താമരശ്ശേരിയിൽ ബാർ ജീവനക്കാരന് വെട്ടേറ്റു

കോഴിക്കോട്: താമരശ്ശേരിയിൽ ബാർ ജീവനക്കാരന് വെട്ടേറ്റു. ചുങ്കത്ത് പ്രവര്‍ത്തിക്കുന്ന ഹസ്തിനപുരി ബാറിലെ സെക്യൂരിറ്റി ജീവനക്കാരന്‍ താമരശ്ശേരി വെഴുപ്പൂര്‍ അമ്പലകുന്നുമ്മല്‍ ബിജു(45)വിനാണ് വെട്ടേറ്റത്. ചൊവ്വാഴ്ച ഉച്ചക്ക് മൂന്നുമണിയോടെയായിരുന്നു സംഭവം. മദ്യപിക്കാനെത്തിയ ആളും ബിജുവും തമ്മില്‍ ബാറിനുള്ളില്‍ വെച്ച് വാക്കേറ്റമുണ്ടായിരുന്നു. ബിജു ബാറിന് പുറത്തേക്ക് എത്തിയപ്പോൾ ബാഗില്‍ നിന്ന് കത്തി എടുത്ത് കഴുത്തിന് വെട്ടുകയായിരുന്നുവെന്ന് ജീവനക്കാര്‍ പറയുന്നു. അക്രമം നടത്തിയ ഉടനെ പ്രതി രക്ഷപ്പെട്ടു. പരിക്കേറ്റ ബിജുവിനെ താമരശ്ശേരി താലൂക്ക് ആസ്പത്രിയിലെത്തിച്ച് പ്രാഥമിക ചികിത്സ നല്‍കിയ ശേഷം കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.
ബിജു ഇന്ന് ഡ്യൂട്ടിയില്‍ ഇല്ലെന്നാണ് ബാര്‍ ജീവനക്കാര്‍ പറയുന്നത്. ഡ്യൂട്ടിയില്‍ ഇല്ലാത്തയാൾ ബാറിലെത്തിയത് എന്തിനെന്ന കാര്യത്തിൽ വ്യക്തതയില്ല. സംഭവത്തിൽ താമരശ്ശേരി പോലീസ് കേസെടുത്തു.