റെയില്‍വേ പ്ലാറ്റ്‌ഫോം ടിക്കറ്റുകള്‍ക്കും ഹോസ്റ്റലുകള്‍ക്കും ഇനി ജി.എസ്.ടിയില്ല

Share our post

പൊതുജനങ്ങള്‍ക്ക് ആശ്വാസകരമാകുന്ന തീരുമാനങ്ങളുമായി 53-ാമത് ജി.എസ്.ടി (ചരക്ക് സേവന നികുതി) കൗണ്‍സില്‍ യോഗം. ഇന്ത്യന്‍ റെയില്‍വേയുടെ വിവിധ സേവനങ്ങളെ ജി.എസ്.ടി പരിധിയില്‍നിന്ന് ഒഴിവാക്കി. പ്ലാറ്റ്ഫോം ടിക്കറ്റ്, റെയില്‍വേ സ്റ്റേഷനുകളിലെ കാത്തിരിപ്പ് മുറി, വിശ്രമമുറി, ക്ലോക്ക് റൂം എന്നീ സേവനങ്ങളെയാണ് ജി.എസ്.ടിയില്‍ നിന്ന് ഒഴിവാക്കിയത്. റെയില്‍വേ സ്റ്റേഷനുകളിലെ ബാറ്ററിയില്‍ പ്രവര്‍ത്തിക്കുന്ന കാര്‍ ഉപയോഗിക്കുന്നതിനും ജി.എസ്.ടി ഈടാക്കില്ല. ബജറ്റിന് മുന്നോടിയായി കേന്ദ്ര ധനകാര്യ മന്ത്രി നിര്‍മല സീതാരാമന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ജി.എസ്.ടി യോഗമാണ് പുതിയ തീരുമാനങ്ങള്‍ എടുത്തിരിക്കുന്നത്.

വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് സമീപം പ്രവര്‍ത്തിക്കുന്ന 20,000 രൂപയ്ക്ക് താഴെ വാടക ഈടാക്കുന്ന ഹോസ്റ്റലുകള്‍ക്കും ഇനി ജി.എസ്.ടി ബാധകമാവില്ല. വിദ്യാര്‍ഥികള്‍ 90 ദിവസമെങ്കിലും ഉപയോഗിക്കുന്ന ഹോസ്റ്റലുകള്‍ക്കാണ് നികുതിയിളവ് ബാധകം. സോളാര്‍ കുക്കറുകള്‍ക്കും പാല്‍ കാനുകള്‍ക്കും 12 ശതമാനം ഏകീകൃത ജി.എസ്.ടി നിരക്കാക്കും. ഓഗസ്റ്റ് പകുതിയോടെ ജി.എസ്.ടി കൗണ്‍സിലിന്റെ അടുത്ത യോഗം ചേരുമെന്ന് മന്ത്രി പറഞ്ഞു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!