എൻട്രൻസ് പരീക്ഷ: അന്തിമ ഉത്തരസൂചിക പ്രസിദ്ധീകരിച്ചു

തിരുവനന്തപുരം: 2024-25 അധ്യയന വർഷത്തേക്കുള്ള എഞ്ചിനീയറിങ്, ഫാർമസി പ്രവേശന പരീക്ഷകളുടെ അന്തിമ ഉത്തര സൂചികകൾ പ്രസിദ്ധീകരിച്ചു. പ്രവേശന പരീക്ഷ കമീഷണറുടെ www.cee.kerala.gov.in വെബ്സൈറ്റിൽ ലഭിക്കും.
ജൂൺ അഞ്ച് മുതൽ പത്ത് വരെ കേരളത്തിലെ വിവിധ കേന്ദ്രങ്ങളിലും മുംബൈ, ഡൽഹി, ദുബൈ എന്നിവിടങ്ങളിലുമാണ് പരീക്ഷ നടന്നത്. പത്തിന് പ്രസിദ്ധീകരിച്ച ഉത്തര സൂചിക സംബന്ധിച്ച് നിരവധി പരാതികൾ ഉയർന്നിരുന്നു. തുടർന്ന് ഇവ വിദഗ്ദ്ധ സമിതി പരിശോധിച്ച് ആവശ്യമായ ഭേദഗതികൾ വരുത്തിയ ശേഷമാണ് അന്തിമ ഉത്തര സൂചികകൾ പ്രസിദ്ധീകരിച്ചത്. വിശദ വിവരങ്ങൾക്ക് www.cee.kerala.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക. ഹെൽപ് ലൈൻ നമ്പർ: 0471 2 525300