Connect with us

Kannur

സംസ്ഥാനത്തെ റേഷൻ വ്യാപാരികൾ രണ്ട് ദിവസം കടകൾ അടച്ച് രാപ്പകൽ സമരം നടത്തും

Published

on

Share our post

കണ്ണൂർ : സംസ്ഥാനത്തെ മുഴുവൻ റേഷൻ കടകളും അടച്ചിട്ടുകൊണ്ട് ജൂലായ് എട്ട്, ഒൻപത് തീയ്യതികളിൽ തിരുവനന്തപുരം പാളയം രക്തസാക്ഷി മണ്ഡപത്തിൽ 48 മണിക്കൂർ രാപകൽ സമരം നടത്തുവാൻ സംയുക്ത റേഷൻ കോ-ഓഡിനേഷൻ സമിതി തീരുമാനിച്ചു. വേതന പാക്കേജ് കാലാനുസൃതമായി പരിഷ്ക്കരിക്കുക, കെ.ടി.പി.ഡി.എസ്. നിയമാവലിയിൽ വ്യാപാരികളുടെ ആവശ്യങ്ങൾ കൂടി അംഗീകരിക്കുക, ക്ഷേമനിധിയിൽ സർക്കാർ വിഹിതം ഉറപ്പാക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം.

തിരുവനന്തപുരത്ത് എം.എൽ.എ.ഹോസ്റ്റലിൽ ചേർന്ന യോഗത്തിൽ കോ-ഓഡിനേഷൻ സമിതി ചെയർമാൻ ജി. സ്റ്റീഫൻ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. ജനറൽ കൺവീനർ അഡ്വ: ജോണീ നെല്ലൂർ, എക്സ് എം.എൽ.എ, അഡ്വ: ജി. കൃഷ്ണപ്രസാദ്, ടി. മുഹമ്മദാലി, സി. മോഹനൻ പിള്ള, ശശി ആലപ്പുഴ, ശിവദാസ് വേലിക്കാട്, സുരേഷ് കാറേറ്റ്, ഉഴമനയ്ക്കൽ വേണുഗോപാൽ, ഷജീർ എന്നീ സംഘടനാ നേതാക്കൾ സംസാരിച്ചു.

ആൾ കേരളാ റേഷൻ ഡീലേഴ്സ് അസോസിയേഷൻ, കെ.എസ്.ആർ.ആർ.ഡി.എ.ഇരുവിഭാഗവും, കെ.ആർ.ഇ.യു. (സി.ഐ.ടി.യു) എന്നീ റേഷൻ മേഖലയിലെ പ്രമുഖ സംഘടനകൾ ചേർന്നതാണ് റേഷൻ കൊ- ഓഡിനേഷൻ സമിതി. പ്രസ്തുത
ആവശ്യമുയർത്തി കൊണ്ട് നടത്തിയ പ്രഥമ സൂചനാ കടയടപ്പു സമരത്തിൽ 97 ശതമാനം വ്യാപാരികളും പങ്കെടുത്തിരുന്നു.


Share our post

Kannur

തളിപ്പറമ്പിൽ ഹാഷിഷ് ഓയിലുമായി യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു

Published

on

Share our post

തളിപ്പറമ്പ് : തളിപ്പറമ്പിൽ മാരക മയക്കുമരുന്നായ ഹാഷിഷ് ഓയിൽ സഹിതം യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ഓലയമ്പാടി പെരുവാമ്പയിലെ കമ്പിൽ പായലോട്ട് അബ്‌ദുൽ നാസർ (35) ആണ് പിടിയിലായത്.മാരക മയക്കുമരുന്നായ ഹാഷിഷ് ഓയിലുമായിഅബ്‌ദുൽ നാസർ അറസ്റ്റിലായത്. ഇയാളുടെ പക്കൽ നിന്ന് 2.460 ഗ്രാം ഹാഷിഷ് ഓയിൽ പിടിച്ചെടുത്തു. റൂറൽ എസ്.പിയുടെ ഡാൻസാഫ് ടീമും തളിപ്പറമ്പ് പോലീസും ചേർന്ന് നടത്തിയ പരി ശോധനയിൽ ഇയാൾ അറസ്റ്റിലായത്‌. എസ്.ഐ കെ.വി സതീശൻ, ഗ്രേഡ്. എ.എസ്.ഐ ഷിജോ അഗസ്റ്റിൻ, സി.പി.ഒ പി.വി വിനോദ് എന്നിവരുടെ നേതൃത്വത്തിലാണ് യുവാവിനെ പിടികൂടിയത്.


Share our post
Continue Reading

Kannur

റവന്യൂ റിക്കവറി അദാലത്ത്

Published

on

Share our post

കണ്ണൂര്‍: റീജ്യണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസില്‍ നിന്നും റവന്യൂ റിക്കവറി ശുപാര്‍ശ ചെയ്ത കേസുകള്‍ തീര്‍പ്പാക്കുന്നതിന് മാര്‍ച്ച് അഞ്ചിന് രാവിലെ 10.30 ന് റീജ്യണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസില്‍ റവന്യൂ റിക്കവറി അദാലത്ത് നടത്തും.2020 മാര്‍ച്ച് 31 വരെ മാത്രം ടാക്സ് അടച്ച് കുടിശ്ശിക വരുത്തിയ കേസുകളാണ് അദാലത്തില്‍ പരിഗണിക്കുന്നത്.സര്‍ക്കാര്‍ പ്രഖ്യാപിച്ച ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതിയില്‍ ഉള്‍പ്പെടുന്ന വാഹനങ്ങള്‍ക്ക് 30 ശതമാനം മുതല്‍ 40 ശതമാനം വരെ ഇളവോടുകൂടി കുടിശ്ശിക തീര്‍പ്പാക്കാം.അദാലത്തില്‍ പരിഗണിക്കുന്ന കേസുകള്‍ക്ക് ആര്‍.സി, ഇന്‍ഷുറന്‍സ്, ക്ഷേമനിധി എന്നിവ ബാധകമല്ല.


Share our post
Continue Reading

Kannur

ജില്ലയിൽ രണ്ട് ഡിവിഷനൽ ഫോറസ്റ്റ് എമർജൻസി ഓപ്പറേഷൻ സെൻ്ററുകൾ

Published

on

Share our post

കണ്ണൂർ: സംസ്ഥാനത്ത് മനുഷ്യ-വന്യജീവി സംഘർഷം കൂടുതലായി റിപ്പോർട്ട് ചെയ്യുന്ന സാഹചര്യത്തിൽ മനുഷ്യ-വന്യജീവി സംഘർഷങ്ങൾ സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ച് സംഘർഷ ലഘൂകരണ പ്രവർത്തനങ്ങളുടെ ഫലപ്രദമായ ഏകോപനത്തിനായി കണ്ണൂർ ജില്ലയിൽ രണ്ട് ഡിവിഷനൽ ഫോറസ്റ്റ് എമർജൻസി ഓപ്പറേഷൻ സെൻ്ററുകൾ (ഡിഎഫ്ഇഒസി) സ്ഥാപിച്ചു. കണ്ണൂർ ഡിഎഫ്ഇഒസി ഫോൺ നമ്പർ 9188407547, ആറളം ഡിഎഫ്ഇഒസി ഫോൺ നമ്പർ 9188407546.ഇത് കൂടാതെ വനം വകുപ്പ് ആസ്ഥാനത്ത് സ്‌റ്റേറ്റ് ഫോറസ്റ്റ് എമർജൻസി ഓപ്പറേഷൻ സെൻ്ററും ഫോറസ്റ്റ് കൺട്രോൾ റൂമും പ്രവർത്തനം ആരംഭിച്ചു. കൺട്രോൾ റൂം തിരുവനന്തപുരം-ടോൾ ഫ്രീ നമ്പർ 1800425473. സ്‌റ്റേറ്റ് ഫോറസ്റ്റ് എമർജൻസി ഓപ്പറേഷൻ സെൻ്റർ: 9188407510, 9188407511.


Share our post
Continue Reading

Trending

error: Content is protected !!