Kerala
കോഴിക്കോട് ‘യുനെസ്‌കോ സാഹിത്യ നഗരം’: പ്രഖ്യാപനം 23ന്
കോഴിക്കോട് : കോഴിക്കോടിനെ ഇന്ത്യയിലെ ആദ്യ യുനെസ്‌കോ സാഹിത്യനഗരമായി ഞായറാഴ്‌ച പ്രഖ്യാപിക്കും. വൈകിട്ട് 5.30ന് കണ്ടംകുളം മുഹമ്മദ് അബ്‌ദുറഹിമാൻ സ്‌മാരക ജൂബിലി ഹാളിൽ തദ്ദേശമന്ത്രി എം.ബി. രാജേഷാണ് പ്രഖ്യാപനം നിർവഹിക്കുക. കോർപറേഷന്റെ വജ്രജൂബിലി പുരസ്‌കാരം എം.ടി. വാസുദേവൻ നായർക്ക് മന്ത്രി സമ്മാനിക്കും. ഒരു ലക്ഷം രൂപയും ഫലകവുമാണ് പുരസ്‌കാരം. സാഹിത്യനഗരം മുദ്രയും വെബ്‌സൈറ്റും മന്ത്രി പി.എ. മുഹമ്മദ് റിയാസ് പ്രകാശിപ്പിക്കും. സാഹിത്യ നഗരം ഓഫീസായി ആനക്കുളം സാംസ്‌കാരിക നിലയം കൈതപ്രം ദാമോദരൻ നമ്പൂതിരി പ്രഖ്യാപിക്കുമെന്ന് മേയർ ബീന ഫിലിപ്പ് വാർത്താസമ്മേളനത്തിൽ അറിയിച്ചു.
ബഹുമുഖ പ്രവർത്തനങ്ങളാണ് സാഹിത്യനഗരം പദവി കൈവരിക്കുന്നതോടെ കോഴിക്കോട്ട് നടക്കുക. കോഴിക്കോടിന്റെ സാമൂഹ്യ സാംസ്‌കാരിക പൈതൃകവും സാധ്യതകളും പ്രയോജനപ്പെടുത്തി സർഗാത്മക സമ്പദ് വ്യവസ്ഥയും ഭരണനിർവഹണവും സാധ്യമാക്കും. രണ്ടുവർഷം നാലു ഘട്ടങ്ങളായാണ് ആദ്യഘട്ടം പ്രവർത്തനം. കേന്ദ്ര- സംസ്ഥാന സർക്കാരുകൾ, കോർപറേഷൻ, പുസ്‌തക പ്രസാധകർ, കലാ സാംസ്‌കാരിക സംഘടനകൾ, സ്ഥാപനങ്ങൾ, വിൽപ്പനശാലകൾ തുടങ്ങി എല്ലാ മേഖലയും പ്രവർത്തനങ്ങളിൽ പങ്കാളിയാകും. കലാ സാംസ്‌കാരിക പ്രവർത്തനങ്ങളെല്ലാം സാഹിത്യനഗരം എന്ന ആശയത്തെ ഉൾച്ചേർത്താവണമെന്ന് മേയർ അഭ്യർഥിച്ചു.
ബ്രാൻഡിങ്, സാഹിത്യസംവാദ ഇടങ്ങൾ സജ്ജമാക്കൽ, സാഹിത്യപ്രവർത്തനങ്ങളിലെ ജനകീയ പങ്കാളിത്തം മെച്ചപ്പെടുത്തൽ എന്നിവയാണ് ആദ്യ നാലുവർഷങ്ങളിൽ. സാഹിത്യ ആവാസ വ്യവസ്ഥയ്‌ക്ക് ഇണങ്ങിയ അടിസ്ഥാന സൗകര്യ വികസനമാണ് തുടർലക്ഷ്യങ്ങൾ. സാഹിത്യ മ്യൂസിയം, മീഡിയ മ്യൂസിയം, വായനത്തെരുവുകൾ, ലിറ്റററി സർക്യൂട്ട്, വായനമൂലകൾ തുടങ്ങിയവ ഒരുക്കും. യുനെസ്കോയുടെ സാഹിത്യനഗരപ്പട്ടികയിലുള്ള മറ്റ് നഗരങ്ങളെ ബന്ധിപ്പിച്ചുള്ള സാംസ്‌കാരിക വിനിമയം, സാഹിത്യോത്സവങ്ങൾ, വിദേശ എഴുത്തുകാർക്ക് താമസിച്ച് സാഹിത്യരചന നടത്താനുള്ള റെസിഡൻസ് പ്രോഗ്രാമുകൾ എന്നിവയും നടപ്പാക്കും.
