ഓൺലൈൻ ഷെയർ ട്രേഡിങ് തട്ടിപ്പ്; കണ്ണൂരിൽ പണം നഷ്‌ടപ്പെട്ടത് 800 പേർക്ക്

കണ്ണൂർ : ഓൺലൈൻ ഷെയർ ട്രേഡിങിലൂടെ അഞ്ച് മാസത്തിനിടെ കണ്ണൂരിൽ പണം നഷ്‌ടപ്പെട്ടത് 800 പേർക്ക്. വിവിധ സംഭവങ്ങളിലായി നഷ്‌ടമായത് 15 കോടി രൂപ. ഓൺലൈൻ ഷെയർ ട്രേഡിങ് തട്ടിപ്പ് ഏറ്റവും അധികം നടക്കുന്ന ജില്ല തൃശൂരാണെങ്കിൽ രണ്ടാം സംസ്‌ഥാനത്ത് കണ്ണൂരാണ്. കണ്ണൂർ സിറ്റി സൈബർ സ്റ്റേഷനിൽ ലഭിച്ച 420 പരാതികളിൽ 90 ശതമാനവും ട്രേഡിങ് തട്ടിപ്പുകളാണ്.