വ്യാപാരി വ്യവസായി സമിതി പേരാവൂർ യൂണിറ്റ് കൺവെൻഷൻ നാളെ

പേരാവൂർ: വ്യാപാരി വ്യവസായി സമിതി പേരാവൂർ യൂണിറ്റ് കൺവെൻഷൻ ഞായറാഴ്ച രാവിലെ പത്ത് മുതൽ രാജധാനി ഓഡിറ്റോറിയത്തിൽ നടക്കും. ജില്ലാ വൈസ്.പ്രസിഡന്റ് കെ.കെ.സഹദേവൻ ഉദ്ഘാടനം ചെയ്യും. വ്യാപാരി വ്യവസായി വെൽഫയർ ഫണ്ട്വിശദീകരണം മിത്ര കൺവീനർ സജീവൻ പാപ്പിനിശ്ശേരി നിർവഹിക്കും. അംഗങ്ങളുടെ മക്കളിൽ ഉന്നത വിജയം നേടിയവരെ ചടങ്ങിൽ ആദരിക്കും.