ജൂലൈ ഒന്ന് മുതല്‍ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ദര്‍ശന നിയന്ത്രണം

Share our post

ഭക്തജന തിരക്ക് പ്രതീക്ഷിച്ച് ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ജൂലൈ 1 മുതല്‍ ഉദയാസ്തമന പൂജാ ദിനങ്ങളിലും പൊതുഅവധി ദിവസങ്ങളിലും വി.ഐ.പി, സ്‌പെഷ്യല്‍ ദര്‍ശനങ്ങള്‍ക്ക് നിയന്ത്രണം.

ഭക്തജനങ്ങള്‍ക്ക് സുഗമമായ ദര്‍ശനം ഒരുക്കാന്‍ ഉദയ അസ്തമന പൂജാ ദിനങ്ങളിലും അവധി ദിവസങ്ങളിലും ജൂലൈ ഒന്ന് മുതല്‍ രാവിലെ ഏഴ് മുതല്‍ ഉച്ചക്ക് 2 മണി വരെ വി.ഐ.പി, സ്‌പെഷ്യല്‍ ദര്‍ശനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്താന്‍ ഗുരുവായൂര്‍ ദേവസ്വം ഭരണ സമിതി തീരുമാനിച്ചു.

വരിനില്‍ക്കുന്ന ഭക്തര്‍ക്ക് സുഖ ദര്‍ശനം ഒരുക്കാനാണ് ദേവസ്വം ഭരണ സമിതി നിയന്ത്രണം ഏര്‍പ്പെടുത്തിയത്.

ചോറൂൺ വഴിപാട് കഴിഞ്ഞ കുട്ടികള്‍ക്കുള്ള സ്‌പെഷ്യല്‍ ദര്‍ശനവും ശ്രീകോവില്‍ നെയ്യ് വിളക്ക് വഴിപാടുകാര്‍ക്കുള്ള ദര്‍ശനത്തിനും നിയന്ത്രണം ബാധകമല്ല. പൊതു അവധി ദിനങ്ങളില്‍ കൂടുതല്‍ ഭക്തര്‍ക്ക് ദര്‍ശന സൗകര്യം ഒരുക്കുന്നതിന് ക്ഷേത്രം ഉച്ചക്ക് ശേഷം 3.30ന് തുറക്കാനും തീരുമാനിച്ചു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!