Connect with us

Kannur

കണ്ണൂർ സർവകലാശാല വാർത്തകൾ

Published

on

Share our post

കണ്ണൂർ സർവകലാശാല വാർത്തകൾ വിശദമായി അറിയാം.

  • രണ്ട്, എട്ട് സെമസ്റ്റർ എം.എസ്‌.സി ഇൻ കംപ്യൂട്ടർ സയൻസ് വിത്ത് സ്പെഷ്യലൈസേഷൻ ഇൻ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (ഏപ്രിൽ 2024) പരീക്ഷകളുടെ ഹാൾ ടിക്കറ്റ് വെബ്‌സൈറ്റിൽ.
  • അഫിലിയേറ്റഡ് കോളേജുകളിലെ ബിരുദ പ്രവേശനത്തിനായി (ബി.എ അഫ്സൽ ഉൽ ഉലമ ഒഴികെ) സമർപ്പിച്ച അപേക്ഷയിലെ തെറ്റുകൾ തിരുത്തുന്നതിനും അപേക്ഷ സമർപ്പിക്കാനും ജൂലായ് ഏഴ് വരെ അവസരം.
  • വിവിധ കാരണങ്ങളാൽ ബിരുദ പ്രവേശനത്തിനുള്ള അലോട്മെന്റിൽ നിന്നും പുറത്തായവർ മൂന്നാമത്തെ അലോട്മെന്റിൽ ഉൾപ്പെടാൻ പ്രൊഫൈൽ ലോഗിൻ ചെയ്തത് കറക്ഷൻ/ റീകൺസിഡറേഷൻ ഫീ ഇനത്തിൽ 200 രൂപ അടച്ച് ജൂലായ് അഞ്ചിന് മുൻപ് ugsws@kannuruniv.ac.in എന്ന ഐഡിയിലേക്ക് ഇ-മെയിൽ ചെയ്യണം.
  • സർവകലാശാലക്ക് കീഴിലെ അഫിലിയേറ്റഡ് കോളേജുകളിലെ 2024-25 അധ്യയന വർഷത്തിലെ ബിരുദ പ്രവേശനത്തിന് നൽകിയ അപേക്ഷയിലെ ഓപ്ഷനുകൾ മാറ്റുന്നതിന് ജൂലായ് ഒന്ന് മുതൽ അഞ്ച് വരെ അവസരം. കോളേജിൽ പ്രവേശനം നേടിയവർക്ക് പ്രസ്തുത അവസരത്തിൽ ഓപ്ഷൻ‌ മാറ്റാൻ സാധിക്കില്ല. സ്പോട്ട് അഡ്മിഷനിൽ പങ്കെടുക്കാൻ വേണ്ടി ഓപ്ഷനുകൾ മാറ്റാൻ അവസരം നൽകും.
  • അഞ്ച് വർഷ ഇന്റഗ്രേറ്റഡ് മാസ്റ്റേഴ്സ് പ്രോഗ്രാമുകളുടെ (ഇന്റഗ്രേറ്റഡ് എം.പി.ഇ.എസ് ഒഴികെയുള്ള) പ്രവേശനത്തിന് ഉള്ള ഫൈനൽ റാങ്ക് ലിസ്റ്റ് വെബ്‌സൈറ്റിൽ.
  • പഠന വകുപ്പുകളിലെ/ സെന്ററുകളിലെ വിവിധ യു.ജി/ പി.ജി പ്രോഗ്രാമുകളുടെ പ്രവേശനത്തിനായി നടത്തുന്ന പ്രവേശന പരീക്ഷയുടെ ഹാൾ ടിക്കറ്റ് സർവകലാശാല വെബ്സൈറ്റിൽ. അപേക്ഷകർക്ക് തങ്ങളുടെ പ്രൊഫൈൽ ലോഗിൻ ചെയ്ത് ഹാൾ ടിക്കറ്റ് ഡൗൺലോഡ് ചെയ്യാം. 22, 23, 24 തീയതികളിൽ നടക്കുന്ന എൻട്രൻസ് പരീക്ഷയുടെ ടൈം ടേബിൾ വെബ്‌സൈറ്റിൽ.
  • സർവകലാശാലയിൽ അഫിലിയേറ്റ് ചെയ്ത ആർട്സ് ആൻഡ്‌ സയൻസ് കോളേജുകളിൽ ബിരുദ, ബിരുദാനന്തര ബിരുദ പ്രോഗ്രാമുകളുടെ മൂന്നാം സെമസ്റ്ററിലേക്ക് കോളേജ് മാറ്റം, പുന:പ്രവേശനം, കോളേജ് മാറ്റത്തോട് കൂടിയുള്ള പുന:പ്രവേശനം എന്നിവയും എം.സി.എ, എം.ബി.എ ഇന്റഗ്രേറ്റഡ് ബിരുദാനന്തര ബിരുദ പ്രോഗ്രാം എന്നിവയുടെ മൂന്നാം സെമസ്റ്ററിലേക്ക് പുന:പ്രവേശനവും ബി.എഡ് കോളേജുകളിലും സെന്ററുകളിലും ബി.എഡ് പ്രോഗ്രാമിന്റെയും പഠന വകുപ്പുകളിൽ പഞ്ചവത്സര ഇന്റഗ്രേറ്റഡ് എം.കോം പ്രോഗ്രാമിന്റെയും മൂന്നാം സെമസ്റ്ററിലേക്ക് പുന:പ്രവേശനവും അനുവദിക്കുന്നതിന് വിദ്യാർഥികൾക്ക് 28 വരെ അപേക്ഷകൾ ഓൺലൈനായി സമർപ്പിക്കാം. യഥാസമയം അപേക്ഷ സമർപ്പിക്കാത്ത ബിരുദ വിദ്യാർഥികൾക്ക് 550 രൂപ പിഴയോടെ ജൂലായ് 11 വരെ നൽകാം.