Kerala
കപ്പ ബിരിയാണി കഴിക്കുന്നതിനിടെ എല്ല് തൊണ്ടയിൽ കുരുങ്ങി യുവാവ് മരിച്ചു
ചെറുപുഴ : കപ്പ ബിരിയാണി കഴിക്കുന്നതിനിടെ എല്ല് തൊണ്ടയിൽ കുരുങ്ങി യുവാവ് മരിച്ചു. ചിറ്റാരിക്കാൽ കാരയിലെ കണ്ടത്തിൻകര ചാക്കോയുടെ മകൻ ജോബി ചാക്കോയാണ്(43) മരിച്ചത്. രാജഗിരിയിലെ ബന്ധു വീട്ടിൽ വെച്ചാണ് സംഭവം. കുട്ടിയുടെ മാമോദീസ ചടങ്ങിൽ പങ്കെടുക്കാനെത്തിയതായിരുന്നു ജോബി . ഇന്നലെ രാത്രി വീട്ടിൽ വെച്ച് കപ്പ ബിരിയാണി കഴിക്കവെ എല്ല് ഉൾപ്പടെ തൊണ്ടയിൽ കുരുങ്ങിയെന്നാണ് സംശയിക്കുന്നത്. ഉടൻ ചെറുപുഴ ആസ്പത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം പരിയാരം മെഡിക്കൽ കോളേജ് ആസ്പത്രിയിൽ.
Kerala
കേരളത്തിന് അഭിമാന നേട്ടം; കുരുന്ന് ജീവനുകൾക്ക് കരുതലായി, മഞ്ചേരി മെഡിക്കൽ കോളേജിന് ദേശീയ മുസ്‌കാൻ അംഗീകാരം
തിരുവനന്തപുര: സംസ്ഥാനത്തെ ആശുപത്രികളെ മാതൃശിശു സൗഹൃദമാക്കാനായി വലിയ പ്രവര്‍ത്തനങ്ങളാണ് നടത്തുന്നത്. മഞ്ചേരി മെഡിക്കല്‍ കോളേജില്‍ മാതൃശിശു പരിചരണത്തിനായി നടത്തിയ ഇടപെടലുകള്‍ക്കുള്ള അംഗീകാരമാണ് മുസ്‌കാന്‍ സര്‍ട്ടിഫിക്കേഷന്‍. 2.66 കോടി രൂപ ചെലവഴിച്ച് 8 കിടക്കകളുള്ള പീഡിയാട്രിക് എച്ച്.ഡി.യു, നാല് കിടക്കകളുള്ള പീഡിയാട്രിക് ഐ.സി.യു, ഓക്‌സിജന്‍ സൗകര്യങ്ങളോട് കൂടിയ 30 കിടക്കകളുള്ള പീഡിയാട്രിക് വാര്‍ഡ്, അത്യാധുനിക ഉപകരണങ്ങള്‍ തുടങ്ങിയ സംവിധാനങ്ങളാണ് മഞ്ചേരി മെഡിക്കല്‍ കോളേജിലുള്ളത്.
ജില്ലയിലെ സര്‍ക്കാര്‍ മേഖലയിലെ ഏക സിക്ക് ന്യൂബോണ്‍ കെയര്‍ യൂണിറ്റാണ് (എസ്.എന്‍.സി.യു.) മഞ്ചേരി മെഡിക്കല്‍ കോളേജിലുള്ളത്. ഈ തീവ്രപരിചരണ യൂണിറ്റിലേക്കായി 10 സ്റ്റാഫ് നഴ്‌സിനെ പ്രത്യേക പരിശീലനം നല്‍കി നിയമിച്ചു. മാസം തികയാതെ ഉള്‍പ്പെടെ ജനിക്കുന്ന അനേകം കുഞ്ഞങ്ങളെ രക്ഷിച്ചെടുക്കാന്‍ ഈ തീവ്ര പരിചരണ സംവിധാനങ്ങളിലൂടെ സാധിച്ചിട്ടുണ്ട്.
നവജാത ശിശുക്കളുടെയും കുട്ടികളുടെയും രോഗാവസ്ഥയും മരണനിരക്കും കുറയ്ക്കുന്നതിനും ജനനം മുതല്‍ 12 വയസ് വരെയുള്ള കുട്ടികള്‍ക്ക് പൊതുജനാരോഗ്യ കേന്ദ്രങ്ങളില്‍ ഗുണനിലവാരമുള്ള ശിശു സൗഹൃദ സേവനങ്ങള്‍ ഉറപ്പാക്കുകയും ചെയ്യുക എന്നതാണ് മുസ്‌കാന്‍ പദ്ധതിയിലൂടെ ഉദ്ദേശിക്കുന്നത്. ശാരീരികവും മാനസികവും സാമൂഹികവുമായ വികസനം ഉള്‍പ്പെടെ കുട്ടികളുടെ വളര്‍ച്ചയുടെയും വികാസത്തിന്റെയും എല്ലാ സുപ്രധാന വശങ്ങളും ഇതില്‍ ഉള്‍ക്കൊള്ളുന്നു. നവജാത ശിശു തീവ്ര പരിചരണ യൂണിറ്റുകള്‍, പ്രസവാനന്തര വാര്‍ഡുകള്‍, പീഡിയാട്രിക് ഒപിഡികള്‍, എന്നീ വിഭാഗങ്ങളുടെ ഗുണനിലവാരം മെച്ചപ്പെടുത്താനും ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നുണ്ട്.
Kerala
ആധാര്‍ ലിങ്ക് ചെയ്ത മൊബൈല്‍ നമ്പര്‍ പരിവാഹന്‍ സൈറ്റില്‍ അപ്ഡേറ്റ് ചെയ്യണം; മുന്നറിയിപ്പുമായി എം.വി.ഡി
പൊതുജനങ്ങള്‍ക്ക് മോട്ടോര്‍ വാഹനവകുപ്പില്‍ നിന്ന് ലഭിക്കുന്ന എല്ലാ സേവനങ്ങളും മാര്‍ച്ച് ഒന്നുമുതല്‍ ആധാര്‍ അധിഷ്ഠിതമാകുന്നു. ഇതിന്റെ ഭാഗമായി എല്ലാ വാഹന ഉടമകളും ആധാര്‍ ലിങ്ക് ചെയ്ത മൊബൈല്‍ നമ്പര്‍ പരിവാഹന്‍ വെബ്സൈറ്റില്‍ അപ്ഡേറ്റ് ചെയ്യണമെന്നും മോട്ടോര്‍ വാഹനവകുപ്പ് അറിയിച്ചു. അക്ഷയ, ഇ-സേവ കേന്ദ്രങ്ങള്‍ വഴിയോ സ്വന്തമായോ ഇതുചെയ്യാന്‍ കഴിയും. ഇത്തരത്തില്‍ മൊബൈല്‍ അപ്ഡേറ്റ് ചെയ്യാന്‍ കഴിയാത്തവര്‍ക്കായി ആര്‍.ടി.ഒ, ആര്‍.ടി.ഒ എന്‍ഫോഴ്സ്മെന്റ്, സബ് ആര്‍.ടി.ഒ ഓഫീസുകളില്‍ സ്പെഷല്‍ കൗണ്ടര്‍ ഫെബ്രുവരി ഒന്നുമുതല്‍ 28 വരെ പ്രവര്‍ത്തിക്കുമെന്നും ഗതാഗത കമ്മീഷണര്‍ അറിയിച്ചു.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur1 year ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്
-
Breaking News11 months ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു