Kerala
ലഹരിമരുന്ന് ഉപയോഗിച്ചാൽ പണി പോകും; സ്വകാര്യ മേഖല കേന്ദ്രീകരിച്ച് പോലീസിന്റെ പദ്ധതി
കൊച്ചി: ജോലി വേണോ, എങ്കിൽ മയക്കുമരുന്ന് ഉപയോഗിക്കില്ലെന്ന് കരാർ ഒപ്പിടണം. ഇടക്ക് മിന്നൽ പരിശോധനയുണ്ടാകും. ലഹരിയിൽ കുടുങ്ങിയാൽ പണി പോകും. സ്വകാര്യ മേഖല കേന്ദ്രീകരിച്ച് കൊച്ചി സിറ്റി പോലീസിന്റെ നേതൃത്വത്തിൽ നടപ്പാക്കാനൊരുങ്ങുന്ന ലഹരിവിരുദ്ധ പദ്ധതിയിൽ ഉൾപ്പെടുന്നതാണിതെല്ലാം. കൊച്ചിയിൽ തുടങ്ങുന്ന പദ്ധതി വിജയകരമായാൽ സംസ്ഥാനത്തിൻ്റെ മറ്റുഭാഗങ്ങളിലേക്കും വ്യാപിപ്പിക്കും.
ഐ.ടി. കമ്പനികളിൽനിന്നാണ് ഇതിൻ്റെ തുടക്കം. പോളിസി ഫോർ പ്രിവെൻഷൻ ഓഫ് ഡ്രഗ് അബ്യൂസ് (പി.ഒ.ഡി.എ.) എന്നപേരിൽ തയ്യാറാക്കിയിരിക്കുന്ന കരട് നയമനുസരിച്ച് ജോലിയിൽ പ്രവേശിക്കുന്നസമയത്ത് ഓരോ ജീവനക്കാരനും മയക്കുമരുന്ന് ഉപയോഗിക്കില്ലെന്ന കരാർ ഒപ്പിടണം. സ്ഥാപന ഉടമ ആവശ്യപ്പെടുന്ന സമയത്ത് പരിശോധനയ്ക്കും ഹാജരാകണം. മയക്കുമരുന്ന് ഉപയോഗം തെളിഞ്ഞാൽ പിരിച്ചുവിടാൻ തൊഴിലുടമയ്ക്ക് അധികാരമുണ്ടാകും. രക്തം, മൂത്രം, മുടി എന്നിവയാണ് പരിശോധിക്കുക. പോലീസ് കമ്മിഷണർ എസ്. ശ്യാംസുന്ദർ ഐ.ടി. കമ്പനികളുടെ കൂട്ടായ്മയായ ജി-ടെക്കുമായി ഉൾപ്പെടെ കൂടിക്കാഴ്‌ച നടത്തിയശേഷമാണ് പദ്ധതി ആസൂത്രണം ചെയ്‌തത്. തുടർനടപടികൾക്കായി നയത്തിന്റെ കരട് കമ്പനികൾക്ക് അയച്ചിട്ടുണ്ട്.
മികച്ച പ്രതികരണം
ഐ.ടി. സ്ഥാപനങ്ങൾ ഉൾപ്പെടെ വിവിധ വാണിജ്യ, വ്യവസായമേഖല പ്രതിനിധികളുമായി ചർച്ച നടത്തിയിരുന്നു. എല്ലാവരും സഹകരണം വാഗ്ദാനം ചെയ്തിട്ടുണ്ട്. ഐ.ടി. കമ്പനികൾക്കിടയിൽ സമവായമുണ്ടാക്കുന്നതിന് പിന്തുണതേടി ഇൻഫോപാർക്ക് സി.ഇ.ഒ.യ്ക്കും കത്തയച്ചിട്ടുണ്ട്. – എസ്. ശ്യാംസുന്ദർ, കൊച്ചി സിറ്റി പോലീസ് കമ്മിഷണർ
പദ്ധതിക്ക് പിന്നിൽ
കൊച്ചിയിൽ മാത്രം കഴിഞ്ഞവർഷം ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട് 7000-ത്തോളം കേസുകൾ റിപ്പോർട്ട് ചെയ്‌തു. ബെംഗളൂരുവിൽ ഗ്രാമിന് ആയിരം രൂപയുള്ള ലഹരി കൊച്ചിയിലെത്തുമ്പോൾ 6000 മുതൽ 7000 വരെയാകും. 25-നും 35-നും ഇടയിൽ പ്രായമുള്ള നല്ല ജോലിയുള്ള, സാമ്പത്തികമായി മുന്നാക്കം നിൽക്കുന്നവരാണ് വലിയ വില കൊടുത്ത് മയക്കുമരുന്ന് വാങ്ങുന്നത്. രാജ്യത്ത് തൊഴിലെടുക്കുന്നവരിൽ 97 ശതമാനവും സ്വകാര്യ മേഖലയിലാണ്.
