്ങി. സ്‌കൂളിൽ ‘കചടതപ’ എന്ന പേരിൽ നടത്തുന്ന വായന വാരാചരണത്തിന്റെ ഭാഗമായാണ് വായനക്കൂട്ടം രൂപവത്കരണം.