Kannur
ഉണക്കമീനിനും ‘പിടയ്ക്കുന്ന’ വില
കണ്ണൂർ: ട്രോളിങ് നിരോധനം വന്നതോടെ ഉണക്കമീനിനും ക്ഷാമം. ഉണക്കി വിപണിയിലെത്തിക്കാൻ മീൻ ഇല്ലാതായതോടെ വിലയിൽ വൻ വർധനയാണ്. ഉണക്കമീൻ ആരാധകർ വിഷമത്തിലാണ്. പച്ചമീനിന് വില കൂടിയപ്പോൾ ഉണക്ക മീൻ സെയ്ഫാണെന്ന് കരുതി. അതും പാളി. ഉണക്ക് നത്തലിന്റെ വില 100ൽ നിന്ന് 200 രൂപയിലേക്ക് ഉയർന്നു. ഉണക്ക മത്തിയുടെ വില 150ൽ നിന്ന് 300-320 രൂപയായി വർദ്ധിച്ചു. ഉണക്ക മുള്ളന്റേതാകട്ടെ 130 – 150ൽ നിന്ന് 300 – 350 രൂപയായി ഉയർന്നു. ഒറ്റയടിക്ക് വില കുത്തനെ കയറുകയായിരുന്നു. ഉണക്ക മത്തിയാണെങ്കിൽ കിട്ടാനുമില്ല. ഉണക്കമീൻ ഉണ്ടെങ്കിൽ ചോറ് തീവണ്ടി പോലെ പോകുമെന്നാണ് വാങ്ങാനെത്തിയവർ പറയുന്നത്. പച്ച മീനിനേക്കാള് രുചിയെന്ന് മറ്റു ചിലർ.
ഹാർബറിൽ പോയി ഞെട്ടിയവർക്ക് മാർക്കറ്റിലെത്തിയപ്പോൾ നിരാശയാണ്. വേറെ വഴിയില്ലാത്തതു കൊണ്ട് വന്നവരൊക്കെ കുറച്ച് ഉണൻക്കമീൻ പൊതിഞ്ഞു വാങ്ങി കീശകാലിയാക്കാതെ തിരിച്ചുപോയി. മത്തിയുടെ വിലയാകട്ടെ കിലോയ്ക്ക് 400 രൂപ വരെ എത്തി. ട്രോളിംഗ് നിരോധനം അവസാനിക്കും വരെ തീ വില തുടരുമെന്നാണ് സൂചന. വിപണിയിൽ ഇന്ന് രാജാവാണ് മത്തി. വിലയിലെ രാജകീയ പദവി വിട്ടൊഴിയാൻ മത്തി ഒരാഴ്ചയായിട്ടും തയ്യാറായിട്ടില്ല. ഒരാഴ്ച മുൻപ് 300 രൂപ ആയിരുന്നെങ്കിൽ ഇന്ന് വില പലയിടത്തും കിലോയ്ക്ക് 400 വരെ ഉയർന്നു. വില കൂടിയതോടെ വാങ്ങാതെ പലരും തിരിച്ചുപോവുകയാണ്. 400 രൂപയ്ക്ക് മത്തി വാങ്ങുക എന്നത് ചിന്തിക്കാൻ പോലും കഴിയില്ലെന്ന് ചില വീട്ടമ്മമാർ പറയുന്നു. ചാളയില്ലാതെ പറ്റില്ലെന്നും എത്ര വില കൂട്ടിയാലും വാങ്ങുമെന്നും മറ്റു ചിലർ. ചെറുവള്ളങ്ങളിൽ പിടിച്ചുകൊണ്ടു വരുന്ന മത്തിക്കാണ് ഇപ്പോള്‍ ഡിമാൻഡും വിലയും. ട്രോളിംഗ് നിരോധനം അവസാനിക്കും വരെ തീ വില തുടരുമെന്നാണ് മത്സ്യവിപണന മേഖലയിൽ നിന്ന് ലഭിക്കുന്ന വിവരം.
Kannur
കണ്ണൂർ സർക്കാർ മെഡിക്കൽ കോളേജിൽ ജൂനിയർ റസിഡന്റ് തസ്തികയിൽ ഒഴിവ്
കണ്ണൂർ: സർക്കാർ മെഡിക്കൽ കോളേജിലെ വിവിധ വിഭാഗങ്ങളിലായി ജൂനിയർ റസിഡന്റ്/ ട്യൂട്ടർ തസ്തികയിൽ ഒഴിവുണ്ട്. ജനുവരി 28ന് രാവിലെ 11 മണിക്ക് പ്രിൻസിപ്പലിന്റെ ഓഫീസിൽ നടക്കുന്ന വാക് ഇൻ ഇന്റർവ്യൂ മുഖേനയാണ് നിയമനം.എം.ബി.ബി.എസ് കഴിഞ്ഞ് ടി.സി.എം.സി റജിസ്ട്രേഷൻ നേടിയിരിക്കണം. താൽപര്യമുള്ളവർ, യോഗ്യത തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളും, ആയതിന്റെ സ്വയംസാക്ഷ്യപ്പെടുത്തിയ പകർപ്പും സഹിതം വാക് ഇൻ ഇന്റർവ്യൂവിന് അരമണിക്കൂർ മുമ്പെങ്കിലും പ്രിൻസിപ്പാൾ ഓഫീസിൽ റിപ്പോർട്ട് ചെയ്യേണ്ടതാണ്.നിയമനം കരാർ അടിസ്ഥാനത്തിൽ ആയിരിക്കും. gmckannur.edu.in എന്ന സ്ഥാപനത്തിന്റെ വെബ്സൈറ്റിൽ വിശദാംശങ്ങൾ ലഭ്യമാണ്.
