Connect with us

Social

വാട്‌സ്ആപ്പ് വിഡിയോകോളുകള്‍ അടിമുടി മാറും; ഓഗ്മെന്റഡ് റിയാലിറ്റി, ഇഫക്ടുകള്‍, ഫില്‍ട്ടറുകള്‍, പുതിയ അപ്‌ഡേറ്റ്

Published

on

Share our post

വാട്‌സ്ആപ്പില്‍ വിഡിയോകോളുകളില്‍ എആര്‍ (ഓഗ്മെന്റഡ് റിയാലിറ്റി) ഫീച്ചറുകള്‍ എത്തുന്നതായി റിപ്പോര്‍ട്ടുകള്‍. പുതിയ ഫീച്ചര്‍ ആന്‍ഡ്രോയിഡ് ഉപയോക്താക്കള്‍ക്ക് ലഭ്യമായേക്കുമെന്നാണ് റിപ്പോര്‍ട്ട്. ഫീച്ചര്‍ എത്തുന്നതോടെ ഓഡിയോ, വിഡിയോ കോളുകള്‍ക്ക് പുതിയ മുഖം കൈവരും.

വാബീറ്റ ഇന്‍ഫോയുടെ റിപ്പോര്‍ട്ട് പ്രകാരം ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമായിട്ടുള്ള 2.24.13. ബീറ്റ വേര്‍ഷനിലാണ് പുതിയ അപ്ഡേറ്റുകള്‍ വരിക. ഇതോടെ വാട്സ്ആപ്പ് വിഡിയോ കോളുകള്‍ കസ്റ്റമൈസ് ചെയ്യാനാകും. വിഡിയോ കോളുകള്‍ വിളിക്കുമ്പോള്‍ ഇഫക്ടുകളും, ഫേഷ്യല്‍ ഫില്‍ട്ടറുകളും ഉപയോഗിക്കാം. വാട്സ്ആപ്പ് 2.24.13 ബീറ്റ വേര്‍ഷനില്‍ പരീക്ഷിക്കുന്നതായാണ് റിപ്പോര്‍ട്ട്.

പുതിയ അപ്‌ഡേറ്റ് എത്തുന്നതോടെ വിഡിയോ കോളുകള്‍ കൂടുതല്‍ ആകര്‍ഷകമാകും. വിഡിയോ കോളുകളില്‍ ഫേഷ്യല്‍ ഫില്‍ട്ടറുകള്‍, സ്മൂത്തെനിങ് സ്‌കിന്‍ ടൂള്‍, ലോ ലൈറ്റ് മോഡ് എന്നിവ ഉപയോഗിക്കാനുള്ള സംവിധാനവും ഉണ്ടാകും. വിഡിയോ കോളുകള്‍ വിളിക്കുമ്പോള്‍ പശ്ചാത്തലം (ബാക്ക്ഗ്രൗണ്ട്) എഡിറ്റ് ചെയ്യാനും സംവിധാനമുണ്ടാകും. ഭാവിയില്‍ വാട്സ്ആപ്പിന്റെ ഡെസ്‌ക്ടോപ് വേര്‍ഷനിലും ബാക്ക്ഗ്രൗണ്ട് എഡിറ്റിങ് സംവിധാനമെത്തും. അതേസമയം ഓഗ്മെന്റഡ് റിയാലിറ്റി ഫീച്ചറുകള്‍ പരീക്ഷണ ഘട്ടത്തിലാണെന്നും ഇവ പുതിയ അപ്‌ഡേറ്റുകളില്‍ ലഭ്യമായേക്കുമെന്നാണ് റിപ്പോര്‍ട്ട്.


