യു.എം.സി പേരാവൂർ യൂണിറ്റ് പെൻഷൻ പദ്ധതി ഉദ്ഘാടനം

Oplus_131072
പേരാവൂർ: യുണൈറ്റഡ് മർച്ചൻ്‌സ് ചേംബർ പേരാവൂർ യൂണിറ്റ് മെമ്പർമാർക്കുള്ള പെൻഷൻ പദ്ധതി ഉദ്ഘാടനവും ജില്ലാ ഭാരവാഹികൾക്കുള്ള സ്വീകരണവും നടത്തി. പെൻഷൻ പദ്ധതി സണ്ണി ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് ഷിനോജ് നരിതൂക്കിൽ അധ്യക്ഷത വഹിച്ചു. അംഗങ്ങളുടെ മക്കളിൽ ഉന്നത വിജയം നേടിയവരെ പഞ്ചായത് പ്രസിഡന്റ് പി.പി. വേണുഗോപാലൻ ആദരിച്ചു.
എം.എഫ്.എ ഡയറക്ടർ എം.സി. കുട്ടിച്ചൻ, കണ്ണൂർ യൂണിവേഴ്‌സിറ്റി ബി.എസ്.സി രണ്ടാം റാങ്ക് ജേതാവ് നന്ദുകൃഷ്ണ, ചാരിറ്റി പ്രവർത്തക ആൻസി വർഗീസ്, മാസ്റ്റേഴ്‌സ് അത്‌ലറ്റിക്ക് ട്രിപ്പിൾ മെഡൽ ജേതാവ് ടി.ആർ. പ്രവീൺ കുമാർ എന്നിവരെ ആദരിച്ചു. വാർഡ് മെമ്പർ റെജീന സിറാജ്, കെ.എം. ബഷീർ, വി.കെ. രാധാകൃഷ്ണൻ, ഒ.ജെ. ബെന്നി, എ.പി. സുജീഷ്, ദിവ്യ സ്വരൂപ്, ബറാക്ക നാസർ എന്നിവർ സംസാരിച്ചു.