നിയമ പിന്തുണ വേണം
ലഹരിക്കെതിരേയുള്ള എന്തു നടപടിയും സ്വാഗതം ചെയ്യും. നിയമത്തിന്റെ പിൻബലമുണ്ടെങ്കിൽ പോലീസ് മുന്നോട്ടുവെച്ച നിർദേശങ്ങൾ നടപ്പാക്കാൻ തയ്യാറാണ്. – വി. ശ്രീകുമാർ, സെക്രട്ടറി, ജി-ടെക്ക്.
Kerala
ചൊവ്വാഴ്ച കെ.എസ്.ആർ.ടി.സി പണിമുടക്ക്
പണിമുടക്കൊഴിവാക്കാന്‍ കെ.എസ്.ആർ.ടി.സി സി.എം.ഡി പ്രമോജ് ശങ്കര്‍ സംഘടന നേതാക്കളുമായി നടത്തിയ ചര്‍ച്ച പരാജയം. തിങ്കളാഴ്ച രാത്രി 12 മുതല്‍ ചൊവ്വാഴ്ച രാത്രി 12 വരെ 24 മണിക്കൂര്‍ പണിമുടക്കുമെന്ന് ഐ.എന്‍.ടി.യു.സി യൂണിയനുകളുടെ കൂട്ടായ്മയായ ട്രാന്‍സ്‌പോര്‍ട്ട് ഡെമോക്രാറ്റിക് ഫെഡറേഷന്‍ (ടിഡിഎഫ്) അറിയിച്ചു.ശമ്പളവിതരണത്തില്‍ പോലും മാനേജ്‌മെന്റ് ഉറപ്പ് നല്‍കാത്ത സാഹചര്യത്തിലാണ് പണിമുടക്കിലേക്ക് നീങ്ങുന്നതെന്ന് ടിഡിഎഫ് വൈസ് പ്രസിഡന്റുമാരായ ഡി അജയകുമാറും, ടി സോണിയും വ്യക്തമാക്കി. എട്ടരവര്‍ഷത്തിനിടെ ഒരിക്കല്‍പോലും കൃത്യസമയത്ത് ശമ്പളവും പെന്‍ഷനും നല്‍കിയിട്ടില്ല. 31 ശതമാനമാണ് ഡിഎ കുടിശ്ശിക. മറ്റൊരു പൊതുമേഖല സ്ഥാപനത്തിലും ഇത്രയും കുടിശ്ശികയില്ല.ശമ്പളവും പെന്‍ഷനും കൃത്യമായി വിതരണം ചെയ്യുക, ഡിഎ കുടിശ്ശിക അനുവദിക്കുക, ദേശസാത്കൃത റൂട്ടുകളുടെ സ്വകാര്യവത്കരണം അവസാനിപ്പിക്കുക, ശമ്പളപരിഷ്‌കരണ കരാറിന്റെ സര്‍ക്കാര്‍ ഉത്തരവ് ഇറക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് പണിമുടക്ക്.
Kerala
കപ്പ ബിരിയാണി കഴിക്കുന്നതിനിടെ എല്ല് തൊണ്ടയിൽ കുരുങ്ങി യുവാവ് മരിച്ചു
ചെറുപുഴ : കപ്പ ബിരിയാണി കഴിക്കുന്നതിനിടെ എല്ല് തൊണ്ടയിൽ കുരുങ്ങി യുവാവ് മരിച്ചു. ചിറ്റാരിക്കാൽ കാരയിലെ കണ്ടത്തിൻകര ചാക്കോയുടെ മകൻ ജോബി ചാക്കോയാണ്(43) മരിച്ചത്. രാജഗിരിയിലെ ബന്ധു വീട്ടിൽ വെച്ചാണ് സംഭവം. കുട്ടിയുടെ മാമോദീസ ചടങ്ങിൽ പങ്കെടുക്കാനെത്തിയതായിരുന്നു ജോബി . ഇന്നലെ രാത്രി വീട്ടിൽ വെച്ച് കപ്പ ബിരിയാണി കഴിക്കവെ എല്ല് ഉൾപ്പടെ തൊണ്ടയിൽ കുരുങ്ങിയെന്നാണ് സംശയിക്കുന്നത്. ഉടൻ ചെറുപുഴ ആസ്പത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം പരിയാരം മെഡിക്കൽ കോളേജ് ആസ്പത്രിയിൽ.
Kerala
കേരളത്തിന് അഭിമാന നേട്ടം; കുരുന്ന് ജീവനുകൾക്ക് കരുതലായി, മഞ്ചേരി മെഡിക്കൽ കോളേജിന് ദേശീയ മുസ്‌കാൻ അംഗീകാരം
തിരുവനന്തപുര: സംസ്ഥാനത്തെ ആശുപത്രികളെ മാതൃശിശു സൗഹൃദമാക്കാനായി വലിയ പ്രവര്‍ത്തനങ്ങളാണ് നടത്തുന്നത്. മഞ്ചേരി മെഡിക്കല്‍ കോളേജില്‍ മാതൃശിശു പരിചരണത്തിനായി നടത്തിയ ഇടപെടലുകള്‍ക്കുള്ള അംഗീകാരമാണ് മുസ്‌കാന്‍ സര്‍ട്ടിഫിക്കേഷന്‍. 2.66 കോടി രൂപ ചെലവഴിച്ച് 8 കിടക്കകളുള്ള പീഡിയാട്രിക് എച്ച്.ഡി.യു, നാല് കിടക്കകളുള്ള പീഡിയാട്രിക് ഐ.സി.യു, ഓക്‌സിജന്‍ സൗകര്യങ്ങളോട് കൂടിയ 30 കിടക്കകളുള്ള പീഡിയാട്രിക് വാര്‍ഡ്, അത്യാധുനിക ഉപകരണങ്ങള്‍ തുടങ്ങിയ സംവിധാനങ്ങളാണ് മഞ്ചേരി മെഡിക്കല്‍ കോളേജിലുള്ളത്.
ജില്ലയിലെ സര്‍ക്കാര്‍ മേഖലയിലെ ഏക സിക്ക് ന്യൂബോണ്‍ കെയര്‍ യൂണിറ്റാണ് (എസ്.എന്‍.സി.യു.) മഞ്ചേരി മെഡിക്കല്‍ കോളേജിലുള്ളത്. ഈ തീവ്രപരിചരണ യൂണിറ്റിലേക്കായി 10 സ്റ്റാഫ് നഴ്‌സിനെ പ്രത്യേക പരിശീലനം നല്‍കി നിയമിച്ചു. മാസം തികയാതെ ഉള്‍പ്പെടെ ജനിക്കുന്ന അനേകം കുഞ്ഞങ്ങളെ രക്ഷിച്ചെടുക്കാന്‍ ഈ തീവ്ര പരിചരണ സംവിധാനങ്ങളിലൂടെ സാധിച്ചിട്ടുണ്ട്.
നവജാത ശിശുക്കളുടെയും കുട്ടികളുടെയും രോഗാവസ്ഥയും മരണനിരക്കും കുറയ്ക്കുന്നതിനും ജനനം മുതല്‍ 12 വയസ് വരെയുള്ള കുട്ടികള്‍ക്ക് പൊതുജനാരോഗ്യ കേന്ദ്രങ്ങളില്‍ ഗുണനിലവാരമുള്ള ശിശു സൗഹൃദ സേവനങ്ങള്‍ ഉറപ്പാക്കുകയും ചെയ്യുക എന്നതാണ് മുസ്‌കാന്‍ പദ്ധതിയിലൂടെ ഉദ്ദേശിക്കുന്നത്. ശാരീരികവും മാനസികവും സാമൂഹികവുമായ വികസനം ഉള്‍പ്പെടെ കുട്ടികളുടെ വളര്‍ച്ചയുടെയും വികാസത്തിന്റെയും എല്ലാ സുപ്രധാന വശങ്ങളും ഇതില്‍ ഉള്‍ക്കൊള്ളുന്നു. നവജാത ശിശു തീവ്ര പരിചരണ യൂണിറ്റുകള്‍, പ്രസവാനന്തര വാര്‍ഡുകള്‍, പീഡിയാട്രിക് ഒപിഡികള്‍, എന്നീ വിഭാഗങ്ങളുടെ ഗുണനിലവാരം മെച്ചപ്പെടുത്താനും ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നുണ്ട്.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur1 year ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്
-
Breaking News11 months ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു