ജെ.ഡി.സി പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു

തിരുവനന്തപുരം : സംസ്‌ഥാന സഹകരണ യൂണിയൻ ഏപ്രിലിൽ നടത്തിയ ജെ.ഡി.സി പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. 2022 സ്‌കീമിൽ 1474 പേരും (വിജയ ശതമാനം 80.28), 2015 സ്‌കീമിൽ 63 വിദ്യാർഥികളും (വിജയ ശതമാനം 43.75) വിജയിച്ചു. പുനർമൂല്യ നിർണയത്തിനുള്ള അപേക്ഷ ജൂലൈ 14 വരെ അതത് സഹകരണ പരിശീലന കേന്ദ്രം, കോളേജുകളിൽ സ്വീകരിക്കും. www.scu.kerala.gov.in ൽ പരീക്ഷ ഫലം ലഭ്യമാണ്.