മഴയും കാറ്റും വരുന്നുണ്ടോ? മുന്നറിയിപ്പ് തത്സമയം ഫോണില്‍ അറിയാം

Share our post

തിരുവനന്തപുരം : പ്രകൃതി ദുരന്ത സാധ്യത മുന്നറിയിപ്പുകള്‍ ഇനി ഫോണിലൂടെ തത്സമയം അറിയാം. കനത്ത മഴയും കാറ്റും പോലുള്ള ദുരന്ത സാധ്യത മുന്നറിയിപ്പുകള്‍ പ്രാദേശികമായി എസ്.എം.എസ്, മൊബൈല്‍ ആപ്ലിക്കേഷന്‍, വെബ് പോര്‍ട്ടല്‍ തുടങ്ങിയ വഴിയെല്ലാം ആ ലൊക്കേഷനിൽ ഉള്ളവര്‍ക്ക് തത്സമയം ലഭിക്കുന്ന സംവിധാനം കേരളത്തിലും പ്രവര്‍ത്തനം തുടങ്ങി. ദേശീയ ദുരന്ത നിവാരണ അതോറിറ്റിയുമായി സഹകരിച്ച് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയാണ് നടപ്പാക്കുന്നത്.

മൊബൈല്‍ സേവനദാതാക്കൾ ഒരു പ്രത്യേക ലൊക്കേഷനിലെ ഐ പി അഡ്രസ്സുകളിൽ ഈ സന്ദേശങ്ങള്‍ എത്തിക്കാനുള്ള വിവരങ്ങള്‍ കൈമാറും. ഫോൺ, ടാബ്, കമ്പ്യൂട്ടർ, ഗൂഗിള്‍ ആപ്പ് തുറക്കുമ്പോഴും സന്ദേശം ലഭിക്കും. മൂന്ന് മാസത്തിനകം സ്മാര്‍ട്ട് ടി.വി.യിലും സന്ദേശങ്ങള്‍ എത്തിക്കാനുള്ള സംവിധാനം നിലവില്‍ വരും.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!