പ്രീ-മെട്രിക് ഹോസ്റ്റലുകളിൽ താല്‍ക്കാലിക നിയമനം

Oplus_0

Share our post

ഇരിട്ടി : ഇരിട്ടി ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസ് പരിധിയില്‍ പ്രര്‍ത്തിക്കുന്ന ഇരിട്ടി, വയത്തൂര്‍, വെളിമാനം പ്രീ-മെട്രിക് ഹോസ്റ്റലുകളിലേക്ക് കുക്ക്, വാച്ച് വുമണ്‍ തസ്തികകളില്‍ താല്‍ക്കാലിക നിയമനം നടത്തുന്നു. പ്രായപരിധി 18നും 45നും ഇടയില്‍. കുക്ക് തസ്തികക്ക് എട്ടാം ക്ലാസും, പ്രവൃത്തി പരിചയവുമാണ് യോഗ്യത. വാച്ച് വുമണിന് എസ്.എസ്.എല്‍.സി.

യോഗ്യതയുള്ള സ്ത്രീകളായ ഉദ്യോഗാര്‍ഥികള്‍ വെള്ളക്കടലാസില്‍ തയ്യാറാക്കിയ അപേക്ഷ, ജാതി, യോഗ്യതാ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ജൂണ്‍ 25ന് രാവിലെ 10.30ന് ഇരിട്ടി ബ്ലോക്ക് പഞ്ചായത്തില്‍ പ്രവര്‍ത്തിക്കുന്ന ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസില്‍ നടക്കുന്ന വാക്ക് ഇന്‍ ഇന്റര്‍വ്യൂവിന് പങ്കെടുക്കണം. ഫോണ്‍: 9496070388


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!