Connect with us

Kannur

ഇതല്ല, ഇതിനപ്പുറവും കയറിയവനാണ്‌…; തേങ്ങ കുട്ടികളുടെ തലയിൽ വീഴുമെന്നായപ്പോൾ തളപ്പെടുത്ത്‌ മാഷ്‌

Published

on

Share our post

വടകര : തെങ്ങിൽ നിന്ന്‌ തേങ്ങയും ഓലയും കുട്ടികളുടെ തലയിൽ വീഴുമെന്നായപ്പോൾ അധ്യാപകനായ ലിനീഷ് മറ്റൊന്നും ചിന്തിച്ചില്ല. സ്കൂൾ മുറ്റത്തെ തെങ്ങിൽ കയറി ഉണങ്ങിയ തേങ്ങയും ഓലയുമെല്ലാം പറിച്ചിട്ടു. കുട്ടികളുടെ തലയിൽ തേങ്ങ വീഴാതിരിക്കാൻ തളപ്പും കെട്ടി ഇറങ്ങിയ മണിയൂർ ഗവ. ഹയർ സെക്കൻഡറി സ്കൂൾ അധ്യാപകൻ ലിനീഷിന് മന്ത്രി വി. ശിവൻകുട്ടിയുടെ പ്രശംസയും ലഭിച്ചതോടെ സംഭവം വൈറലായി.

സ്കൂൾ മുറ്റത്തെ തെങ്ങിൽനിന്ന്‌ തേങ്ങ പറിക്കാൻ ആളെ കിട്ടാതെ വന്നപ്പോഴാണ് ഒരുകൈ നോക്കാമെന്ന് സാമൂഹ്യശാസ്‌ത്രം അധ്യാപകനായ ലിനീഷ് തീരുമാനിച്ചത്. സ്കൂൾ അസംബ്ലിപോലും തേങ്ങ വീഴുമെന്ന പേടിയിൽ മറ്റൊരു സ്ഥലത്തേക്ക് മാറ്റേണ്ട അവസ്ഥ വന്നിരുന്നു. ശനിയാഴ്ച സ്കൂൾ വിട്ടശേഷം പ്ലാസ്റ്റിക് കയറെടുത്ത് തളപ്പാക്കി തെങ്ങിൽ കയറുകയായിരുന്നു.

തിരുവള്ളൂർ തുരുത്തിയിലെ പുത്തൻപുരയിൽ നാണുവിന്റെയും ലതയുടെയും മകനാണ്‌. അധ്യാപകനായി ജോലി കിട്ടുന്നതിനുമുമ്പ് അത്യാവശ്യം തെങ്ങ്‌ കയറിയ പരിചയമുണ്ടായിരുന്നു. മടപ്പള്ളി ഗവ. കോളേജിൽ നിന്ന്‌ ബിരുദവും ബിരുദാനന്തര ബിരുദവും നേടിയ ശേഷമാണ്‌ ലിനീഷ്‌ തെങ്ങുകയറ്റ ജോലിക്ക്‌ പോയത്‌. തുടർന്ന് ലാസ്റ്റ് ഗ്രേഡ് സർവന്റായി കോഴിക്കോട് റീജണൽ കെമിക്കൽ എക്സാമിനേഴ്സ് ലബോറട്ടറിയിൽ ജോലി ചെയ്തു. പുറമേരി പഞ്ചായത്തിൽ എൽ.ഡി ക്ലർക്കായും ജോലിനോക്കി. എച്ച്.എസ്.എ പരീക്ഷ പാസായി വടകര സംസ്കൃതം ഹയർ സെക്കൻഡറി സ്കൂളിലായിരുന്നു നിയമനം. രണ്ടര വർഷമായി മണിയൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിലാണ്. പി.എസ്‌.സി.യുടെ 23 മെയിൻ ലിസ്റ്റിലും റെയിൽവേയുടെ ഗ്രൂപ്പ്‌ ഡി ലിസ്റ്റിലും ഉൾപ്പെട്ടിട്ടുണ്ട്. ശ്രുതിയാണ് ഭാര്യ. നെൽദേര മകളാണ്. കെഎസ്ടിഎ പാലയാട് ബ്രാഞ്ച് സെക്രട്ടറിയാണ്.


