‘അമ്മ’ പ്രസിഡന്റായി വീണ്ടും മോഹൻലാൽ

Share our post

കൊച്ചി : ‘അമ്മ’ പ്രസിഡന്റായി മൂന്നാം തവണയും മോഹന്‍ലാല്‍ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. ജനറല്‍ സെക്രട്ടറി, വൈസ് പ്രസിഡന്റ് സ്ഥാനങ്ങളിലേയ്ക്ക് മത്സരം നടക്കുകയാണ്. ജനറല്‍ സെക്രട്ടറി സ്ഥാനാര്‍ഥികള്‍: സിദ്ദിഖ്, കുക്കു പരമേശ്വരന്‍, ഉണ്ണി ശിവപാല്‍. വൈസ് പ്രസിഡന്റ് സ്ഥാനാര്‍ഥികള്‍: ജഗദീഷ് , ജയന്‍ ചേര്‍ത്തല, മഞ്ചു പിള്ള എന്നിവരാണ് മത്സരരംഗത്തുള്ളത്. ഈ വർഷത്തെ പൊതുയോഗത്തില്‍ പുതിയ ഭാരവാഹികളെ തിരഞ്ഞെടുക്കും.

25 വര്‍ഷത്തോളം അമ്മയുടെ വിവിധ തലത്തില്‍ ഭാരവാഹിയായ ഇടവേള ബാബു ഭാരവാഹിയാകില്ലെന്നത് കൊണ്ട് തന്നെ പൊതുയോഗം ശ്രദ്ധ നേടും. അതേസമയം ജൂൺ 30ന് കൊച്ചി ഗോകുലം കൺവെൻഷൻ സെന്ററിൽ വെച്ചാണ് അമ്മയുടെ പൊതുയോഗം നടക്കുക. 506 അംഗങ്ങൾക്കാണ് സംഘടനയില്‍ വോട്ടവകാശമുള്ളത്.

 

 


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!