Connect with us

THALASSERRY

തലശ്ശേരി ജനറൽ ആസ്പത്രിയിൽ 291രോഗികളെ കിടത്തി ചികിത്സിക്കാൻ സൗകര്യം

Published

on

Share our post

തലശ്ശേരി : തലശ്ശേരി ജനറൽ ആസ്പത്രിയിൽ സൗകര്യം വർധിപ്പിക്കുന്നു. 111 രോഗികൾക്കുള്ള ചികിത്സാ സൗകര്യം കൂടി ഒരുങ്ങി. അറ്റകുറ്റപ്പണിക്കായി അടച്ചിട്ട വാർഡുകളുടെ നവീകരണ പ്രവൃത്തി പൂർത്തിയായി. വാർഡുകൾ അറ്റകുറ്റപ്പണിക്കായി അടച്ചിട്ടതോടെ ആസ്പത്രിയിൽ രോഗികളുടെ എണ്ണം കുറഞ്ഞിരുന്നു.

180 രോഗികളെ പ്രവേശിക്കാനുള്ള സൗകര്യമാണ് ഇപ്പോഴുള്ളത്. വാർഡുകൾ നവീകരിച്ചതോടെ 291 രോഗികളെ കിടത്തിചികിത്സിക്കാനുള്ള സൗകര്യം ലഭ്യമാകും.

ബലക്ഷയം നേരിടുന്ന കെട്ടിടങ്ങളും റാമ്പും ബലപ്പെടുത്തി. വാർഡിലേക്ക് കയറിപ്പോകുന്ന റാമ്പ് തകർച്ചയിലായതിനാൽ അടച്ചിട്ടിരുന്നു.

റാമ്പിന്റെ മുകൾ ഭാഗത്ത് നിന്ന് കോൺക്രീറ്റ് അടർന്നു വീഴാൻ തുടങ്ങിയതോടെ കെട്ടിടത്തിനു തന്നെ ഭീഷണിയായി. റാമ്പ് നവീകരിച്ചതോടെ വാർഡിലേക്ക് കയറിപ്പോകാൻ സൗകര്യമായി. പുരുഷൻമാരുടെ മെഡിക്കൽ വാർഡ്, സ്ത്രീകളുടെ വാർഡ് എന്നിവിടങ്ങളിൽ നവീകരണം പൂർത്തിയായി.

രണ്ട് വാർഡുകളിലും 40 വീതം രോഗികളെ പ്രവേശിപ്പിക്കാൻ കഴിയും. ലേബർറൂം തുറക്കുന്നതോടെ 14 രോഗികൾക്കുള്ള സൗകര്യം ലഭ്യമാകും.

സ്ത്രീകളുടെ ഏഴ് കിടക്കകളുള്ള ഐ.സി.യു. പ്രവർത്തനസജ്ജമായി. സ്ത്രീകളുടെ തീവ്രപരിചരണ വിഭാഗം നവീകരിച്ചു. ഇവിടെ നാല് രോഗികളെ പ്രവേശിപ്പിക്കാൻ കഴിയും. നിലവിൽ ലേബർറൂം പ്രവർത്തിക്കുന്ന വാർഡിൽ ഇനി തിമിരരോഗ ശസ്ത്രക്രിയ വിഭാഗം പ്രവർത്തിക്കും. ഇവിടെ 10 രോഗികളെ കിടത്തിച്ചികിത്സിക്കാൻ കഴിയും.നിലവിൽ മൂന്ന് രോഗികൾക്കുള്ള സൗകര്യം മാത്രമാണുള്ളത്.

സർക്കാർ സഹായത്തോടൊപ്പം ആസ്പത്രി വികസനഫണ്ട്, ഐ.എം.എ. കേരളശാഖ,ആൽഫ സർജിക്കൽസ് എന്നിവയുടെ സഹായവും ലഭിച്ചു.

സ്പീക്കർ എ.എൻ. ഷംസീർ മുൻകൈയെടുത്താണ് നവീകരണ പ്രവൃത്തി നടത്തിയത്.

