Connect with us

KELAKAM

അടക്കാത്തോട് നരിക്കടവിൽ വളർത്തു നായയെ വന്യജീവി ആക്രമിച്ചു

Published

on

Share our post

കേളകം: അടക്കാത്തോട് നരിക്കടവിൽ വിലങ്ങുപാറയിൽ ജോയിയുടെ വളർത്തു നായയെ വന്യജീവി ആക്രമിച്ചു. കടുവയാണ് ആക്രമിച്ചതെന്ന് വീട്ടുടമസ്ഥർ പറയുന്നു. ചൊവ്വാഴ്ച രാത്രി പത്ത് മണിയോടെയാണ് സംഭവം. കടുവയുടേതെന്ന് തോന്നിപ്പിക്കുന്ന കാൽപ്പാടുകളും പറമ്പിൽ കാണപ്പെട്ടു. കടിയേറ്റ നായയുടെ കഴുത്തിന്റെ ഭാഗത്ത് ആഴത്തിലുള്ള മുറിവുകളുണ്ട്.  

നായയുടെ കരച്ചിൽ കേട്ടാണ് വീടിന്റെ പുറത്തിറങ്ങിയത്. ടോർച്ച് വെളിച്ചത്തിൽ താനും ഭാര്യയും കടുവയെ വ്യക്തമായി കണ്ടുവെന്നും ജോയ് പറഞ്ഞു. വന്യജീവി ആക്രമണം തന്നെയാണെന്നും നായയുടെ നില ഗുരുതരമാണെന്നും ആഴത്തിലുള്ള മുറിവുകളാണെന്നും ഡോക്ടർ പറഞ്ഞു. വനപാലകർ സ്ഥലത്തെത്തി പരിശോധന നടത്തിയിയിട്ടുണ്ട്. 

പ്രദേശത്ത് ആദ്യമായാണ് ഒരു വന്യജീവി ആക്രമണം ഉണ്ടാകുന്നത്. ഇനിയും ഒരു ആക്രമണം ഉണ്ടാകുന്നതിനു മുൻപ് രാത്രികാലങ്ങളിൽ സ്ഥിരമായി നൈറ്റ് പെട്രോളിങ്ങ് നടത്തേണ്ട നടപടി വനം വകുപ്പ് സ്വീകരിക്കണമെന്ന് കേളകം പഞ്ചായത്ത് പ്രസിഡന്റ് സി.ടി. അനീഷ് ആവശ്യപ്പെട്ടു.


Share our post

KELAKAM

ആറളത്ത് വനപാലകർക്ക് വഴികാട്ടിയായി ലക്ഷ്മണൻ 50-ാം വർഷത്തിലേക്ക്

Published

on

Share our post

കേളകം: കേളകം പഞ്ചായത്തിലെ വാളുമുക്ക് ആദിവാസി കോളനിയിലെ കുളങ്ങരേത്ത് ലക്ഷ്മണൻ ആറളം വനത്തിന്റെ കാവാലാളായിട്ട് അരനൂറ്റാണ്ട് പിന്നിട്ടു. ആറളം വനത്തിന്റെ ഓരോ മുക്കും മൂലയും എഴുപത് പിന്നിട്ട ലക്ഷ്മണന്റെ പാദസ്പർശനമേറ്റിട്ടുണ്ട്. ആറളം വന്യജീവി സങ്കേതത്തിലെ താത്കാലിക വാച്ചറായ ലക്ഷ്മണന് ആരോടും പരാതികളോ ,പരിഭവങ്ങളോ ഇല്ല. ഒന്നര രൂപ കൂലിക്കാരനായി വന നിരീക്ഷകനായി ആറളത്ത് വന സേവനം തുടങ്ങിയ ഇദ്ദേഹത്തിന്റെ സേവനം ഉപയോഗപ്പെടുത്തിയാണ് ഇന്നും വന നിരീക്ഷണം നടത്തുന്നത്.

മീൻമുട്ടി വെള്ളച്ചാട്ടവും ഭൂതം കല്ലും പക്ഷിപാതാളവും രാമച്ചി വെള്ളച്ചാട്ടവും കുടക് വനത്തോട് ചേർന്ന ആറളത്തിന്റെ ഗിരിശൃംഗമായ അമ്പലപ്പാറയും വരെ ഇന്നും കുതിച്ച് പായാൻ മനക്കരുത്തുള്ളത് ലക്ഷ്മണേട്ടന്റെ സംഘത്തിനാണ്. ആറളം വനം സർക്കാർ ഏറ്റെടുത്ത് വന്യ ജീവി സങ്കേതമാക്കുന്നതിന് മുമ്പ് മുതൽ ആറളം വനത്തിന്റെ തുടിപ്പുകളറിയുന്നവരിൽ അവശേഷിക്കുന്നയാൾ ലക്ഷ്മണേട്ടൻ മാത്രമാണെന്ന് നാട്ടുകാരും ഓർക്കുന്നു. കാട്ടാനകളുടെയും, കടുവകളുടെയും, പുലി ,കാട്ട് പന്നി തുടങ്ങി ക്ഷുദ്രജീവികളുടെയും മുമ്പിൽ അകപ്പെട്ട സംഭവങ്ങൾ പല തവണ ഉണ്ടായിട്ടുണ്ടെങ്കിലും ഭയം ലവലേശമില്ല ലക്ഷ്മണന്.വനം വകുപ്പുദ്യോഗസ്ഥർ നൽകുന്ന നിർദ്ദേശങ്ങൾ പാലിച്ച് അവർക്ക് മുന്നെ വഴികാട്ടിയായി വെളിച്ചം തെളിക്കുകയാണ് ലക്ഷ്മണൻ.


