സൗദിയിൽ നഴ്സുമാരുടെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

ന്യൂഡൽഹി : ഒഡെപെക് സൗദി ആരോഗ്യ മന്ത്രാലയത്തിന് കീഴിലുള്ള വിവിധ ആസ്പത്രികളിലെ വനിത നഴ്സുമാരുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. നഴ്സിംഗിൽ ബി.എസ്.സി, പോസ്റ്റ് ബി.എസ്.സി, എം.എസ്.സി എന്നിവയിൽ ഏതെങ്കിലും യോഗ്യത നേടിയവരും രണ്ട് വർഷം നഴ്സിംഗ് തൊഴിൽ പരിചയം ഉള്ളവരും ആയിരിക്കണം. കുറഞ്ഞ ശമ്പളം 90,000 – 1,00,000. തൊഴിൽ പരിചയം അനുസരിച്ച് ശമ്പളം കൂടുതൽ ലഭിക്കും. വിസ, താമസ സൗകര്യം, എയർ ടിക്കറ്റ് ഇൻഷുറൻസ് എന്നിവ സൗജന്യമാണ്.
താൽപര്യമുള്ളവർ ആധാർ, ഡിഗ്രി, രജിസ്ട്രേഷൻ, ഫോട്ടോ പതിച്ച ബയോഡാറ്റ, തൊഴിൽ പരിചയം എന്നിവയുടെ സർട്ടിഫിക്കറ്റ്, ഒരു വർഷത്തിൽ കൂടുതൽ കാലാവധിയുള്ള പാസ്പോർട്ട് എന്നിവയുടെ പകർപ്പുകൾ സഹിതം ജൂൺ 29നകം gcc@odepc.in ൽ അപേക്ഷ അയക്കണം.