പേരാവൂർ ബ്ലോക്ക് അംഗപരിമിതർക്ക് മുച്ചക്ര വാഹനങ്ങൾ വിതരണം ചെയ്തു

പേരാവൂർ : അംഗപരിമിതർക്ക് പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് മുച്ചക്ര വാഹനങ്ങൾ വിതരണം ചെയ്തു. പ്രസിഡന്റ് കെ. സുധാകരൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് പ്രീത ദിനേശൻ അധ്യക്ഷത വഹിച്ചു. സി.ഡി.പി.ഒ ഷെർലി പദ്ധതി വിശദീകരിച്ചു. ജില്ലാ പഞ്ചായത്തംഗം വി. ഗീത, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ പ്രേമി പ്രേമൻ, പ്രീതി ലത, മേരിക്കുട്ടി, ജോയിന്റ് ബി.ഡി.ഒ റെജി.പി.മാത്യു, ബ്ലോക്ക് സെക്രട്ടറി ആർ. സജീവൻ എന്നിവർ സംസാരിച്ചു. ബ്ലോക്കിലെ വിവിധ പഞ്ചായത്തുകളിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ടവർക്കാണ് മുച്ചക്ര വാഹനം വിതരണം ചെയ്തത്.