Share our post

Kannur

മാര്‍ഗ ദീപം സ്‌കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു; ആര്‍ക്കൊക്കെ കിട്ടുമെന്ന് അറിയാം

Published

on

Share our post

2024-25 സാമ്പത്തിക വര്‍ഷത്തെ മാര്‍ഗ ദീപം സ്‌കോളര്‍ഷിപ്പിന് ന്യൂനപക്ഷക്ഷേമ വകുപ്പ് അപേക്ഷ ക്ഷണിച്ചു. സര്‍ക്കാര്‍/ എയ്ഡഡ് സ്‌കൂളുകളില്‍ ഒന്ന് മുതല്‍ എട്ട് വരെ ക്ലാസുകളില്‍ പഠിക്കുന്ന ന്യൂനപക്ഷ മതവിഭാഗങ്ങളിലെ വിദ്യാര്‍ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാം. എല്ലാ വിഭാഗം മുസ്ലീം, ക്രിസ്ത്യന്‍ വിദ്യാര്‍ഥികള്‍ക്കും സിഖ്, ബുദ്ധ, ജൈന, പാഴ്സി മതവിഭാഗങ്ങളിലെ വിദ്യാര്‍ഥികള്‍ക്കും ജനസംഖ്യാനുപാതികമായാണ് സ്‌കോളര്‍ഷിപ്പ് അനുവദിക്കുന്നത്. അപേക്ഷ ഓണ്‍ലൈനായി പോര്‍ട്ടലില്‍ സമര്‍പ്പിക്കേണ്ട അവസാന തീയതി മാര്‍ച്ച് 9 ന് വൈകിട്ട് 5 മണി വരെയാണ്.

അപേക്ഷകര്‍ കേരളത്തില്‍ സ്ഥിര താമസക്കാരായ വിദ്യാര്‍ഥികളായിരിക്കണം. 1500 രൂപയാണ് സ്‌കോളര്‍ഷിപ് തുകയായി അനുവദിക്കുന്നത്. കുടുംബവാര്‍ഷിക വരുമാനം 1,00,000 രൂപയില്‍ കവിയാന്‍ പാടില്ല. 30% പെണ്‍കുട്ടികള്‍ക്കായി സംവരണം ചെയ്തിരിക്കുന്നു. പെണ്‍കുട്ടികളുടെ അഭാവത്തില്‍ ആണ്‍കുട്ടികളെ സ്‌കോളര്‍ഷിപ്പിനായി പരിഗണിക്കുന്നതാണെന്ന് ന്യൂനപക്ഷക്ഷേമ വകുപ്പ് അറിയിച്ചു.

https://margadeepam.kerala.gov.in വെബ്സൈറ്റില്‍ ലഭ്യമാകുന്ന അപേക്ഷാ ഫോം സ്ഥാപനമേധാവി വിദ്യാര്‍ഥികള്‍ക്ക് ലഭ്യമാക്കേണ്ടതാണ്. വിദ്യാര്‍ഥികളില്‍ നിന്നും ശേഖരിക്കുന്ന വിവരങ്ങള്‍ മാര്‍ഗദീപം പോര്‍ട്ടലില്‍ കൃത്യമായി രേഖപ്പെടുത്തേണ്ടതും സ്ഥാപന മേധാവിയുടെ ചുമതലയാണെന്ന് ന്യൂനപക്ഷക്ഷേമ വകുപ്പ് അറിയിച്ചു. അതോടൊപ്പം വിദ്യാര്‍ഥികളില്‍ നിന്നും മതിയായ എല്ലാ രേഖകളും (വരുമാന സര്‍ട്ടിഫിക്കറ്റ്, ജാതി സര്‍ട്ടിഫിക്കറ്റ്, ബാങ്ക് പാസ് ബുക്ക് പകര്‍പ്പ്, റേഷൻ കാര്‍ഡിന്റെ പകര്‍പ്പ്, ആധാറിന്റെ കോപ്പി), ബാധകമെങ്കില്‍ ഭിന്നശേഷി സര്‍ട്ടിഫിക്കറ്റ് (40%ഉം അതിനു മുകളിലും വൈകല്യമുള്ള വിഭാഗം), പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച (സ്പോര്‍ട്സ് /കല /ശാസ്ത്രം /ഗണിതം) സര്‍ട്ടിഫിക്കറ്റ്, അച്ഛനോ/ അമ്മയോ/ രണ്ടുപേരും മരണപ്പെട്ടിട്ടുണ്ടെങ്കില്‍ മരണ സര്‍ട്ടിഫിക്കറ്റ്) എന്നിവ കൈപ്പറ്റി സൂക്ഷ്മ പരിശോധന നടത്തി സ്ഥാപനത്തില്‍ സൂക്ഷിക്കുകയും ന്യൂനപക്ഷക്ഷേമ ഡയറക്ടറേറ്റ് ആവശ്യപ്പെടുമ്പോള്‍ ലഭ്യമാക്കുകയും ചെയ്യേണ്ടതാണെന്ന് ന്യൂനപക്ഷക്ഷേമ വകുപ്പ് അറിയിച്ചു.