Kannur
തളിപ്പറമ്പ് കുപ്പത്ത് ദേശീയ പാത നിര്‍മാണത്തിന് എത്തിച്ച ക്രെയിൻ കവർന്നു
തളിപ്പറമ്പ് : കുപ്പത്ത് ക്രെയിൻ കവർന്നു. ദേശീയ പാതയുടെ നിര്‍മാണത്തിന് എത്തിച്ച മേഘ എഞ്ചിനിയറിംഗിൻ്റെ ക്രെയിനാണ് കവർന്നത്.ഇന്നലെ പുലര്‍ച്ചെ ഒന്നോടെ കുപ്പം ദേശീയ പാതയോരത്ത് നിന്നും രണ്ടംഗ സംഘം ക്രെയിന്‍ കടത്തി കൊണ്ട് പോയി എന്നാണ് പരാതി.25 ലക്ഷം രൂപ വിലവരുന്ന എ.സി.ഇ കമ്പനിയുടെ 2022 മോഡൽ ക്രെയിൻ ആണ് മോഷണം പോയത്. സൈറ്റ് എഞ്ചിനീയര്‍ന്റെ പരാതിയില്‍ തളിപ്പറമ്പ് പോലീസ് കേസെടുത്തു.18ന് രാത്രി 11 വരെ നിർമാണ ജോലിക്ക് ഉപയോഗിച്ച ക്രെയിന്‍ കുപ്പം എം.എം.യു.പി സ്കൂൾ മതിലിനോട് ചേര്‍ന്ന് നിർത്തിയിട്ടതായിരുന്നു.
Kannur
സ്നേഹസംഗീതം നിറയും ഈ വീട്ടിൽ
തലശേരി:മദിരാശി കേരളസമാജം മുൻ ജനറൽ സെക്രട്ടറി തലശേരി രാഘവന്റെ കുടുംബത്തിന്റെ വീടെന്ന സ്വപ്നം ഒടുവിൽ സഫലമായി. മദിരാശി കേരള സമാജം മേഴ്സികോപ്പ്സിന്റെ സഹകരണത്തോടെ നിർമിച്ച വീട് കുടുംബത്തിന് കൈമാറി. തലശേരി രാഘവന്റെ സ്മരണ നിറഞ്ഞ സുദിനത്തിൽ മദിരാശി കേരള സമാജം ചെയർമാൻ ഗോകുലം ഗോപാലൻ വിളക്ക് കൊളുത്തി വീട് കൈമാറ്റം ഉദ്ഘാടനംചെയ്തു. തലശേരി രാഘവന്റെ ഭാര്യ മല്ലികയുടെ നിടുമ്പ്രത്തെ സ്ഥലത്താണ് വീട് നിർമിച്ചത്. വീട്ടുമുറ്റത്ത് ചേർന്ന ചടങ്ങിൽ ചൊക്ലി പഞ്ചായത്ത് പ്രസിഡന്റ് സി കെ രമ്യ അധ്യക്ഷയായി. മേഴ്സികോപ്സ് സ്ഥാപകൻ കൊച്ചി ഡപ്യൂട്ടി പൊലീസ് കമീഷണർ കെ എസ് സുദർശൻ, മദിരാശി കേരള സമാജം പ്രസിഡന്റ് എം ശിവദാസൻപിള്ള, സെക്രട്ടറി ടി അനന്തൻ, ജില്ലാ പഞ്ചായത്തംഗം ഇ വിജയൻ, സിപിഐ എം ചെന്നെ ജില്ലാ സെക്രട്ടറി ജി സെൽവം, കെ അച്യുതൻ, പി കെ സജീന്ദ്രൻ, എസ്ഐ ശ്രീജേഷ് എന്നിവർ സംസാരിച്ചു. വീട് നിർമാണ കമ്മിറ്റി ചെയർമാൻ കെ വി വിശ്വമോഹനന്റെ സന്ദേശം ഡോ. അജയകുമാർ വായിച്ചു. റിട്ട. ഡിവൈഎസ്പി ടി കെ സുരേഷ് സ്വാഗതം പറഞ്ഞു. തലശേരി നഗരസഭ മുൻ ചെയർമാൻ കാരായി ചന്ദ്രശേഖരൻ, പായറ്റ അരവിന്ദൻ എന്നിവരും മദിരാശി മലയാളി സമാജത്തിന്റെയും മേഴ്സികോപ്സിന്റെയും അംഗങ്ങളും നാട്ടുകാരും പങ്കെടുത്തു. മല്ലിക രാഘവൻ വിശിഷ്ടാഥികളെ പൊന്നാടയണിയിച്ചു. തലശേരി രാഘവൻ രചിച്ച പ്രാർഥനാഗാനം ജാൻവി ആലപിച്ചു. സി.പി. എം ജില്ലാ സെക്രട്ടറി എം. വി ജയരാജൻ വീട്ടിലെത്തി കുടുംബത്തിന് ആശംസ നേർന്നു. ദേശാഭിമാനിയുടെ മദിരാശി ലേഖകനായിരുന്ന തലശേരി രാഘവൻ കവിയും തിരക്കഥാകൃത്തുമായിരുന്നു. കോടിയേരി ഈങ്ങയിൽപീടിക സ്വദേശിയാണ്.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur1 year ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്
-
Breaking News10 months ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു