സെയ്ന്റ് ജോൺസ് യു.പി സ്‌കൂളിൽ വായന വാരാചരണത്തിന് തുടക്കം

Oplus_131072

Share our post

പേരാവൂർ : തൊണ്ടിയിൽ സെയ്ന്റ് ജോൺസ് യു.പി സ്‌കൂളിൽ വായന വാരാചരണം മലയാള ഭാഷാധ്യാപക പരിശീലകരായിരുന്ന ഇ. ലക്ഷ്മണൻ, ശോഭന ദാമോദരൻ എന്നിവർ ഉദ്ഘാടനം ചെയ്തു. സ്‌കൂൾ മാനേജർ ഫാ. മാത്യു തെക്കേമുറി അധ്യക്ഷത വഹിച്ചു. പ്രഥമാധ്യാപകൻ സോജൻ വർഗീസ്, മദർ പി.ടി.എ. പ്രസിഡന്റ് ഗ്ലോറി റോബിൻ, ജെസ്സി അബ്രഹാം, കെ. സിൽജ, ജിജോ ജോസഫ് എന്നിവർ സംസാരിച്ചു. വായനാ വാരാഘോഷത്തിന്റെ ഭാഗമായി കുട്ടികൾ പുസ്തക ചങ്ങല തീർക്കും.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!