Share our post
Continue Reading

Kannur

‘ഒന്നാണ് നാം’: കണ്ണൂരില്‍ ‘റണ്‍ ഫോര്‍ യൂണിറ്റി’ കൂട്ടയോട്ടം ശനിയാഴ്ച രാത്രി

Published

on

Share our post

സാമൂഹിക ഐക്യം, സ്ത്രീ സുരക്ഷ, ആരോഗ്യമുള്ള സമൂഹം എന്നീ സന്ദേശങ്ങള്‍ പ്രചരിപ്പിക്കുക എന്ന ലക്ഷ്യത്തോടെ കണ്ണൂര്‍ ജില്ലാ ഭരണകൂടം ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സിലുമായി ചേര്‍ന്ന് മാര്‍ച്ച് ഒന്ന് ശനിയാഴ്ച അർധരാത്രി കണ്ണൂർ നഗരത്തിലൂടെ ‘റണ്‍ ഫോര്‍ യൂണിറ്റി’ കൂട്ടയോട്ടം സംഘടിപ്പിക്കുന്നു. ‘കണ്ണൂര്‍ കളക്ടറേറ്റില്‍ നിന്ന് മാർച്ച് ഒന്ന് ശനിയാഴ്ച രാത്രി 11 മണിക്ക് ആരംഭിച്ച് ഏഴ് കിലോമീറ്റര്‍ ദൂരം താണ്ടിയശേഷം മാര്‍ച്ച് രണ്ടിന് പുലര്‍ച്ചെ 12.30ന് സമാപിക്കും. താവക്കര, പുതിയ ബസ് സ്റ്റാന്‍ഡ് റോഡ്, ഫോര്‍ട്ട് റോഡ്, പ്രഭാത് ജംഗ്ഷന്‍, സെന്റ് മൈക്കിള്‍സ് സ്‌കൂള്‍ റോഡ്, പയ്യാമ്പലം ഗസ്റ്റ് ഹൗസ് പാത്ത് വേ, ശ്രീനാരായണ പാര്‍ക്ക്, മുനീശ്വരന്‍ കോവില്‍, പഴയ ബസ് സ്റ്റാന്‍ഡ്, ടൗണ്‍ സ്‌ക്വയര്‍, താലൂക്ക് ഓഫീസ് വഴി തിരികെ കലക്ട്രേറ്റിലാണ് ഓട്ടം പൂര്‍ത്തിയാക്കേണ്ടത്.

