പേരാവൂരിൽ യോഗ ദിനാചരണവും പ്രദർശനവും

പേരാവൂർ: അന്താരാഷ്ട്ര യോഗദിനത്തിന്റെ ഭാഗമായി “ചേതന യോഗ” പേരാവൂർ ഏരിയ കമ്മറ്റി യോഗ ദിനാചരണവും യോഗ പ്രദർശനവും നടത്തി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. സുധാകരൻ ഉദ്ഘാടനം ചെയ്തു. ചേതന യോഗ ഏരിയ സെക്രട്ടറി പി.പി. നിധീഷ് അധ്യക്ഷനായി. യോഗ പരിശീലകൻ എൻ. രഘുവരൻ മുഖ്യ പ്രഭാഷണം നടത്തി. മുൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. എം. രാജൻ, കെ.എ. രജീഷ്, ടി. വിജയൻ, വിഷ്ണു, രേഷ്മ, സിൻഷ തുടങ്ങിയവർ സംസാരിച്ചു.