ലൈബ്രറികൾക്ക് വെബ് പരിശീലനം

പേരാവൂർ : ലൈബ്രറി കൗൺസിൽ ആവിഷ്കരിച്ച ഏകീകൃത വെബ് അപ്ലിക്കേഷൻ പേരാവൂർ മേഖല ഏകദിന പരിശീലനം ലൈബ്രറി കൗൺസിൽ ജില്ലാ പ്രസിഡന്റ് മുകുന്ദൻ മഠത്തിൽ മുരിങ്ങോടി ലൈബ്രറിയിൽ ഉദ്ഘാടനം ചെയ്തു. ലൈബ്രറികളിലെ പുസ്തകങ്ങൾ എളുപ്പം കണ്ടെത്താൻ സഹായിക്കുന്ന പുസ്തക കാറ്റലോഗ് വെബ് അപ്ലിക്കേഷൻ വഴി ആദ്യഘട്ടത്തിൽ നിർമ്മിക്കും. രണ്ടാംഘട്ടത്തിൽ പുസ്തക വിതരണവും അംഗങ്ങൾക്കുള്ള സേവനവും ഓൺലൈനാക്കും. സംസ്ഥാന ലൈബ്രറി കൗൺസിൽ അംഗം കെ.എ. ബഷീർ അധ്യക്ഷത വഹിച്ചു. താലൂക്ക് സെക്രട്ടറി രഞ്ജിത്ത് കമൽ, എം. ബിജു, വി. രാജൻ, എന്നിവർ സംസാരിച്ചു.