Share our post

Breaking News

കഴുത്തിൽ അബദ്ധത്തിൽ കയർ കുടുങ്ങി; യുവാവിന് ദാരുണാന്ത്യം, അപകടം ഗർഭിണിയായ ഭാര്യയുടെ മുന്നിൽ വച്ച്

Published

on

Share our post

കണ്ണൂർ∙ ഗർഭിണിയായ ഭാര്യയുടെ കൺമുന്നിൽ വച്ച് ഭർത്താവ് കഴുത്തിൽ കയർ കുരുങ്ങി മരിച്ചു. കണ്ണൂർ തായത്തെരുവിലെ ക്വാർട്ടേഴ്സിൽ താമസിക്കുന്ന സിയാദാണ് (30) ഇന്നലെ രാത്രി ദാരുണമായി മരിച്ചത്. സ്റ്റൂളിൽ കയറിനിന്നു കൊളുത്തിൽ കയർ കെട്ടുമ്പോഴായിരുന്നു അപകടം. കഴുത്തിൽ കയർ കുടുങ്ങി സിയാദ് താഴേക്കു വീഴുകയായിരുന്നു. ഗർഭിണിയായ ഭാര്യ ഫാത്തിമ, സിയാദിനെ താങ്ങി നിർത്താൻ ശ്രമിച്ചുവെങ്കിലും സാധിച്ചില്ല. മറ്റുള്ളവരെത്തി സിയാദിനെ ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഓട്ടോ ഡ്രൈവറാണ് സിയാദ്. സലാം -സീനത്ത് ദമ്പതികളുടെ മകനാണ്. മക്കൾ: ആസിയ, സിയ. സംസ്കാരം സിറ്റി ജുമാ അത്ത് പള്ളിയിൽ. 


Share our post
Continue Reading

Breaking News

കഞ്ചാവ് കേസിലെ പ്രതിക്ക് അഞ്ചുവർഷം കഠിന തടവും ഇരുപതിനായിരം രൂപ പിഴയും

Published

on

Share our post

വടകര : ടൂറിസ്റ്റ് ബസ്സിൽ കഞ്ചാവ് കടത്തിയ കേസിലെ പ്രതിക്ക് അഞ്ചുവർഷം കഠിനതടവും ഇരുപതിനായിരം രൂപ പിഴയും. മലപ്പുറം പരപ്പനങ്ങാടി ഓട്ടുമ്മൽ പഞ്ചാരൻ്റെ പുരക്കൽ വീട്ടിൽ മുബഷിർ എന്നയാളിൽ നിന്നും 10 കിലോഗ്രാം കഞ്ചാവ് പിടികൂടിയ കേസിലാണ് വടകര എൻഡിപിഎസ് സ്പെഷ്യൽ കോർട്ട് ജഡ്ജ് വി.ജി.ബിജു ശിക്ഷ വിധിച്ചത്. 2017 ലാണ് കേസിനാസ്പദമായ സംഭവം. അന്ന് കൂട്ടുപുഴ എക്സൈസ് ചെക്ക് പോസ്റ്റ് ഇൻസ്പെക്ടറായിരുന്ന സി. രജിത്തും പാർട്ടിയുമാണ് പ്രതിയെ പിടികൂടി കേസെടുത്തത്. ഇരിട്ടി റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ ആയിരുന്ന സിനു കൊയില്യത്ത് പ്രാഥമികാന്വേഷണം നടത്തുകയും തുടരന്വേഷണം കണ്ണൂർ അസിസ്റ്റൻറ് എക്സൈസ് കമ്മീഷണർമാരായിരുന്ന അൻസാരി ബിഗു, കെ. എസ്.ഷാജി എന്നിവർ നടത്തിയിട്ടുള്ളതും അന്തിമ കുറ്റപത്രം കോടതിയിൽ സമർപ്പിക്കുകയുമായിരുന്നു.


Share our post
Continue Reading

Kannur

കണ്ണൂരിൽ ഭണ്ഡാരം കവര്‍ച്ച ചെയ്യാന്‍ ശ്രമിക്കുന്നതിനിടെ മോഷ്ടാവിനെ നാട്ടുകാര്‍ പിടികൂടി

Published

on

Share our post

പരിയാരം: പാണപ്പുഴയില്‍ ഭണ്ഡാരം കവര്‍ച്ച ചെയ്യാന്‍ ശ്രമിക്കുന്നതിനിടെ മോഷ്ടാവ് പിടിയിലായി. ഇന്നലെ രാത്രി ഒമ്പതരയോടെ പാണപ്പുഴ ഉറവങ്കര ഭഗവതി ക്ഷേത്രത്തിലെ ഭണ്ഡാരം കുത്തിതുറക്കാന്‍ ശ്രമിച്ച ഒഡീഷ സ്വദേശി നിരാകര്‍ പുഹാനെ (46) ആണ് നാട്ടുകാര്‍ പിടികൂടി പരിയാരം പോലീസില്‍ ഏല്‍പിച്ചത്.


Share our post
Continue Reading

Trending

error: Content is protected !!