കണ്ണൂർ ജില്ലയിൽ അധ്യാപക ഒഴിവുകൾ

കണ്ണൂർ ജില്ലയിലെ വിവിധ സ്കൂളുകളിൽ അധ്യാപക ഒഴിവുകളിലേക്ക് കൂടിക്കാഴ്ച നടത്തുന്നു.
- മലപ്പട്ടം എ.കെ.എസ്.ജി.എച്ച്.എസ് സ്കൂളിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ മാത്തമാറ്റിക്സ് (ജൂനിയർ), പൊളിറ്റിക്കൽ സയൻസ് (സീനിയർ) താൽക്കാലിക അധ്യാപകരുടെ ഒഴിവുകൾ. കൂടിക്കാഴ്ച 21ന് രാവിലെ പത്തിന്.
- കണ്ണാടിപ്പറമ്പ് ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ ജൂനിയർ ബോട്ടണി അധ്യാപകന്റെ താൽക്കാലിക ഒഴിവുണ്ട്. 21ന് രാവിലെ 11ന് സ്‌കൂൾ ഓഫിസിൽ ഇന്റർവ്യൂ. 9847938548.
- മാടായി ഗവ. ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ ഇംഗ്ലിഷ് (സീനിയർ) താൽക്കാലിക അധ്യാപക ഒഴിവ്. അഭിമുഖം 24ന് ഉച്ചക്ക് രണ്ടിന്.
- പയ്യന്നൂർ ഷേണായി സ്മാരക ഗവ. ഹയർ സെക്കൻഡറി സ്കൂൾ ഹൈസ്കൂൾ വിഭാഗത്തിൽ (എച്ച്.എസ്.ടി ഗണിതം) അധ്യാപക ഒഴിവ്. അഭിമുഖം 20ന് രാവിലെ 11ന് സ്കൂൾ ഓഫീസിൽ.
- പയ്യന്നൂർ ഷേണായി സ്മാരക ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ ഇംഗ്ലിഷ്, ഇക്കണോമിക്സ് (സീനിയർ), ഹിസ്റ്ററി (ജൂനിയർ) തസ്തികകളിൽ താൽക്കാലിക നിയമനം നടത്തുന്നു. അഭിമുഖം 21ന് രാവിലെ 11ന്.
- അരവഞ്ചാൽ ഗവ. യു.പി സ്കൂളിൽ ജൂനിയർ ഹിന്ദി (പാർട്ട് ടൈം) അധ്യാപക തസ്തികയിലേക്ക് താൽക്കാലിക നിയമനം നടത്തുന്നു. 22ന് രാവിലെ 10.30ന് ഇന്റർവ്യൂവിന് ഹാജരാകണം.
- മാത്തിൽ ഗവ. ഹയർ സെക്കൻഡറി സ്കൂൾ യു.പി വിഭാഗം ജൂനിയർ ഹിന്ദി അധ്യാപകന്റെ താൽക്കാലിക ഒഴിവ്. അഭിമുഖം 21ന് രാവിലെ 10.30ന്.
- വയക്കര ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ ഗണിത ശാസ്ത്രം (ജൂനിയർ) അധ്യാപക ഒഴിവ്. കൂടിക്കാഴ്ച 21ന് രാവിലെ 10.30ന്. ഫോൺ: 9495412464.