കണ്ണൂർ സർവകലാശാല വാർത്തകൾ

കണ്ണൂർ സർവകലാശാല വാർത്തകൾ വിശദമായി അറിയാം.
- അഞ്ച് വർഷ ഇന്റഗ്രേറ്റഡ് മാസ്റ്റേഴ്സ് പ്രോഗ്രാം ഇൻ ഫിസിക്കൽ എജുക്കേഷൻ പ്രോഗ്രാമിന്റെ പ്രവേശന പരീക്ഷ ജൂൺ 22-നും കായിക ക്ഷമത പരിശോധന, ഗെയിം പ്രൊഫിഷ്യൻസി ടെസ്റ്റ് എന്നിവ 23-നും കണ്ണൂർ സർവകലാശാല മാങ്ങാട്ടുപറമ്പ് കാംപസിൽ നടക്കും. അപേക്ഷകർക്ക് സർവകലാശാല വെബ്സൈറ്റ് വഴി തങ്ങളുടെ പ്രൊഫൈൽ ലോഗിൻ ചെയ്ത് ഹാൾ ടിക്കറ്റ് ഡൗൺലോഡ് ചെയ്യാം.
- രണ്ടാം സെമസ്റ്റർ ബി.എ/ ബി.കോം/ ബി.ബി.എ/ ബി.എ അഫ്സൽ ഉൽ ഉലമ (പ്രൈവറ്റ് രജിസ്ട്രേഷൻ റെഗുലർ/ സപ്ലിമെന്ററി/ഇംപ്രൂവ്മെന്റ്) ഏപ്രിൽ 2023, പരീക്ഷ ഫലം സർവകലാശാല വെബ്സൈറ്റിൽ. മാർക്ക് ലിസ്റ്റിന്റെ പകർപ്പെടുത്ത് സൂക്ഷിക്കണം. പുന:പരിശോധന, സൂക്ഷ്മ പരിശോധന, പകർപ്പ് എന്നിവക്കുള്ള ഓൺലൈൻ അപേക്ഷകൾ ജൂലായ് ഒന്ന് വരെ സ്വീകരിക്കും.
- രണ്ടാം സെമസ്റ്റർ എം.എസ്.സി സ്റ്റാറ്റിസ്റ്റിക്‌സ് വിത്ത് ഡേറ്റ അനലിറ്റിക്സ് (സപ്ലിമെന്ററി 2022 അഡ്മിഷൻ) ഏപ്രിൽ 2024 പരീക്ഷയുടെ ഹാൾ ടിക്കറ്റുകളും നോമിനൽ റോളും സർവകലാശാല വെബ്സൈറ്റ് വഴി ഡൗൺലോഡ് ചെയ്യാം. ഹാൾ ടിക്കറ്റുകൾ ലഭിക്കാത്ത വിദ്യാർഥികൾ സർവകലാശാലയുമായി ബന്ധപ്പെടണം.