പുത്തലത്ത് 300 പാക്കറ്റ് പുകയില ഉത്പന്നങ്ങളുമായി യുവാവ് പിടിയിൽ

പേരാവൂർ : കോളയാട് പുത്തലത്ത് 300 പാക്കറ്റ് നിരോധിത പുകയില ഉത്പന്നങ്ങളുമായി യുവാവിനെ പേരാവൂർ പോലീസ് അറസ്റ്റ് ചെയ്തു. പുത്തലം കോഴിമൂലയിലെ തറയിൽ വീട്ടിൽ ഷിന്റോ (40) ആണ് പിടിയിലായത്. പേരാവൂർ പോലീസ് കേസെടുത്തു. പ്രദേശത്ത് സ്ഥിരമായി പുകയില ഉത്പന്നങ്ങൾ വില്പന നടത്തുന്നയാളെ എസ്.ഐ നാസർ, കെ.എൻ. നവീഷ്, ഷിജിത്ത് എന്നിവരടങ്ങുന്ന പോലീസ് സംഘമാണ് വിദഗ്ദമായി പിടികൂടിയത്.