സിൽവർലൈൻ പദ്ധതിക്ക് കേരളം വീണ്ടും അനുമതി തേടി

ന്യൂഡൽഹി: സിൽവർ ലൈൻ സെമി ഹൈ സ്പീഡ് റെയിൽവേ പദ്ധതിക്ക് അനുമതി നൽകണമെന്ന് കേരളം വീണ്ടും അനുമതി തേടി. ബജറ്റിന് മുന്നോടിയായി ഡൽഹിയിൽ ധനമന്ത്രിമാരുടെ യോഗത്തിലാണ് ധനമന്ത്രി കെ.എൻ ബാലഗോപാൽ ആവശ്യം ഉന്നയിച്ചത്. റെയിൽ ഗതാഗത ആവശ്യങ്ങൾ കേരളത്തിൽ വർധിച്ച് വരുന്ന സാഹചര്യത്തിൽ നിലിവിലുള്ള റെയിൽ സംവിധാനങ്ങൾ പരിമിതമാണ്. ഇവ മെച്ചപ്പെടുത്താനുള്ള പദ്ധതികളും കൂടുതൽ എകസ്‌പ്രസ്, പാസഞ്ചർ ട്രയിനുകൾ ഓടിക്കേണ്ടതിന്റെ ആവശ്യകതയും മന്ത്രി ഉന്നയിച്ചു.