Share our post

Social

‘മൂന്നു കുത്താ’യി ‘ടൈപ്പിങ്…’ താഴേക്കിറങ്ങുന്നു; വാട്‌സാപ്പിന്റെ പുതിയ അപ്‌ഡേറ്റില്‍ വമ്പന്‍മാറ്റം

Published

on

Share our post

വാട്‌സാപ്പിന്റെ പുതിയ അപ്‌ഡേറ്റില്‍ വമ്പന്‍ മാറ്റം ഒരുങ്ങുന്നുവെന്ന് സൂചന. ചാറ്റിലെ ടൈപ്പിങ് ഇന്‍ഡിക്കേറ്ററുമായി ബന്ധപ്പെട്ടാണ് മാറ്റം. നിലവില്‍ ചാറ്റ് ബാറിന്റെ മുകളിലുള്ള ഇന്‍ഡിക്കേറ്റര്‍ മറ്റ് മെസ്സേജിങ് ആപ്പുകള്‍ക്ക് സമാനമായ രീതിയിലേക്ക് മാറുന്നുവെന്നാണ് വിവരം.വാട്‌സാപ്പിന്റെ 2.24.21.18 ആന്‍ഡ്രോയ്ഡ് വേര്‍ഷനില്‍ ഇതിന്റെ ടെസ്റ്റിങ് നടക്കുകയാണ്. മാറ്റം നടപ്പാവുന്നതോടെ ചാറ്റിന്റെ കെട്ടിലും മട്ടിലും വലിയ മാറ്റമുണ്ടാകുമെന്ന് ബീറ്റ് വേര്‍ഷന്‍ ആക്‌സസ് ലഭിച്ച മാധ്യമങ്ങള്‍ ചൂണ്ടിക്കാട്ടി.

ചാറ്റ് ചെയ്യുന്ന ആളുടെ സേവ് ചെയ്ത് പേരിന് തൊട്ടുതാഴെ ടൈപിങ് എന്നായിരുന്നു നേരത്തെ കാണിക്കാറുണ്ടായിരുന്നത്. യൂസര്‍ ഓണ്‍ലൈനാണെന്ന് കാണിക്കുന്ന അതേയിടത്ത് ടൈപ്പ് ചെയ്യാന്‍ തുടങ്ങുമ്പോള്‍ അതുമാറി ടൈപ്പിങ് എന്ന് കാണിക്കും. ഇതാണ് നിലവിലെ രീതി.എന്നാല്‍, പുതിയ അപ്‌ഡേറ്റില്‍ ഇത് മാറും. ഇന്‍സ്റ്റഗ്രാമിലും മറ്റുമുള്ളതുപോലെ ബബിള്‍ ആയിട്ടായിരിക്കും ഇനി ചാറ്റ് ഇന്‍ഡിക്കേറ്റര്‍ ഉണ്ടാവുക. ആളുകള്‍ ടൈപ് ചെയ്യാന്‍ തുങ്ങുമ്പോള്‍ ‘മൂന്ന് കുത്തുകള്‍’ നീങ്ങുന്നുണ്ടാവും. സ്‌ക്രീനില്‍ വലതുഭാഗത്തായി ഇത് കാണിക്കും. മാറ്റം എപ്പോഴുണ്ടാകുമെന്ന് പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ഉടന്‍തന്നെ റിലീസ് ചെയ്‌തേക്കുമെന്നാണ് സൂചന.


Share our post
Continue Reading

Social

നിങ്ങള്‍ക്ക് കിട്ടിയ ലിങ്കും മെസേജും സത്യമോ എന്ന് പരിശോധിക്കാം; പുത്തന്‍ ഫീച്ചറുമായി വാട്‌സ്ആപ്പ്

Published

on

Share our post

തിരുവനന്തപുരം: തെറ്റായ വിവരങ്ങളുടെ പ്രചാരണം തടയുന്നതിനുള്ള സംവിധാനവുമായി സാമൂഹ്യമാധ്യമമായ വാട്‌സ്ആപ്പ്. ഉപഭോക്താക്കളെ അപകടകരമായ ലിങ്കുകളിൽ നിന്ന് രക്ഷിക്കുന്നതിനായി പുതിയ ഫീച്ചർ പരീക്ഷിക്കുകയാണ് കമ്പനി. വാട്‌സ്ആപ്പ് സന്ദേശങ്ങളിൽ വരുന്ന ലിങ്കുകളും ആ സന്ദേശത്തിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങളും ശരിയാണോ എന്ന് തിരിച്ചറിയാൻ സഹായിക്കുന്നതാണ് പുതിയ ഫീച്ചർ. വ്യാപകമായി പ്രചരിച്ചുകൊണ്ടിരിക്കുന്ന സന്ദേശങ്ങളാണ് ഈ രീതിയിൽ പരിശോധിക്കുക. ആൻഡ്രോയിഡ് ബീറ്റ 2.24.20.28 വേർഷനിലാണ് ഈ ഫീച്ചർ പരീക്ഷിക്കുന്നതെന്ന് വാബീറ്റാ ഇൻഫോ റിപ്പോർട്ട് ചെയ്യുന്നു.

