വിദ്യാര്‍ഥികളുടെ ബസ് യാത്രാ പാസ് പുതിയത് ലഭിക്കുന്നതുവരെ പഴയത് തുടരും

തിരുവനന്തപുരം : വിദ്യാർഥികളുടെ ബസ് യാത്രാ പാസ് വിഷയത്തില്‍ ഈ അധ്യയന വർഷത്തെ പുതിയ പാസ് ലഭിക്കുന്നതുവരെ പഴയ പാസ് തുടരാമെന്ന് സ്റ്റുഡൻസ് ട്രാവലിംഗ് ഫെസിലിറ്റി കമ്മിറ്റി യോഗം അറിയിച്ചു. ജില്ലയിലെ ആർ.ടി ഓഫീസുകളില്‍ നിന്നും പുതിയ പാസ് നല്‍കി തുടങ്ങിയിട്ടുണ്ട്. പുതിയ പാസ് ലഭിക്കാത്ത വിദ്യാർഥികള്‍ക്ക് പുതിയത് കിട്ടുന്നത് വരെ പഴയ പാസ് ഉപയോഗിച്ച് യാത്ര തുടരാം. കളക്ടറേറ്റ് കോണ്‍ഫറൻസ് ഹാളില്‍ ചേർന്ന യോഗം സ്വകാര്യ ബസുകളില്‍ വിദ്യാർഥികള്‍ നേരിടുന്ന യാത്രാ പ്രശ്നങ്ങള്‍ ചർച്ച ചെയ്തു.
രാവിലെ ഏഴ് മുതല്‍ വൈകുന്നേരം ഏഴ് വരെയാണ് വിദ്യാർഥികള്‍ക്ക് യാത്രാപാസ് ഉപയോഗിക്കാൻ കഴിയുക. പരമാവധി 27 വയസ് വരെ പ്രായമുള്ളവർക്കാണ് വിദ്യാർഥി യാത്രാപാസ് അനുവദിക്കുക.