വായന്നൂരിലെ മുതിർന്ന വായനക്കാരെ ആദരിച്ചു

പേരാവൂർ: പ്രായം പുസ്തക വായനക്ക് തടസമാവാത്ത രണ്ട് മുതിർന്ന വായനക്കാർക്ക് നാടിന്റെ സ്‌നേഹാദരം. വായന്നൂരിലെ കൃഷ്ണാലയത്തിൽ മീനാക്ഷിയമ്മ, റിട്ട. അധ്യാപകനായ കെ.വി ശ്രീധരൻ മാസ്റ്റർ എന്നിവരെയാണ് സി.പി.ഐ ബ്രാഞ്ച് കമ്മിറ്റി ആദരിച്ചത്. ജില്ലാ പഞ്ചായത്തംഗം വി.കെ. സുരേഷ് ബാബു ഇരുവരെയും പൊന്നാട അണിയിച്ച് ഉപഹാരം കൈമാറി. യുവകലാസാഹിതി ജില്ലാ പ്രസിഡന്റ് ഷിജിത്ത് വായന്നൂർ, കെ. പ്രശാന്ത്, എം.കെ. മനോജ് കുമാർ എന്നിവർ സംബന്ധിച്ചു.