വാട്‌സ്ആപ്പ് വഴി വ്യാജവാർത്തകളും സംശയാസ്പദമായ ഉള്ളടക്കങ്ങളും വ്യാപകമായി പ്രചരിക്കുന്ന സാഹചര്യത്തിലാണ് ഇത്തരം ഒരു സുരക്ഷാ സംവിധാനം ഒരുക്കാനുള്ള കമ്പനിയുടെ ശ്രമം. ലിങ്കിലെ വിവരം എന്താണെന്ന് മാത്രമല്ല. ആ ലിങ്കിനൊപ്പമുള്ള സന്ദേശത്തിലെ ഉള്ളടക്കവും ലിങ്ക് എത്തിക്കുന്ന വെബ്‌സൈറ്റിലെ ഉള്ളടക്കവും സാമ്യതയുണ്ടോ എന്നും പരിശോധിക്കും. ഗൂഗിളിന്‍റെ സഹായത്തോടെയാണ് ഈ പരിശോധന നടത്തുന്നത്.യു.ആർ.എൽ അടങ്ങുന്ന എന്തെങ്കിലും സന്ദേശം ലഭിച്ചെന്നിരിക്കട്ടെ ആ ലിങ്ക് ഉപഭോക്താവിന് ഇഷ്ടപ്രകാരം പരിശോധിച്ച് ഉറപ്പിക്കാനുള്ള അവസരവുമുണ്ട്. ഉപഭോക്താവ് ആവശ്യപ്പെടുന്ന ലിങ്കും ആ സന്ദേശവും മാത്രമാണ് ഇത്തരം സാഹചര്യങ്ങളിൽ പരിശോധിക്കുക. ഈ സന്ദേശങ്ങൾ സ്വകാര്യമായിരിക്കുമെന്ന പ്രത്യേകതയുമുണ്ട്. എവിടെയും സൂക്ഷിക്കുകയുമില്ല. അപകടരമായ വെബ്‌സൈറ്റുകളിലേക്ക് എത്തിപ്പെടുന്നത് തടയാൻ ഇതുവഴി സാധിക്കും.


Share our post
Continue Reading

Social

കാത്തിരുന്ന മാറ്റം, വിഡിയോ കോളില്‍ പുത്തന്‍ ഫീച്ചറുകള്‍ അവതരിപ്പിച്ച് വാട്‌സ്ആപ്പ്

Published

on

Share our post

ഉപയോക്താക്കള്‍ക്കായി വിഡിയോ കോളിങ് ഫീച്ചറില്‍ പുത്തന്‍ അപ്‌ഡേറ്റുമായി വാട്‌സ്ആപ്പ്. വിഡിയോ കോളിങ് അനുഭവം കൂടുതല്‍ മെച്ചപ്പെടുത്തുന്നതിന് രണ്ട് പുതിയ ഫീച്ചറുകളാണ് വാട്‌സ്ആപ്പ് പുറത്തിറക്കിയിരിക്കുന്നത്.വിഡിയോ കോളുകളില്‍ ഫില്‍ട്ടര്‍, ബാഗ്രൗണ്ട്‌ ഫീച്ചറുകളാണ് ഉപയോക്താക്കള്‍ക്ക് ലഭ്യമാകുക. വിഡിയോ കോളില്‍ പശ്ചാത്തലം മാറ്റാനുള്ള ഫീച്ചര്‍ ഉപയോക്തകള്‍ക്ക് കൂടുതല്‍ സ്വകാര്യത സൂക്ഷിക്കാന്‍ സഹായിക്കും. ചുറ്റുപാടുകളെ ഒരു കോഫി ഷോപ്പോ, അല്ലെങ്കില്‍ ഒരു സ്വീകരണ മുറിയില്‍ ഇരുന്ന് സംസാരിക്കുന്ന തരത്തിലും മാറ്റാന്‍ സാധിക്കും.ഉപയോക്താക്കള്‍ക്ക് 10 ഫില്‍ട്ടറുകളും പശ്ചാത്തലങ്ങളും തെരഞ്ഞെടുക്കാം. ഉപയോക്താക്കള്‍ക്ക് അവരുടെ മുഖത്തിന് തെളിച്ചം കൂട്ടുന്നതിന് ടച്ച് അപ്പ്, ലോ ലൈറ്റ് ഓപ്ഷനുകളും പുറത്തിറക്കിയിട്ടുണ്ട്, ഫീച്ചറുകള്‍ ചില ഉപയോക്താക്കള്‍ക്ക് ലഭിക്കാന്‍ തുടങ്ങി. വരും ആഴ്ചകളില്‍ ഫീച്ചറുകള്‍ എല്ലാവര്‍ക്കും ലഭ്യമാകും.