Share our post
Continue Reading

KELAKAM

എം.ഡി.എം.എയുമായി കേളകം സ്വദേശികൾ പിടിയിൽ

Published

on

Share our post

കേളകം: എം.ഡി.എം.എയുമായി കേളകം സ്വദേശികളായ രണ്ടു യുവാക്കൾ പിടിയിൽ. കേളകം ചെങ്ങോത്തെ കുന്നപ്പള്ളിയിൽ സജിൻ ജെയിംസ് (24), പൊയ്യമലയിലെ ആൽബിൻ ബിനോയ് (24) എന്നിവരാണ് അറസ്റ്റിലായത്. സജിൻ ജെയിംസിനെ ചെങ്ങോത്ത് നിന്ന് കേളകം പോലീസും ആൽബിൻ ബിനോയിയെ കണ്ണൂരിൽ നിന്ന് ജില്ലാ പോലീസ് മേധാവിയുടെ പ്രത്യേക സ്‌ക്വാഡുമാണ് പിടികൂടിയത്. ആൽബിൻ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് സച്ചിൻ ജെയിംസും പിടിയിലായത്. ഇരുവരിൽ നിന്നും അഞ്ചു ഗ്രാം എം.ഡി.എം.എ കണ്ടെടുത്തു. മുൻപ് പലതവണ കഞ്ചാവുമായി ഇവരെ പോലീസും എക്‌സൈസും പിടികൂടിയിട്ടുണ്ട്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.


Share our post
Continue Reading

KELAKAM

കേളകം ടൗണിൽ കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം ;ഒരാൾക്ക് പരിക്ക്

Published

on

Share our post

കേളകം :കേളകം ടൗണിൽ കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം ഒരാൾക്ക് പരിക്ക് . അടക്കാത്തോട് ഭാഗത്ത്‌ നിന്നു വന്ന കാറും കൊട്ടിയൂർ ഭഗത്തേക്ക് പോകുകയായിരുന്ന ബൈക്കും തമ്മിലാണ് കൂട്ടിയിടിച്ചത്. അപകടത്തിൽ ബൈക്ക് യാത്രക്കാരനായ മൂർച്ചിലക്കാവ് സ്വദേശി ജസ്റ്റിനാണ് പരിക്കേറ്റത്. ഇയാളെ പേരാവൂർ ആസ്പത്രിയിൽ പ്രവേശിപ്പിച്ചു.


Share our post
Continue Reading

PERAVOOR11 hours ago

കുട്ടികൾക്ക് ഇഷ്ടമുള്ള കോഴ്സ് പഠിപ്പിക്കാൻ രക്ഷിതാക്കൾ ശ്രദ്ധിക്കണം; എ.എൻ. ഷംസീർ 

Breaking News18 hours ago

മാനന്തേരിയിൽ കാർ മറിഞ്ഞ് അയ്യപ്പൻകാവ് സ്വദേശിനി മരിച്ചു; നാല് പേർക്ക് പരിക്ക്

Kerala21 hours ago

ഗൂഗിള്‍ ട്രാന്‍സ്‌ലേറ്റില്‍ ഇനി മൊഴിമാറ്റം ഈസി; പുതുതായി 110 ഭാഷകൾ

Kannur22 hours ago

ഗവ.ആയുര്‍വേദ ഡിസ്‌പെന്‍സറിയില്‍ മള്‍ട്ടി പര്‍പ്പസ് വര്‍ക്കര്‍ ഒഴിവ്

Kerala22 hours ago

മസ്റ്ററിംഗ് ചെയ്തില്ലെങ്കിൽ ഗ്യാസ് സിലിണ്ടർ ബുക്ക് ചെയ്യാനാകില്ലെന്ന് മുന്നറിയിപ്പ്

Kerala22 hours ago

നെറ്റ് പരീക്ഷയിൽ അടിമുടി മാറ്റം; പുതിയ തീയതികൾ പ്രഖ്യാപിച്ചു

Kannur22 hours ago

കണ്ണൂരിൽ അമ്മയെ കഴുത്തു ഞെരിച്ച് കൊല്ലാൻ ശ്രമിച്ച മകൻ അറസ്റ്റിൽ

Kerala22 hours ago

സീറ്റുണ്ട്‌; പഠിച്ചാൽ ജോലിയും ; പോളിടെക്‌നിക്‌ ഒന്നാം അലോട്ട്‌മെന്റ്‌ ജൂലൈ ഒന്നിന്‌

Kerala1 day ago

റെയിൽവേ മേഖലയിൽ കേരളത്തിലും ഓട്ടോമാറ്റിക് സിഗ്നൽ സംവിധാനം വരുന്നു

Kerala1 day ago

ന്യൂനപക്ഷങ്ങൾക്ക് വായ്‌പ പദ്ധതികളുമായി കെ.എസ്.എം.ഡി.എഫ്.സി

Breaking News3 years ago

കോ​വി​ഡ് മൂ​ന്നാം ത​രം​ഗം രൂ​ക്ഷ​മാ​കാ​ൻ സാ​ധ്യ​ത​യെ​ന്ന് മു​ന്ന​റി​യി​പ്പ്

Local News1 year ago

പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ

PERAVOOR1 year ago

പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു

Breaking News1 year ago

ലാപ്‌ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,

KOLAYAD1 year ago

കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്

Kannur10 months ago

പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി

Kannur1 year ago

വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു

Breaking News1 year ago

പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്

Breaking News3 months ago

പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു

PERAVOOR7 months ago

പേരാവൂരിൽ സ്‌കൂൾ വിദ്യാർഥിനിയുടെ കൈവിരൽ അധ്യാപകൻ തല്ലിയൊടിച്ചതായി പരാതി

Trending

Copyright © 2023 NEWSHINTONLINE

error: Content is protected !!