വിദേശ മെഡിക്കൽ ബിരുദ ഇന്റേൺഷിപ്പ് ഒരുവർഷമാക്കി

Share our post

ന്യൂഡൽഹി: വിദേശ മെഡിക്കൽബിരുദ വിദ്യാർഥികളുടെ (എഫ്.എം.ജി.) ഇന്ത്യയിലെ നിർബന്ധിത ഇന്റേൺഷിപ്പ് കാലാവധി ഒരുവർഷമായി കുറച്ച് ദേശീയ മെഡിക്കൽ കമ്മിഷൻ. കോവിഡ്, യുദ്ധം തുടങ്ങിയ കാരണങ്ങളാൽ വിദേശത്ത് നേരിട്ടുള്ള പഠനം അസാധ്യമായി ഇന്ത്യയിലെത്തി ഓൺലൈനിലൂടെ പഠനം പൂർത്തിയാക്കിയവർക്ക് 2021 മുതൽ രണ്ടുമുതൽ മൂന്നുവർഷംവരെ ഇന്റേൺഷിപ്പ് നിർദേശിച്ചിരുന്നു. ഇതാണ് ഒരുവർഷമായി കുറച്ചത്. വിദേശ മെഡിക്കൽ ബിരുദ പഠനം പൂർത്തിയാക്കി ഒരുവർഷ ഇന്റേൺഷിപ്പിനുശേഷം ഇന്ത്യയിൽ എം.ബി.ബി.എസിന് തുല്യമായ പരീക്ഷ പാസായാൽ ഉപരിപഠനവും പ്രാക്ടീസും നടത്താം.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!