Share our post
Continue Reading

Kerala35 mins ago

ആകാശവാണി മുന്‍ വാര്‍ത്താ അവതാരകന്‍ എം.രാമചന്ദ്രന്‍ അന്തരിച്ചു

IRITTY2 hours ago

മാലിന്യത്തിൽ നിന്ന്‌ ജൈവാമൃതം

Kerala2 hours ago

അഞ്ചുകോടിയിലേറെ വരുമാനം; കെ.എസ്‌.ആർ.ടി.സി കൊറിയർ സർവീസ്‌ കുതിക്കുന്നു

Social2 hours ago

‘മൂന്നു കുത്താ’യി ‘ടൈപ്പിങ്…’ താഴേക്കിറങ്ങുന്നു; വാട്‌സാപ്പിന്റെ പുതിയ അപ്‌ഡേറ്റില്‍ വമ്പന്‍മാറ്റം

Kerala3 hours ago

പോക്സോ കേസിലെ പ്രതിക്ക് ഒൻപതുവർഷം തടവും പിഴയും

Kerala3 hours ago

ബി.എസ്‌.സി. നഴ്‌സിങ് പ്രവേശനം; കട്ട്ഓഫ് മാര്‍ക്കില്‍ കുതിച്ചുകയറ്റം

India3 hours ago

ഉയര്‍ന്ന പി.എഫ്. പെന്‍ഷന്‍: 2014നുമുന്‍പ് വിരമിച്ചവര്‍ക്കും ഓപ്ഷന്‍ നല്‍കാം

Kerala4 hours ago

വിലയിടിഞ്ഞ് അയല: പോകുന്നത് വ്യാവസായിക ആവശ്യങ്ങള്‍ക്ക്

Kannur4 hours ago

ഡെങ്കിപ്പനി ആഗോള ആശങ്കയെന്ന് ലോകാരോഗ്യ സംഘടന; കേരളത്തിനും വെല്ലുവിളി

Kannur4 hours ago

കണ്ണൂർ സർവകലാശാലയിൽ സ്‌കിൽ ഡെവലപ്മെന്റ് കോഴ്സ്, കരിയർ പ്ലാനിംഗ് കേന്ദ്രത്തിന് തുടക്കം

Breaking News3 years ago

കോ​വി​ഡ് മൂ​ന്നാം ത​രം​ഗം രൂ​ക്ഷ​മാ​കാ​ൻ സാ​ധ്യ​ത​യെ​ന്ന് മു​ന്ന​റി​യി​പ്പ്

Local News1 year ago

പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ

Breaking News2 years ago

ലാപ്‌ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,

PERAVOOR1 year ago

പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു

KOLAYAD1 year ago

കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്

Kannur1 year ago

പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി

Kannur1 year ago

വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു

Breaking News1 year ago

പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്

Breaking News7 months ago

പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു

PERAVOOR10 months ago

പേരാവൂരിൽ സ്‌കൂൾ വിദ്യാർഥിനിയുടെ കൈവിരൽ അധ്യാപകൻ തല്ലിയൊടിച്ചതായി പരാതി

Trending

Copyright © 2023 NEWSHINTONLINE

error: Content is protected !!