നാല് ഡയാലിസിസ് യന്ത്രം കൂടി

നിലവിലുള്ള ഡയാലിസിസ് യൂണിറ്റിൽ ലയൺസ് ക്ലബ് മുഖേന നാല് ഡയാലിസിസ് യന്ത്രങ്ങൾ കൂടി സ്ഥാപിക്കും. ലയൺസ് ക്ലബ് ഇന്റർനാഷണൽ ഡിസ്ട്രിക് 318-ഇ ഗവർണർ ടി.കെ. രജീഷ് മുൻകൈയെടുത്താണ് പദ്ധതി നടപ്പിലാക്കുന്നത്.ഇതോടെ എട്ട് രോഗികൾക്ക് പുതുതായി ഡയാലിസിസ് ചെയ്യാൻ കഴിയും.

30 ലക്ഷം രൂപയോളമാണ് ചെലവ് പ്രതീക്ഷിക്കുന്നത്. നിലവിൽ 12 യന്ത്രമാണ് ആസ്പത്രിയിലുള്ളത്. നാലെണ്ണം കൂടി വരുന്നതോടെ 16 ആകും.

നിലവിൽ 11 എണ്ണമാണ് ഉപയോഗിക്കുന്നത്. ലയൺസ് ക്ലബ് ഇന്റർനാഷണൽ, തലശ്ശേരി, മാഹി ലയൺസ് ക്ലബുകളുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കിയത്.

നവീകരിച്ച വാർഡുകളും ഡയാലിസിസ് യന്ത്രവും 29-ന് ഉച്ചയ്ക്ക് 2.30-ന് ഉദ്ഘാടനം ചെയ്യുമെന്ന് സൂപ്രണ്ട് ഡോ. വി.കെ. രാജീവനും ആർ.എം.ഒ. ഡോ. വി.എസ്. ജിതിനും പറഞ്ഞു.

അത്യാഹിത വിഭാഗം നവീകരണം ഉടൻ തുടങ്ങും. ലിഫ്റ്റ് സ്ഥാപിക്കൽ വാട്ടർ ടാങ്ക് മാറ്റൽ എന്നിവ ഇതോടൊപ്പം നടത്തും.


Share our post

THALASSERRY

ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലെത്തിയ പോലീസുകാരൻ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു

Published

on

Share our post

തലശ്ശേരി: ഹൃദയാഘാതത്തെ തുടർന്ന് പോലീസുകാരൻ മരിച്ചു. ചോമ്പാല പോലീസ് സ്റ്റേഷനിലെ പോലീസുകാരൻ സന്തോഷ് (41) ആണ് മരണപ്പെട്ടത്. ചോമ്പാല പോലീസ് സ്റ്റേഷനിൽ നിന്നും ഡ്യൂട്ടി കഴിഞ്ഞ് ഇന്ന് രാവിലെ തലശ്ശേരി പുന്നോലിലെ വീട്ടിലെത്തിയ ശേഷം നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് തലശ്ശേരി സഹകരണ ആസ്പത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.


Share our post
Continue Reading

THALASSERRY

തലശേരി-മാഹി ബൈപ്പാസ് സർവീസ് റോഡ് അടച്ചു

Published

on

Share our post

തലശേരി: തലശേരി-മാഹി ബൈപ്പാസ് സർവീസ് റോഡിൽ ബാലത്തിൽ അണ്ടർ പാസിന് സമീപം അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ 11 മുതൽ 45 ദിവസം കൊളശേരിയിൽ നിന്ന് ബാലത്തിൽ വരെയുള്ള വാഹന ഗതാഗതം നിരോധിച്ചു. കോഴിക്കോട് ഭാഗത്ത് നിന്ന് കണ്ണൂരിലേക്ക് പോകുന്ന വാഹനങ്ങൾ കൊളശേരി വഴി ഇല്ലിക്കുന്ന് ബാലത്തിൽ ഭാഗത്തേക്ക് പോകണം.


Share our post
Continue Reading

THALASSERRY

പൊന്ന്യത്ത് എം.ഡി.എം.എയുമായി യുവാക്കൾ അറസ്റ്റിൽ

Published

on

Share our post

തലശ്ശേരി: പൊന്ന്യം നായനാർ റോഡിൽ 11.53 ഗ്രാം എം.ഡി.എം.എയുമായി യുവാക്കൾ അറസ്റ്റിൽ. ഇരിക്കൂർ സ്വദേശികളായ പി കെ നാസർ, സി സി മുബഷിർ എന്നിവരാണ് പിടിയിലായത്. കതിരൂർ എസ്.ഐ.കെ ജീവാനന്ദിൻ്റെ നേതൃത്വത്തിലുളള പോലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്.


Share our post
Continue Reading

Trending

error: Content is protected !!