ജില്ലയിലെ മികച്ച ലിറ്റിൽ കൈറ്റ്‌സ് യൂണിറ്റിനുള്ള സംസ്ഥാന പുരസ്‌കാരം കൊട്ടിയൂർ ഐ.ജെ.എം ഹൈസ്‌കൂളിന്

കൊട്ടിയൂർ: സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ മികച്ച രീതിയിൽ പ്രവർത്തിക്കുന്ന ലിറ്റിൽ കൈറ്റ്‌സ് യൂണിറ്റുകൾക്കുള്ള അവാർഡുകൾ പ്രഖ്യാപിച്ചു. ജില്ലയിലെ മികച്ച യൂണിറ്റിനുള്ള പുരസ്‌കാരം കൊട്ടിയൂർ ഐ.ജെ.എം .ഹൈസ്‌കൂൾ കരസ്ഥമാക്കി. മുപ്പത്തിനായിരം രൂപയും പ്രശസ്തി പത്രവുമാണ് അവാർഡ്.
2023-24 അധ്യയന വർഷത്തിലെ പ്രവർത്തനത്തെ അടിസ്ഥാനമാക്കിയാണ് അവാർഡ്. ഐ.ജെ.എം സ്‌കൂൾ യൂണിറ്റിന്റെ സംരംഭമായ ഇ-ജാലകം റിസോഴ്‌സ് ആൻഡ് ട്രെയിനിങ്ങ് സെന്ററിന്റെ പ്രവർത്തനങ്ങളാണ് അവാർഡിനായി പരിഗണിക്കപ്പെട്ടത്. സ്‌കൂൾ യൂണിറ്റിനെ നയിക്കുന്നത് അധ്യാപികമാരായ ഷിൻസി തോമസും സിസ്റ്റർ ഷീജ എബ്രഹാമും ആണ്.