അഞ്ച് പേരടങ്ങുന്ന ടീമുകളായാണ് പങ്കെടുക്കേണ്ടത്. രജിസ്റ്റര്‍ ചെയ്യുന്ന എല്ലാവര്‍ക്കും ടീഷര്‍ട്ടും മത്സരം പൂർത്തിയാക്കുന്ന എല്ലാവർക്കും സര്‍ട്ടിഫിക്കറ്റും ചിരട്ട കൊണ്ട് തയ്യാറാക്കിയ മെഡലും ലഭിക്കും. ഒരു ടീമിന് 500 രൂപയാണ് രജിസ്‌ട്രേഷന്‍ ഫീസ്, എന്നാല്‍ സ്‌കൂള്‍/കോളേജ് വിദ്യാര്‍ത്ഥികളുടെ ടീമുകള്‍ക്ക് ഇത് 250 രൂപയാണ്. ഒന്നാം സ്ഥാനത്തിന് 7,500 രൂപ, രണ്ടാം സ്ഥാനത്തിന് 5,000 രൂപ, മൂന്നാം സ്ഥാനത്തിന് 2,500 രൂപയും സമ്മാനമായി ലഭിക്കും.ഏഴ് വിഭാഗങ്ങളിലായാണ് കൂട്ടയോട്ടം സംഘടിപ്പിക്കുന്നത്: സ്ത്രീകള്‍ മാത്രം ഉള്‍പ്പെട്ട ടീമുകള്‍, പുരുഷന്മാര്‍ മാത്രം ഉള്‍പ്പെട്ട ടീമുകള്‍, സ്ത്രീ-പുരുഷന്‍ മിശ്ര ടീമുകള്‍, യൂണിഫോം സര്‍വീസ് (മിലിട്ടറി, പോലീസ്, ഫയര്‍ഫോഴ്സ്, എക്‌സൈസ്, ഫോറസ്റ്റ്) ടീമുകള്‍, സ്‌കൂള്‍/കോളേജ് വിദ്യാര്‍ത്ഥികളുടെ ടീമുകള്‍, മുതിര്‍ന്ന പൗരന്‍മാരുടെ ടീമുകള്‍, സര്‍ക്കാര്‍ ജീവനക്കാരുടെ ടീമുകള്‍ എന്നിങ്ങനെ വ്യത്യസ്ത ഗ്രൂപ്പുകളായാണ് മത്സരം നടത്തുക.പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് [events.dtpckannur.com](https://events.dtpckannur.com) എന്ന വെബ്‌സൈറ്റ് മുഖേന ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ നടത്താം. ഡി ടി പി സി ഓഫീസില്‍ നേരിട്ടും രജിസ്റ്റര്‍ ചെയ്യാം. കൂടുതല്‍ വിവരങ്ങള്‍ക്ക് 0497-2706336 അല്ലെങ്കില്‍ 8330858604 എന്ന നമ്പറില്‍ ബന്ധപ്പെടാം.


Share our post
Continue Reading

Kannur

തളിപ്പറമ്പിൽ ഹാഷിഷ് ഓയിലുമായി യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു

Published

on

Share our post

തളിപ്പറമ്പ് : തളിപ്പറമ്പിൽ മാരക മയക്കുമരുന്നായ ഹാഷിഷ് ഓയിൽ സഹിതം യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ഓലയമ്പാടി പെരുവാമ്പയിലെ കമ്പിൽ പായലോട്ട് അബ്‌ദുൽ നാസർ (35) ആണ് പിടിയിലായത്.മാരക മയക്കുമരുന്നായ ഹാഷിഷ് ഓയിലുമായിഅബ്‌ദുൽ നാസർ അറസ്റ്റിലായത്. ഇയാളുടെ പക്കൽ നിന്ന് 2.460 ഗ്രാം ഹാഷിഷ് ഓയിൽ പിടിച്ചെടുത്തു. റൂറൽ എസ്.പിയുടെ ഡാൻസാഫ് ടീമും തളിപ്പറമ്പ് പോലീസും ചേർന്ന് നടത്തിയ പരി ശോധനയിൽ ഇയാൾ അറസ്റ്റിലായത്‌. എസ്.ഐ കെ.വി സതീശൻ, ഗ്രേഡ്. എ.എസ്.ഐ ഷിജോ അഗസ്റ്റിൻ, സി.പി.ഒ പി.വി വിനോദ് എന്നിവരുടെ നേതൃത്വത്തിലാണ് യുവാവിനെ പിടികൂടിയത്.


Share our post
Continue Reading

Trending

error: Content is protected !!